മകളുടെ വേദന മനസിലാക്കാത്തയാൾ വനിത ദിനം ആഘോഷിക്കുന്നു, അന്ന് തൃഷ മദ്യപിച്ച് ബഹളം വെച്ചു; ബയൽവാൻ രംഗനാഥൻ
തെന്നിന്ത്യ ഒന്നാകെ വിജയിക്കെതിരെ തിരിഞ്ഞ് നിൽക്കുന്ന സാഹചര്യമാണിപ്പോൾ. സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചതോടെ നടന്റെ രാഷ്ട്രീയ ഭാവി തന്നെ തുലാസിലായി. ഭാര്യ ഹർജിയിൽ പറഞ്ഞിരിക്കുന്ന കാരണങ്ങളാണ് വിജയിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചിരിക്കുന്നത്. നടി തൃഷയുമായുള്ള വിജയിയുടെ ബന്ധം ഇതോടെ കൂടുതൽ ചർച്ച വിഷയമായി.
അതേസമയം കഴിഞ്ഞ ദിവസം ചെങ്കൽപേട്ടിൽ നടന്ന ടിവികെ വനിതാ ദിനാഘോഷത്തിൽ മുഖ്യാതിഥിയായി എത്തി വിജയ് വിവാഹമോചനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പരോക്ഷപ്രതികരണം നടത്തിയിരുന്നു. ഇപ്പോൾ നടക്കുന്ന വിവാദങ്ങളൊന്നും കാര്യമുള്ളതല്ലെന്നും താൻ അത് നോക്കിക്കൊള്ളാമെന്നുമാണ് വിജയ് പറഞ്ഞത്. നടന്റെ പ്രതികരണം വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ എത്തി.

അതേസമയം ഇപ്പോഴിതാ വിജയ് വനിതാദിനാഘോഷത്തിൽ പങ്കെടുത്തതിന് രൂക്ഷമായ വിമർശനവുമായി എത്തിയിരിക്കുകയാണ് ബയൽവാൻ രംഗനാഥൻ. അമ്മയുടെ വാക്ക് കേൾക്കുകയോ ഭാര്യയെ ബഹുമാനിക്കുകയോ ചെയ്യാത്ത വ്യക്തിക്ക് വനിതാ ദിന ആഘോഷത്തിൽ പങ്കുചേരാൻ എന്ത് യോഗ്യതയാണുള്ളതെന്ന് രംഗനാഥൻ ചോദിച്ചു. വിജയ് വനിതാ ദിനം ആഘോഷിക്കാൻ എത്തിയിരുന്നു. സ്വന്തം കുടുംബത്തെ ശ്രദ്ധിക്കാൻ താൽപര്യമില്ലത്തയാളാണ് അദ്ദേഹം.
ഭാര്യയുടെ വാക്ക് കേൾക്കാറില്ല, അമ്മയെ അനുസരിക്കാറില്ല, മകളോട് അടുപ്പമോ സ്നേഹമോ ഇല്ല. അങ്ങനൊരാൾ എന്തിന് വനിതാ ദിനം ആഘോഷിക്കുന്നു. അതിനുള്ള അർഹതയുണ്ടോ?. സിനിമയിൽ മാത്രം അഭിനയിച്ചാൽ പോരേ?. ജീവിതത്തിലും അഭിനയിക്കണോ?. വിജയ് ഒരു സിനിമാ നടൻ മാത്രമായിരുന്നുവെങ്കിൽ അയാളുടെ വ്യക്തി ജീവിതത്തിൽ ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങൾ ഇത്രത്തോളം ചർച്ചയാവില്ലായിരുന്നു.
വീട്ടിൽ ഭാര്യയെന്നൊരാൾ ഉണ്ടെന്നുള്ള ചിന്ത വിജയ്ക്ക് ഉണ്ടായിരുന്നില്ല. പങ്കാളിയെ അവഗണിച്ചപ്പോൾ തന്നെ വിജയ് ജീവിതത്തിൽ പരാജയപ്പെട്ടു. പിന്നെ കഴിഞ്ഞ ദിവസങ്ങളിൽ പൊതുവേദിയിൽ എത്തിയപ്പോൾ ഒരു വാക്ക് പോലും സ്ത്രീകളെ കുറിച്ച് സംസാരിച്ചില്ല. കാരണം സംഗീതയ്ക്കൊപ്പമുള്ള വിജയിയുടെ ഫോട്ടോകൾ അടങ്ങിയ പോസ്റ്ററുകൾ ജസ്റ്റിസ് ഫോർ സംഗീത എന്ന പേരിൽ ഉണ്ടായിരുന്നു എന്നതാണ്.
വിജയ് ഒരു രാഷ്ട്രീയ നേതാവാകാനും ജനങ്ങളെ മുന്നിൽ നിന്ന് നയിക്കാനും ആഗ്രഹിക്കുന്നയാളാണ്. അതിനായി ഇറങ്ങി തിരിക്കുകയും ചെയ്തു. നേതാവ് എപ്പോഴും ജനങ്ങൾക്ക് മാതൃകയാകേണ്ട വ്യക്തിത്വമാണ്. അതിനാലാണ് വിജയ് ഇപ്പോൾ ചെയ്യുന്ന പ്രവൃത്തികൾ ജനങ്ങൾ ചോദ്യം ചെയ്യുന്നത്. വനിത ദിനം ആഘോഷിച്ചതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. കഴിഞ്ഞ ദിവസം നടന്ന ടിവികെ സമ്മേളനങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം കുറവായിരുന്നു.

സ്ത്രീകളുടെ വോട്ട് വിജയ്ക്ക് കുറയും. അതിൽ സംശയമില്ല. ഗില്ലിക്കും തിരുപ്പാച്ചിക്കും ശേഷം തൃഷയ്ക്കൊപ്പം അഭിനയിച്ച സിനിമകൾ വിജയിക്കാതെ വന്നതോടെയാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നതിൽ ഗ്യാപ്പിട്ടത്. തൃഷ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്നത് സത്യമായ കഥയാണ്. അതിന് നിരവധി സാക്ഷികളുമുണ്ട്. വിജയ് സിനിമകളിൽ അവസരം കുറഞ്ഞപ്പോൾ വസതിക്ക് മുന്നിലെത്തി മദ്യപിച്ച് തൃഷ ബഹളം വെച്ചിരുന്നു.
പൊന്നിയൻ സെൽവൻ വിജയമായശേഷമാണ് പഴയ സ്റ്റാർഡം തൃഷയ്ക്ക് തിരിച്ച് കിട്ടിയതും തുടരെ തുടരെ സിനിമാ അവസരങ്ങൾ ലഭിച്ചതും വിജയിയുമായി വീണ്ടും അടുത്തതും. കുടുംബത്തെ ചേർത്ത് പിടിച്ച് ജീവിക്കാൻ കഴിയാത്ത വ്യക്തി എങ്ങനെ ഒരു നാടിനെ നയിക്കും. വിജയ് ആരാധകനാണ് ഞാനും മകനും. പക്ഷെ ഇപ്പോഴത്തെ പ്രവൃത്തികൾ അംഗീകരിക്കാനാവില്ല.
വിജയിയെ ബാധിച്ച ഏഴര ശനിയാണ് തൃഷയെന്നും ബയൽവാൻ രംഗനാഥൻ പറയുന്നു. അഞ്ച് വർഷക്കാലമായി സംഗീതയേയും മക്കളേയും വിജ്യ അകറ്റി നിർത്തിയിരിക്കുകയാണ്. എല്ലാം അവസാനിപ്പിച്ച് മുന്നോട്ട് പോകാമെന്ന് പറഞ്ഞപ്പോഴും നടിയുമായി ബന്ധം തുടർന്നത് വിജയിയാണെന്നും സംഗീത ആരോപിച്ചിരുന്നു.


Click it and Unblock the Notifications