അപ്പ ഞങ്ങളെ കാണാൻ വരാറില്ല; എല്ലാം നാടകം കെനീഷ പോയിട്ടില്ല, ലഹരി ഉപയോഗിക്കുന്നു, പലപ്പോഴായി ആത്മഹത്യശ്രമം!
ജയം രവി നുണകൾ പറഞ്ഞും കള്ളക്കരച്ചിൽ കരഞ്ഞും ജനങ്ങളെ കബിളിപ്പിക്കുകയാണെന്ന് ബയിൽവാൻ രംഗനാഥൻ. തങ്ങളെ കാണാൻ അപ്പ വരാറില്ലെന്ന് രവിയുടെ മക്കൾ പറഞ്ഞതായും അദ്ദേഹം ആരോപിച്ചു. അമിത ലഹരി ഉപയോഗം നടനെ ബാധിച്ചിട്ടുണ്ടെന്നും കെനീഷയ്ക്ക് ഒപ്പം തന്നെയാണ് ഇപ്പോഴും താമസിക്കുന്നതെന്നും ബയിൽവാൻ രംഗനാഥൻ പറഞ്ഞു. കെനീഷ കുഴപ്പക്കാരിയായ ഒരാളാണ്. രവി മോഹനോട് ഒട്ടി അയാളുടെ പണം മുഴുവൻ തീർത്തു.
രവി വാർത്തസമ്മേളനം വിളിച്ചതിനും മീഡിയയ്ക്ക് മുന്നിലിരുന്ന് കരഞ്ഞതിനും മീഡിയയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ മുങ്ങിയതുമെല്ലാം കെനീഷ കാരണമാണ്. ഭാര്യയുമായുള്ള രവിയുടെ കേസ് നടക്കുകയാണ്. അടുത്തിടെ കൂടി കോടതിയിൽ ഹാജരായിരുന്നു. ആർതിയും വന്നിരുന്നു.

മക്കളുടെ പഠനത്തിനും തന്റെ ചിലവിനുമായി ജീവനാംശം തരണമെന്ന് ആവശ്യപ്പെട്ടുള്ള ആർതി നേരത്തെ കൊടുത്ത കേസും കോടതിയിലുണ്ട്. രവി മോഹൻ പറഞ്ഞത് മുഴുവൻ നുണ. ലഹരി ഉപയോഗിച്ച് ബോധം നഷ്ടപ്പെട്ടു. അതാണ് സത്യം. ഏതെങ്കിലും ഒരാൾ അയാളുടെ കുടുംബപ്രശ്നം മീഡിയയ്ക്ക് മുന്നിൽ വന്നിരുന്ന് വിളമ്പുമോ?.
പുരുഷന്മാർ കരഞ്ഞാൽ തന്നെ പോയില്ലേ?. കെനീഷ രവി മോഹനെ വിട്ട് പോയിയെന്ന് ആരാണ് പറഞ്ഞത്?. ഇപ്പോഴും രവി മോഹനൊപ്പം തന്നെയാണ് താമസം. അതിനുള്ള തെളിവ് ഞാൻ തന്നെ കണ്ണുകൊണ്ട് കണ്ടതാണ്. ഇസിആറിൽ ആർതിയും മക്കളും താമസിക്കുന്ന വീടിന് അടുത്ത് നിന്നും മാറി രണ്ട് സ്ട്രീറ്റ് അപ്പുറമാണ് കെനീഷയും രവി മോഹനും താമസിക്കുന്ന വീടുള്ളത്. ഒരുപാട് ദൂരമൊന്നുമില്ല.
ഭാര്യയ്ക്കും ഭർത്താവിനും ഒരു വീട്ടിൽ താമസിക്കാമെങ്കിൽ പ്രണയിക്കുന്നവർക്ക് ഒരുമിച്ച് താമസിക്കാമല്ലോ. രവിയെ വിട്ട് പോകുന്നുവെന്ന് കെനീഷ പറഞ്ഞതെല്ലാം വെറും നാടകം. ആർതിക്ക് സ്വത്തും സ്വന്തമായി അപ്പാർട്ട്മെന്റുമെല്ലാമുണ്ട്. ആർതിയുടെ അമ്മയുടെ പേരിലും വീടുണ്ട്. ഇപ്പോൾ ആർതിയും മക്കളും താമസിക്കുന്നത് രവി മോഹന്റെ ഫ്ലാറ്റിലാണ്. പക്ഷെ ഇഎംഐ മുടങ്ങി കിടക്കുകയാണ്. രവി അത് അടയ്ക്കാറില്ല.
മക്കളുടെ സ്കൂൾ ഫീസ് പോലും രവി അടയ്ക്കാറില്ല. അതും മുടങ്ങി കിടക്കുകയാണ്. അപ്പ തങ്ങളെ കാണാൻ വരാറില്ലെന്ന് ആ മക്കൾ തന്നെ പറയുന്നു. മക്കളെ കാണാൻ ആർതി അനുവദിക്കുന്നില്ലെന്നത് കള്ളം. സിനിമാ താരങ്ങൾ ഗ്ലിസറിനിടാതെ കരയാൻ കഴിവുള്ളവരാണ്. നല്ല നടനാണ് ജയം രവി. അന്ന് മീഡിയയ്ക്ക് മുന്നിലും നന്നായി അഭിനയിച്ചു.

രവി വീട്ടിലേക്ക് വരരുതെന്ന് ആർതിയോ അമ്മയോ പറഞ്ഞിട്ടില്ല. രവിയും കെനീഷയും ഒരുമിച്ച് താമസിക്കുന്നിടത്ത് വന്ന് ആർതിയോ അമ്മയോ സംസാരിക്കുകയോ പ്രശ്നം സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. അവർ ടോർച്ചർ ചെയ്യുന്നുവെന്ന് പറയാതെ തെളിവ് കാണിച്ചില്ലല്ലോ. വെറുതെ ഇല്ലാ കഥകൾ പ്രചരിപ്പിക്കുകയാണ്. കെനീഷയും രവി മോഹനും ഒരേ ഫ്ലാറ്റിലാണ് താമസം.
ഞാൻ കണ്ടു. അതുപോലെ ദുർമന്ത്രവാദം ചെയ്ത് താൻ രക്തം ഛർദ്ദിച്ചുവെന്ന് പറയുന്നത് അല്ലാതെ തെളിവ് കാണിക്കുന്നില്ലല്ലോ. ലഹരി ഉപയോഗിച്ചാൽ രക്തം ഛർദ്ദിക്കും. നാല്, അഞ്ച് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ച് തോറ്റയാളാണ് രവി. ഇതൊരു മാനസീകരോഗമാണെന്നും ബയിൽവാൻ രംഗനാഥൻ പറഞ്ഞു. ഇക്കഴിഞ്ഞ മെയ് 16നാണ് രവി മോഹൻ വാർത്തസമ്മേളനം വിളിച്ച് മുൻ ഭാര്യയ്ക്കും കുടുംബത്തിനും എതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.
ആർതിയുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാവും വരെ തന്റെ സിനിമകൾ റിലീസാവില്ലെന്നും പുതിയ സിനിമകളിൽ അഭിനയിക്കില്ലെന്ന് തീരുമാനിച്ചതായും നടൻ അന്ന് പ്രഖ്യാപിച്ചിരുന്നു. ഒന്നര വർഷം മുമ്പാണ് ആർതിയുമായി താൻ വേർപിരിഞ്ഞുവെന്ന് നടൻ അറിയിച്ചത്.


Click it and Unblock the Notifications


