നാലഞ്ച് ദിവസം ഞാൻ കരച്ചിൽ, ഒടുവിൽ മകൻ പറഞ്ഞു; ആ പ്രസ്മീറ്റിന് ശേഷം ഞാനെടുത്ത തീരുമാനം: ഭാ​ഗ്യലക്ഷ്മി

നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വിധി വന്ന ശേഷം വെെകാരികമായി സംസാരിച്ചതിനെക്കുറിച്ച് ഡബ്ബിംദ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി. ഇപ്പോൾ ഞാൻ ചാനലിൽ ന്യൂസ് ഡിബേറ്റുകളിൽ ഇരിക്കാറില്ല. അതെടുക്കാനുണ്ടായ കാരണമുണ്ട്. അതിജീവിതയുടെ കേസിന്റെ വിധി വന്ന സമയത്ത് ഞാനൊരു പത്രസമ്മേളനം നടത്തി. ഞാൻ ഭയങ്കര ഇമോഷണലായിരുന്നു. വീട്ടിൽ വന്ന് പിന്നെയും നാലഞ്ച് ദിവസം ഞാൻ ഭയങ്കരമായി വിഷമിച്ചു. അടുക്കളയിൽ നിന്ന് ഓരോന്ന് ചെയ്യുന്നുണ്ട്. പക്ഷെ എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വന്ന് കൊണ്ടിരിക്കുകയാണ്. ഈ ചാനൽ ഡിബേറ്റ് ഇനി വേണ്ടെന്ന് മോൻ പറഞ്ഞു. കാരണം വിഷയത്തെ വിഷയമായി കാണാൻ പഠിക്കണം. വിഷയം ഉള്ളിലേക്ക് എടുക്കരുത്. ഇത്രയൊക്കെ സംഭവിക്കുമ്പോഴും ആ കുട്ടി ആക്ട് ചെയ്യുന്നുണ്ട്. പ്രോ​ഗ്രാമിൽ പോകുന്നുണ്ട്.

വായ തുറന്നാൽ വർഗീയത! നിങ്ങളുടെ ശവം കാണാൻ താൽപര്യമില്ല! ലക്ഷ്മി പ്രിയയ്ക്ക് മറുപടിയുമായി ഉഷ
വായ തുറന്നാൽ വർഗീയത! നിങ്ങളുടെ ശവം കാണാൻ താൽപര്യമില്ല! ലക്ഷ്മി പ്രിയയ്ക്ക് മറുപടിയുമായി ഉഷ

കാരണം അവൾക്ക് സർവെെവ് ചെയ്യണം. അതാണ് ശരിക്കും ഒരു സ്ത്രീ ചെയ്യേണ്ടത്. നിങ്ങളൊക്കെ എന്നെ തളർത്താൻ ശ്രമിച്ചാലും കരയില്ല എന്ന തീരുമാനം. അവൾ അതേക്കുറിച്ച് സംസാരിക്കുമ്പോൾ പോലും അവളുടെ കണ്ണ് നിറയുന്നില്ല. അതാണ് ഒരു പെൺകുട്ടിക്ക് വേണ്ടത്. അമ്മയ്ക്കത് കൺട്രോൾ ചെയ്യാൻ പറ്റുന്നില്ലെങ്കിൽ അമ്മയിങ്ങനെ ചാനൽ ‍ഡിബേറ്റിൽ പോയി ഇരിക്കരുത്. എന്ന് അമ്മയ്ക്ക് സമചിത്തതയോടെ കാര്യങ്ങൾ നേരിടാൻ പറ്റുന്നോ അന്ന് അമ്മ സംസാരിച്ചാൽ മതിയെന്നും മകൻ പറഞ്ഞു. അതിന് ശേഷം താൻ ചാനൽ ചർച്ചകൾക്ക് പോയിട്ടില്ലെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു. നിയോപ്രെെം എന്റർടെയിൻമെന്റ്സിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

Bhagyalakshmi

കഴിഞ്ഞ ദിവസവും അതിജീവിതയ്ക്ക് വേണ്ടി ഭാ​ഗ്യലക്ഷ്മി സംസാരിച്ചിരുന്നു. ഇതിന് നീതി കിട്ടിയില്ലെങ്കിൽ അത് ഇനി വരുന്ന പെൺകുട്ടികളോട് ചെയ്യുന്ന വലിയ ക്രൂരതയാണ്. മറ്റ് പലരിലേക്കും പോകാൻ സാധ്യതയുള്ള അനീതിയാണിത്. അവൾക്കൊപ്പം എന്ന് പറയുമ്പോൾ എല്ലാവരും ചിന്തിക്കുന്നത് നടി എന്ന വ്യക്തിയെക്കുറിച്ചാണ്. അല്ല. പ്രശസ്തയോ പ്രശസ്തയല്ലാത്തതോ ആരുമായിക്കോട്ടെ. മലയാള സിനിമയിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല. അതുകൊണ്ടാണ് അവൾക്ക് നീതി ലഭിക്കണം എന്ന് ഞങ്ങൾ ഇത്രയേറെ പറയുന്നത്. നാളെ വരുന്ന പല കുട്ടികൾക്കും അവളൊരു മാതൃകയാണ്. വഴി കാട്ടിയാണ്. വിമർശിക്കുന്നവർക്കെല്ലാം ഇതൊരു കഥയാണ്. എവിടെയോ എന്തോ ആരൊക്കെയോ സംസാരിക്കുന്ന കുറേ കഥ.

ഈ വിഷയവുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചകളിൽ സംസാരിക്കുമ്പോൾ ഇവർക്കൊന്നും വേറെ പണിയില്ലേ എന്ന് ചിലർ പറയും. പണിയില്ലാഞ്ഞിട്ടല്ല. ഇനിയൊരു പെൺകുട്ടിക്കും ഇങ്ങനെ ക്വട്ടേഷൻ ബലാത്സം​ഗം നേരിടേണ്ടി വരരുത്. ഈ കേസ് തെളിയിക്കപ്പെട്ടില്ലെങ്കിൽ ഒരുപാട് പെൺകുട്ടികളെ നാളെ അത് മാനസികവും സമൂഹികവുമായി തളർത്തിക്കളയുമെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു.

Read more about: bhagyalakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X