ആ ബന്ധം ടോക്സിക്കായിരുന്നു, ഭീഷണിപ്പെടുത്തി, ഒരു വർഷത്തെ പരിചയം മാത്രം, വെഡ്ഡിങ് റിസപ്ഷൻ‌ കാർഡ് അടിച്ചിറക്കി!

സിനിമാ ജീവിതത്തേയും വ്യക്തി ജീവിതത്തേയും കുറിച്ച് നേരെ ചൊവ്വെയിൽ മനസ് തുറന്ന് നടൻ ബാബു ആന്റണി. കരിയറിനെ പിടിച്ചുകുലുക്കിയ വിവാദത്തെ കുറിച്ചും നേരെ ചൊവ്വയിൽ നടൻ സംസാരിച്ചു. ജീവിതത്തില്‍ ചില തീരുമാനങ്ങള്‍ എടുക്കുന്നതിലുണ്ടായ പിഴവുകള്‍ തിരിച്ചറിയുന്നുവെന്ന് താരം പറഞ്ഞു. നടി ചാർമിളയുമായി ചേർത്ത് വെച്ച് വന്ന ​വാർത്തകളും അവരുമായി ഉണ്ടായരുന്ന ബന്ധവും കരിയറിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നും നടൻ താരത്തിന്റെ പേര് പറയാതെ പരാമർശിച്ചു.

ചാർമിള-ബാബു ആൻ്റണി പ്രണയവും വേർപിരിയലും ഒരു കാലത്ത് വലിയ രീതിയിൽ മോളിവുഡിൽ ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്ന ഒന്നായിരുന്നു. കരിയറിൽ പാളിച്ച പറ്റിയ സംഭവമുണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട്. അത് 1994ലാണ് സംഭവിച്ചത്. ഞാൻ തെറ്റായ ഒരാളുമായി സൗഹൃദത്തിലായി. ആ സമയത്ത് ഞാൻ സിം​ഗിളായിരുന്നു. അതേസമയം മിം​ഗിളിങ്ങുമായിരുന്നു.

Babu Antony Charmila

എനിക്ക് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അയാളുമായുള്ള ബന്ധം ടോക്സിക്കായി തോന്നിയപ്പോൾ 1995ൽ ഞാൻ അത് അവസാനിപ്പിച്ചു. അതുകൊണ്ട് തന്നെ ഒരുപാട് ‌ചലഞ്ചസ് വന്നു. എന്റെ ഇമേജിനെ നശിപ്പിക്കുമെന്ന തരത്തിൽ ഒരുപാട് ഭീഷണികൾ വന്നു. എനിക്ക് ഉണ്ടായിരുന്ന ഓപ്ഷൻ ആ വ്യക്തി പറയുന്നത് കേട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോവുക... അതായത് എനിക്ക് യാതൊരു താൽപര്യവുമില്ലാത്ത ദുരന്തമായ ജീവിതം കൊണ്ടുപോകുവാൻ തയ്യാറാവുക അല്ലെങ്കിൽ എന്റെ ഇമേജ് കളഞ്ഞ് ജീവിതം സേഫ് ആക്കുക എന്നത് ആയിരുന്നു.

അങ്ങനെ അവസാനം എന്റെ ലൈഫ് സംരക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. സിം​ഗിൾ ആയിരിക്കുമ്പോൾ പലതരത്തിലുള്ള ബന്ധങ്ങൾ ഉണ്ടാകും. സുഹൃത്താകാം, ഡേറ്റിങ് ആകാം പക്ഷെ അത് പ്രണയത്തിൽ കലാശിക്കണമെന്നില്ല. അതിന് മുമ്പ് തന്നെ ആ ബന്ധം ടോക്സിക്കായാൽ നമുക്ക് അതിൽ നിന്നും മാറാൻ സാധിക്കും.

ആദ്യ പ്രണയത്തിനുശേഷം വിവാഹം വേണ്ടെന്നും സിനിമയുമായി മുന്നോട്ട് പോകാമെന്നും തീരുമാനിച്ചിരുന്നു. ടോക്സിക്കാണെന്ന് തോന്നിയാൽ മാറണം പ്രണയം ആഴമുള്ള വികാരമാണ്. വിവാഹത്തിലേക്ക് ആ ബന്ധം എത്തിക്കാൻ താൽപര്യമില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. നാല് വർഷമൊന്നും ആ ബന്ധം ഉണ്ടായിരുന്നില്ല. കടൽ സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്. പിന്നീട് എനിക്ക് മനസിലായി ഇത് തെറ്റായ ദിശയിലേക്കാണ് പോകുന്നതെന്ന്.

അറേബ്യ ചെയ്യുന്ന സമയത്ത് ആ ബന്ധം ഞാൻ കട്ട് ചെയ്തു. ഒരു വർഷത്തെ പരിചയം മാത്രമെയുള്ളു. നാല് വർഷം ഒരുമിച്ച് താമസിച്ചിരുന്നുവെന്ന് അവർ പറയുന്നത് കേട്ടു. പഠനത്തിനും വിവാഹത്തിനും ഇടയിൽ ഞാൻ എവിടേയും സ്ഥിരമായി താമസിച്ചിട്ടില്ല. അന്ന് വിവിധ ഭാഷകളിൽ സിനിമ ചെയ്യുന്ന സമയമാണ്. മിക്കപ്പോഴും ഷൂട്ടിങ് ലൊക്കേഷനിലാകും ബാബു ആന്റണി പറഞ്ഞു.

Babu Antony

ഇതെല്ലാം 32 വർഷം മുമ്പ് നടന്ന സംഭവമാണ്. അതൊരു ചെറിയ സംഭവമാണ്. എന്റെ പോപ്പുലാരിറ്റി കാരണം ആ സമയത്ത് പത്രക്കാർ‌ അടക്കം എല്ലാവരും ചേർന്ന് അതൊരു വേറെ ലെവലിലേക്ക് കൊണ്ടുപോവുകയായിരുന്നു. നാനയ്ക്ക് മാത്രമാണ് സത്യം അറിയാമായിരുന്നത്. ആറ് വർഷത്തോളം ആ വിവാദവും അതിനേകുറിച്ചും പത്രത്തിലും മറ്റും ചിലർ എഴുതികൊണ്ടിരുന്നു. ഒരു കാരണവശാലും ഞാൻ തിരിച്ച് വരരുതെന്ന ലക്ഷ്യത്തോടെ ആയിരുന്നു അത്.

അവരെ ഉപകരണമാക്കിയതാണോയെന്ന് സംശയിക്കുന്നു. എന്നെ താറടിക്കാന്‍ സൃഷ്ടിച്ച ആസൂത്രിത വിവാദം. അതുപോലെ പാം ​ഗ്രൂ എന്ന് ​ഹോട്ടലിൽ വെഡ്ഡിങ് റിസപ്ഷൻ‌ ഉണ്ടെന്ന് പറഞ്ഞ് കാർഡ് വരെ എന്റെ പേര് ഉൾപ്പെടുത്തി വിതരണം ചെയ്തു. പാം ​ഗ്രൂവിൽ ചായ കുടിക്കാൻ പോലും ഞാൻ പോയിട്ടില്ല. അന്ന് ഞാൻ യുഎസ്സിൽ ആയിരുന്നു.

എന്നാൽ ആ വാർത്ത കവർ ചെയ്ത പത്രക്കാർ എന്നാണ് വിവാഹം നടന്നതെന്ന് പോലും ചോദിച്ചില്ലെന്നതാണ് മറ്റൊരു സത്യം. ഇത്രയും വർഷം ഈ വിഷയത്തിൽ ഞാൻ പ്രതികരിക്കാതിരുന്നത് ചെളി വെള്ളത്തിൽ ഇറങ്ങി വീണ്ടും ചെളി ശരീരത്തിൽ പുരളേണ്ടെന്ന് കരുതിയാണ്. ബന്ധത്തിൽ നിന്നും പിന്മാറുകയാണെങ്കിൽ കരിയറും ഇമേജും നശിപ്പിക്കുമെന്ന് വരെ അവർ പറഞ്ഞിരുന്നുവെന്നും ബാബു ആന്റണി പറയുന്നു.

Read more about: babu antony charmila
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X