ബി​ഗ് ബോസ് താരം ​​ഗബ്രിക്ക് വാഹനാപകടത്തിൽ പരിക്ക്, സംഭവിച്ചത് ​ഗുരുതരമായ അപകടം, വിവരങ്ങൾ പങ്കിട്ട് ജാസ്മിൻ!

By Desk

യുവനടനും ബി​ഗ് ബോസ് മലയാളം സീസൺ ആറ് മത്സരാർത്ഥിയുമായിരുന്ന ​ഗബ്രി ജോസിന് വാഹനാപകടത്തിൽ പരിക്ക്. കഴിഞ്ഞ രണ്ട് ആഴ്ചയിൽ ഏറെയായി താരം സോഷ്യൽ‌മീഡിയയിൽ അത്ര ആക്ടീവായിരുന്നില്ല. അതിനാൽ തന്നെ നിരവധി ചോദ്യങ്ങളും ഫോളോവേഴ്സിൽ നിന്നും ഉയർന്നിരുന്നു. ഇപ്പോഴിതാ ​ഗബ്രിയുടെ നിശബ്ദതയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് സുഹൃത്തും ബി​ഗ് ബോസിൽ സഹമത്സരാർത്ഥിയുമായിരുന്ന ജാസ്മിൻ ജാഫർ.

ജനുവരി 26നാണ് അപകടം ഉണ്ടായതെന്നും ഇപ്പോൾ താരം ചികിത്സയിലാണെന്നും ജാസ്മിൻ പറയുന്നു. നിങ്ങൾ കേട്ടത് ശരിയാണ്. ജനുവരി 26 ന് ​ഗബ്രിക്ക് ഒരു അപകടത്തിൽ പരിക്കേറ്റു. അവൻ ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. വേഗത്തിൽ സുഖം പ്രാപിക്കാനും ശക്തി പ്രാപിക്കാനും നിങ്ങളുടെ പ്രാർത്ഥനയിൽ അവനേയും ഉൾപ്പെടുത്തുക.

Gabri Jose Jasmin Jaffar

ആദ്യ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ അവന്റെ ആരോ​ഗ്യസ്ഥിതി ഒരുപാട് മെച്ചപ്പെട്ടുവെന്ന് വേണം പറയാൻ. പക്ഷെ നിങ്ങൾ അയക്കുന്ന ഓരോ മെസേജിനും മറുപടി നൽകാൻ കഴിയുന്ന ആരോ​ഗ്യസ്ഥിതിയിൽ അല്ല അവൻ. നിങ്ങൾക്ക് എല്ലാം മനസിലാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എല്ലാ സ്നേഹത്തിനും കരുതലിനും വളരെ നന്ദി എന്നാണ് ജാസ്മിൻ കുറിച്ചത്.

പിന്നാലെ ​ഗബ്രിയും അപകടത്തെ കുറിച്ച് വിശദീകരിച്ചും ആശുപത്രിയിൽ നിന്നുള്ള ഫോട്ടോ പങ്കിട്ടും എത്തി. നിങ്ങൾക്കറിയാവുന്നതുപോലെ ഞാൻ അടുത്തിടെയായി അൽപം സൈലന്റായിരുന്നു. ജനുവരി 26 ന് എനിക്ക് ഗുരുതരമായ ഒരു അപകടം സംഭവിച്ചു. അതിനുശേഷം എന്റെ ജീവിതത്തിൽ ഞാൻ ഒരു പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.

കഴിഞ്ഞ രണ്ടാഴ്ചകൾ പ്രധാനമായും വിശ്രമിക്കുന്നതും രോഗശാന്തി കുറയ്ക്കുന്നതും എന്റെ ശരീരം പറയുന്നത് കേൾക്കാൻ പഠിക്കുന്നതിലും ആയിരുന്നു. ശാരീരികമായും മാനസികമായും ഇത് എനിക്ക് എളുപ്പമായിരുന്നില്ല. പക്ഷെ ഞാൻ കാര്യങ്ങൾ ഏറ്റെടുക്കുകയാണ്. നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെ ഉൾപ്പെടുത്തുക. ഞാൻ ശക്തനായിരിക്കാനും സുഖം പ്രാപിക്കാനും ഈ ഘട്ടത്തിലൂടെ കടന്നുപോകാനും പ്രാർത്ഥിക്കുക.

എല്ലാ സ്നേഹത്തിനും മനസിലാക്കലിനും നന്ദി എന്നാണ് ​ഗബ്രി കുറിച്ചത്. രണ്ട് കൈകൾക്കും പരിക്കേറ്റിരിക്കുന്നതായും പ്ലാസ്റ്റർ ഇട്ടിരിക്കുന്നതായും ഫോട്ടോയിൽ കാണാം. ​ഗബ്രിക്ക് പ്രാർത്ഥനകൾ നേർന്ന് നിരവധി പേർ ജാസ്മിൻ യുട്യൂബ് വീഡിയോകൾക്ക് താഴെ കമന്റുകൾ കുറിച്ചു. ജാസ്മിനൊപ്പമുള്ള ഫോട്ടോകൾ ​ഗബ്രി ഇൻസ്റ്റ​ഗ്രാം പേജിൽ നിന്ന് നീക്കം ചെയ്തിരുന്നു.

Gabri Jose Jasmin Jaffar

അതിനാൽ തന്നെ ഇരുവരും തമ്മിലുള്ള സൗഹൃദം അവസാനിച്ചുവെന്ന തരത്തിൽ പ്രചരിച്ചിരുന്നു. എന്നാൽ ​ഇരുവരും ഇപ്പോഴും സുഹൃത്തുക്കളാണെന്നത് ​ഗബ്രിക്ക് പ്രാർത്ഥനകൾ നേർന്നുള്ള ജാസ്മിന്റെ സോഷ്യൽമീഡിയ പോസ്റ്റിൽ നിന്ന് വ്യക്തമാണ്. സുഗമവും വേഗത്തിലുള്ളതുമായ രോഗശാന്തിയും ശക്തിയും നിനക്ക് നേരുന്നു.

ഓർക്കുക എന്ത് തന്നെയായാലും ഞാൻ എപ്പോഴും നിന്നോടൊപ്പമുണ്ടാകും എന്നാണ് ​ഗബ്രിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ജാസ്മിൻ കുറിച്ചത്. ബി​ഗ് ബോസ് ഷോയിൽ വെച്ചാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. പ്രണയ മീനുകളുടെ കടൽ എന്ന സിനിമയിലൂടെയാണ് ​ഗബ്രി മലയാള സിനിമയിൽ അരങ്ങേറിയത്. എന്നാൽ അതിനുശേഷം നല്ല ഓഫറുകൾ ലഭിക്കാതെ വന്നതോടെയാണ് ​​​ഗബ്രി ബി​ഗ് ബോസിൽ എത്തിയത്.

ആറാം സീസണിൽ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ മത്സരാർത്ഥിയായിരുന്നു ​ഗബ്രി. ജാസ്മിനും ​ഗബ്രിയും ഒരുമിച്ചാണ് ബി​ഗ് ബോസ് ഓഡീഷനിൽ പങ്കെടുത്തത്. ഹൗസിൽ ഒരുമിച്ച് മത്സരിക്കാൻ തുടങ്ങിയതോടെ സൗഹൃ​ദം ശക്തമായി. അത് രണ്ടുപേരുടേയും ​ഗെയിമിനെ നെ​​ഗറ്റീവായും പോസിറ്റീവായും ബാധിച്ചിരുന്നു. ജാസ്മിൻ ഫൈനലിസ്റ്റായിരുന്നു. അമ്പത് ദിവസത്തോളം ഹൗസിൽ പൂർത്തിയാക്കിയശേഷമാണ് ​ഗബ്രി പുറത്തായത്. ജാസ്മിനുമായുള്ള സൗഹൃദം ​ഗബ്രിയുടെ ​ഗെയിമിനേയും വോട്ടിനേയും സാരമായി ബാധിച്ചിരുന്നു.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X