അന്നവൾ നൃത്തമാടുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു, ഏറ്റവും പ്രിയപ്പെട്ട ചിത്രം; ഓർമ പങ്കുവെച്ച് ഭാഗ്യലക്ഷ്മി
വിവാഹശേഷം സിനിമയിൽ നിന്ന് മാത്രമല്ല നൃത്തവേദികളോടും വിടപറയുകയായിരുന്നു മഞ്ജു വാര്യർ. പിന്നീട് പതിനാല് വർഷങ്ങൾക്കുശേഷം അക്ഷരാർത്ഥത്തിൽ അതിഗംഭീരമായ ഒരു തിരിച്ച് വരവ് താരം നടത്തി. നൃത്തത്തെ ജീവവായുവായി കരുതുന്നവരിലൊരാളാണ് മഞ്ജു. എന്നാൽ വിവാഹ ശേഷം മഞ്ജു ഡാൻസ് പെർഫോമൻസുകൾ ചെയ്തിരുന്നില്ല. സിനിമയിലേക്ക് തിരിച്ച് വരവിന് കുറച്ച് കാലം മുമ്പാണ് മഞ്ജു നൃത്തത്തിലേക്കും തിരിച്ച് വരുന്നത്.
അന്ന് അതിന് സാക്ഷ്യം വഹിച്ചവരിൽ ഒരാൾ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയാണ്. വർഷങ്ങൾക്കിപ്പുറം ആ പഴയ ഓർമ ഭാഗ്യലക്ഷ്മി വീണ്ടും പൊടി തട്ടിയെടുത്തു.
2013 ൽ നിശാഗന്ധി ഫെസ്റ്റിവലിൽ മഞ്ജു ഡാൻസ് ചെയ്തതിന്റെ ഓർമയാണ് ഫോട്ടോയിലൂടെ ഭാഗ്യലക്ഷ്മി പങ്കുവെച്ചത്. 14 വർഷങ്ങൾ ക്ക് ശേഷം നിശാഗന്ധിയിൽ അന്നവൾ നൃത്തമാടുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു കണ്ട ദിവസം... എന്നാണ് ഫോട്ടോയ്ക്ക് ഭാഗ്യലക്ഷ്മി നൽകിയ ക്യാപ്ഷൻ. മഞ്ജു കലാരംഗത്തേക്ക് തിരിച്ച് വരുന്ന സമയത്ത് നേരിട്ട ബുദ്ധിമുട്ടുകൾ നേരിട്ട് കണ്ടയാളാണ് ഭാഗ്യലക്ഷ്മി. വിവാഹബന്ധത്തിൽ പ്രശ്നങ്ങളുണ്ടായപ്പോഴാണ് മഞ്ജു വീണ്ടും നൃത്തം ചെയ്ത് തുടങ്ങുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ അന്ന് മഞ്ജുവിനുണ്ട്.
ഒരു ക്ഷേത്ര പരിപാടിക്ക് മഞ്ജു വാര്യരുടെ നൃത്തം ബുക്ക് ചെയ്യാൻ സംഘാടകർ സമീപിച്ചത് ഭാഗ്യലക്ഷ്മിയെയായിരുന്നു. അന്ന് മഞ്ജുവിനെ ഭാഗ്യലക്ഷ്മി വിളിച്ചു. ഡാൻസ് ചെയ്യുമോ എന്ന് ചോദിച്ചപ്പോൾ ചെയ്യും, ചേച്ചീ, ചെയ്തേ പറ്റൂ എന്റെ ബാങ്ക് അക്കൗണ്ടെല്ലാം ഫ്രീസ് ചെയ്തിരിക്കുകയാണ്. പണം ആവശ്യമാണ് എന്ന് മഞ്ജു മറുപടി നൽകി. എന്നാൽ മഞ്ജു ഡാൻസ് ചെയ്യുന്നത് തടയാൻ ദിലീപ് തന്നെ വിളിച്ചിരുന്നന്നും ഭാഗ്യലക്ഷ്മി തുറന്ന് പറഞ്ഞു.

ന്നര മണിയായപ്പോൾ എനിക്കൊരു കോൾ വന്നു. നോക്കുമ്പോൾ ദിലീപാണ്. എനിക്ക് ദേഷ്യം വന്നു. എന്തിനാണ് രാത്രി ഒന്നരയ്ക്കൊക്കെ എന്നെ വിളിക്കുന്നതെന്ന് ചോദിച്ചു. ഇവിടെ കുറച്ച് പ്രശ്നമാണ് ചേച്ചീ, ചേച്ചിയാണോ അമ്പലത്തിൽ ഡാൻസ് ഫിക്സ് ചെയ്ത് കൊടുത്തതെന്ന് ദിലീപ് ചോദിച്ചു. ഫിക്സ് ചെയ്ത് കൊടുത്തതല്ല, രണ്ട് പേരെ കണക്ട് ചെയ്ത് കൊടുത്തു എന്ന് ഞാൻ പറഞ്ഞു. ഡാൻസ് കളിക്കാൻ പാടില്ലെന്ന് ദിലീപ്.
എന്നോട് പറഞ്ഞിട്ടെന്താ കാര്യം, നിങ്ങൾ നേരിട്ട് സംസാരിക്കൂ നിങ്ങളുടെ ഭാര്യയല്ലേ എന്ന് ഞാൻ. ചേച്ചിയോട് ഭയങ്കര ബഹുമാനവും സ്നേഹവുമാണ്, ചേച്ചി പറഞ്ഞാൽ കേൾക്കുമെന്ന് ദിലീപ് മറുപടി നൽകി. പതിനാല് വർഷം കൂടെ ജീവിച്ച നിങ്ങൾക്കവരെ സ്വാധീനിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇന്നലെ സംസാരിച്ച എനിക്കെങ്ങനെ പറ്റുമെന്ന് ഞാൻ ചോദിച്ചു. അപ്പോൾ കുറച്ച് രൂക്ഷമായി തന്നെ എന്നോട് സംസാരിച്ചു. ഞാനും തിരിച്ച് രൂക്ഷമായി സംസാരിച്ചു.
അങ്ങനെ ഞാൻ ഫോൺ കട്ട് ചെയ്തു. രാവിലെ എന്നെ വിളിക്കണം, അത്യാവശ്യമായി കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് അപ്പോൾ തന്നെ മഞ്ജുവിന് ഞാൻ മെസേജ് അയച്ചു. രാവിലെ ആറ്, ആറരയായപ്പോൾ മഞ്ജു എന്നെ വിളിച്ചു. ഇന്നലെ രാത്രി ദിലീപ് വിളിച്ചിരുന്നു, കുറച്ച് രൂക്ഷമായി സംസാരിച്ചു. പ്രശ്നമാണെങ്കിൽ ഡാൻസ് നിർത്തിക്കൂടെ എന്ന് ഞാൻ ചോദിച്ചു. ചേച്ചി ഈ പ്രശ്നം ഞാൻ ഡീൽ ചെയ്തോളാം, ചേച്ചി ഇതേക്കുറിച്ച് ഒന്നും അറിയേണ്ട കുറച്ച് പ്രശ്നമുണ്ട് ചേച്ചി എന്ന് മഞ്ജു പറഞ്ഞു. ആ ഡാൻസ് പെർഫോമൻസ് മഞ്ജു ചെയ്തെന്നും ഭാഗ്യലക്ഷ്മി അന്ന് പറഞ്ഞു.


Click it and Unblock the Notifications