പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു! ഞങ്ങളിനി പഴയത് പോലെ! ഹരീഷിനൊപ്പം ബാദുഷ! ആ പൈസയോ എന്ന് ചോദ്യങ്ങള്‍
ഹരീഷ് കണാരനും ബാദുഷയും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം വൈറലായിരുന്നു. നിര്‍മല്‍ പാലാഴിയുടെ ഗൃഹപ്രവേശന ചടങ്ങിനിടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇവര്‍ വീണ്ടും ഒന്നിച്ചോ, പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചോ എന്നായിരുന്നു ചോദ്യങ്ങളെല്ലാം. ഇപ്പോഴിതാ ബാദുഷ തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്.
പ്രിയ സുഹൃത്ത് ഹരീഷ് ഇന്നലെ രാത്രി വിളിക്കുകയും ഞാൻ എറണാകുളം വരുന്നുണ്ട്. ഇന്ന് സംവിധായകൻ ലിയോ തദേവൂസിൻ്റെ മകൻ്റെ കല്യാണത്തിന് ഒന്നിച്ച് പോകാമെന്നും അറിയിച്ചിരുന്നു. തുടർന്ന് ഞാൻ ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ എത്തുകയും, അവിടുന്ന് ഹരീഷിൻ്റെ വാഹനത്തിൽ ഞങ്ങൾ ഒന്നിച്ച് കല്യാണം നടക്കുന്ന അസീസിയാ ഹോളിലോട്ട് പോകുകയും, പോകുന്ന വഴി കലൂരിലുള്ള എൻ്റെ ഓഫീസിൽ കുറച്ച് സമയം ചിലവഴിക്കുകയും ചെയ്തു. പിന്നീട് കല്ല്യാണത്തിൽ പങ്കെടുക്കുകയും അതിന് ശേഷം എൻ്റെ ഫ്ലാറ്റിൽ എത്തി സുഖമില്ലാതെ കിടക്കുന്ന എൻ്റെ ഉമ്മയെ സന്ദർശിക്കുകയും ചെയ്തു.

ഞങ്ങളുടെ ഇടയിലുള്ള എല്ലാ തെറ്റിദ്ധാരണകളും പറഞ്ഞു തീർക്കുകയും കൊടുക്കൽ വാങ്ങലുകളിൽ ഒരു ധാരണയിൽ എത്തുകയും ചെയ്തു. ഇത്രയും ദിവസം ചീത്ത പറയുവാനെങ്കിലും എന്നെ ഓർത്ത് കൊണ്ട് നിങ്ങൾ മാറ്റിവെച്ച ഓരോ സെക്കൻ്റുകൾക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി. ഞങ്ങളെ സപ്പോർട്ട് ചെയ്ത് കൂടെ നിന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി. ഞങ്ങളുടെ മുന്നോട്ടുള്ള എല്ലാ യാത്രകളിലും നല്ല കാര്യങ്ങൾക്കുള്ള സപ്പോർട്ടും മോശം കാര്യങ്ങൾക്കുമുള്ള വിമർശനങ്ങളുമായി പ്രിയപ്പെട്ടവർ കൂടെ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിൽ ഞങ്ങൾ വീണ്ടും ഒന്നിച്ച് യാത്ര തുടങ്ങുന്നു. നന്ദി എന്നുമായിരുന്നു കുറിപ്പ്.
നിങ്ങള്‍ തമ്മിലുള്ള പിണക്കം മാറ്റിയോ. ക്യാഷിന്റെ കാര്യത്തില്‍ എന്ത് ചെയ്തു എന്നായിരുന്നു ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കണ്ടപ്പോള്‍ മുതല്‍ ഉയര്‍ന്ന ചോദ്യം. പുതിയ പോസ്റ്റിന് താഴെയും ഇതേ ചോദ്യങ്ങളുണ്ടായിരുന്നു. അവര്‍ തമ്മിലുണ്ടായിരുന്ന വിഷയം പരിഹരിച്ചെങ്കില്‍ പിന്നെന്തിനാണ് അനാവശ്യ ചോദ്യമെന്നായിരുന്നു ചിലര്‍ ചോദിച്ചത്. കിട്ടാനുള്ള പൈസ കിട്ടിയെന്ന് ഹരീഷ് കണാരന്‍ പറയുന്നത് വരെ ഇതേ ചോദ്യം തുടരുമെന്നായിരുന്നു മറുപടി.
പൈസയെ കുറിച്ചുള്ള കമന്റുകൾ നിർത്താൻ ആ വിഷയം അവസാനിപ്പിക്കാൻ നിങ്ങൾ തമ്മിലുള്ള വിഷയങ്ങൾ പരിഹരിച്ച കാര്യം ലളിതമായി പറഞ്ഞു ഒരു പോസ്റ്റ് ഇട്ടു നിങ്ങളുടെ ഇമേജ് വീണ്ടെടുക്കുക. ഒരു പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് തീരുമാനിച്ചാൽ ഒരു ആർട്ടിസ്റ്റിനെ പലരീതിയിൽ ദ്രോഹിക്കുവാൻ കഴിയും. അയാൾ ഒരു അനുഗ്രഹീതനായ നല്ല പ്രതിഭയാണ് അയാളുടെ അവസരങ്ങളെ താങ്കളുടെ കൗശല ബുദ്ധി ഉപയോഗിച്ച് ഇല്ലാതെ ആക്കരുത് എന്നായിരുന്നു കുറിപ്പിന് താഴെ വന്ന കമന്റ്.
പണം കൊടുത്തില്ലെങ്കിലും ഇനിയെങ്കിലും അയാളെ ദ്രോഹിക്കാതിരിക്കുക. ഹരീഷിന് നിങ്ങളെ പിണക്കിയിട്ട് മലയാളസിനിമയിൽ പിടിച്ചു നിൽക്കാനാവില്ല. ഇപ്പോൾ തന്നെ ഒരുപാടു ഔട്ടായി. നല്ല പോലെ ചില്ലറയൊക്കെ തന്നിട്ട് മുന്നോട്ട് പോയാൽ ഇങ്ങനെ പിടിച്ചു നിൽക്കാം. ഇത്രയേ ഉളളൂ വാശിയും വൈരാഗ്യവും വെച്ച് നടന്നിട്ട് ഒരു കാര്യവും ഇല്ല പരസ്പരം സ്നേഹിച്ചും സഹകരിച്ചും പോയാൽ അതിന്റെ ഗുണം എല്ലാവർക്കും ഉണ്ടാവും. ഈ ഒരു തുറന്ന് പറച്ചിൽ കൊണ്ട് നിങ്ങളോട് ആളുകൾക്ക് സ്നേഹം കൂടിയിട്ടേ ഉണ്ടാവുള്ളൂ .
വിവാദം ഉണ്ടായപ്പോൾ തന്നെ ഇത് പോലെ സൗഹൃദപരമായി സംസാരിച്ചിരുന്നങ്കിൽ ബട്ട് കാഷ് എന്ന ട്രോൾ വരില്ലായിരുന്നു. ഇനി എപ്പോഴും നിങ്ങളുടെ സൗഹൃദം മനോഹരമായി നിലനിൽക്കട്ടെ എന്നാശംസിക്കുന്നു. ഇതിലെ കമന്റു കണ്ടാൽ ഇവരുടെ ഒക്കെ കയ്യിന്ന് ആണ് പൈസ വാങ്ങിയത് എന്ന് തോന്നും. പൈസ കൊടുത്ത ആളിന് പ്രശ്നം ഇല്ല. അവർ ഒന്നായി അവർ തമ്മിൽ ഉള്ള പിണക്കം അത്രേ ഉള്ളു മനുഷ്യന്മാർക്ക് പിണക്കങ്ങൾ പറഞ്ഞു തീർക്കാൻ ഉള്ളതാണ്. പഴയതിലും ദൃഢമായ ബന്ധമാകട്ടെ. രണ്ടുപേർക്കും നല്ലത് വരട്ടെ.
നിങ്ങളിൽ രണ്ടുപേരുടെ ഇടയിൽ തീരേണ്ട അല്ലങ്കിൽ നിങ്ങളുമായി വേണ്ടപ്പെട്ട കുറച്ചു പേരു തീർക്കേണ്ട ഒരു ചെറിയ വിഷയത്തെ നിങ്ങൾ തന്നെയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി ആളുകൾക്ക് നിങ്ങളെ പരിഹസിക്കാനും കളിയാക്കാനും അവസരം കൊടുത്തത്. ഈ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിലാകും നിങ്ങളെ ജാള്യതയും കണാരന്റെ അഭിമാനവും. ഇനിയെങ്കിലും മനസിലാക്കുക എന്തും പറയാനുള്ള ഇടമല്ല സാമൂഹ്യ മാധ്യമം എന്നത്, ഇങ്ങനെ പോവുന്നു കമന്റുകൾ.


Click it and Unblock the Notifications