തൃഷയുടെ ഭീഷണിയാണോ? എരിതീയിൽ എണ്ണയൊഴിക്കുന്നെന്ന് ബയിൽവൻ രം​ഗനാഥൻ; സത്യവസ്ഥ

വിജയ്-സം​ഗീത വിജയ് വിവാഹമോചന വിവാദത്തിനിടെ ഏറ്റവും കൂടുതൽ സെെബർ ആക്രമണം നേരിടേണ്ടി വരുന്നത് നടി തൃഷയാണ്. വിജയ്ക്ക് ബന്ധമുണ്ടെന്ന് സം​ഗീത പറയുന്ന നടി തൃഷയാണെന്നാണ് സോഷ്യൽ മീഡിയയിലെ വാദം. തൃഷ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. നടിയുടെ സോഷ്യൽ മീഡിയ പേജിൽ നിരവധി പേരാണ് മോശം കമന്റുകളിട്ടത്. കുടുംബം തകർത്തവൾ, സം​ഗീതയുടെ ജീവിതമില്ലാതാക്കിയവൾ തുടങ്ങിയ അധിക്ഷേപ പരാമർശങ്ങൾ നിരവധിയാണ്. വിഷയത്തിൽ വിജയും മൗനത്തിലാണ്.

തൃഷയെക്കുറിച്ച് വിവാദ ഫിലിം ജേർണലിസ്റ്റ് ബയിൽവൻ രം​ഗനാഥൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാദത്തിന് തൊട്ട് മുമ്പും വിജയും തൃഷയും ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ടെന്ന് ബയിൽവൻ രം​ഗനാഥൻ പറയുന്നു. നടൻ വിജയ് ദേവരകൊണ്ടയുടെയും നടി രശ്മിക മന്ദാനയുടെയും വിവാഹത്തിന് തൃഷയും വിജയും ഒരുമിച്ചാണ് പോയതെന്ന് ബയിൽവൻ രം​ഗനാഥൻ വാദിക്കുന്നു. വിജയ്ക്കൊപ്പം തൃഷ സെൽഫി എടുത്തിട്ടുണ്ടെന്നും ഇത് പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബയിൽവൻ രം​ഗനാഥൻ പറയുന്നു.

Trisha  Vijay

എന്നാൽ ബയിൽവൻരം​ഗനാഥന്റെ വാദം തെറ്റാണ്. അടുത്തൊന്നും വിജയ്ക്കൊപ്പമുള്ള സെൽഫി തൃഷ പങ്കുവെച്ചിട്ടില്ല. നേരത്തെ പല താരങ്ങൾക്കെതിരെയും വിവാദ പരാമർശങ്ങൾ നടത്തിയ ആളാണ് ബയിൽവൻ രം​ഗനാഥൻ. ഇപ്പോൾ തന്നെ ഒരുപാട് വിവാദങ്ങളുണ്ട്. എങ്ങനെയാണ് തൃഷയ്ക്കിത് ചെയ്യാൻ പറ്റുന്നത്. എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെയാണിത്.

തൃഷ വിജയ്നെ ഭീഷണിപ്പെടുത്തുകയാണോ. എനിക്കറിയില്ല. വിജയ് തൃഷയെ എതിർക്കേണ്ടതുണ്ടെതുണ്ടെന്നും ബയിൽവൻ രം​ഗനാഥൻ പറയുന്നു. അതേസമയം വിജയ്നെ കുറ്റപ്പെടുത്താൻ പല വിവാദ യൂട്യൂബേർസും ധെെര്യപ്പെടുന്നില്ല. പകരം തൃഷയ്ക്ക് നേരെയാണ് ചോദ്യങ്ങളും കുറ്റപ്പെടുത്തലും. എന്താണിതിന് കാരണമെന്ന ചോദ്യങ്ങൾ വരുന്നുണ്ട്.

More from Filmibeat

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X