ദിയ സന എന്റെ വീട്ടിൽ വെച്ച് എംഡിഎംഎ ഉപയോ​ഗിച്ചു, എതിർത്തപ്പോൾ അത് പ്രതികാരമായി, വോയ്സ് പുറത്ത് വിട്ടത്..!

മുൻ ബി​ഗ് ബോസ് താരം ദിയ സനയ്ക്ക് എതിരെ ​ഗുരുതര ആരോപണങ്ങളുമായി നടി സജ്ന നൂർ. തന്റെ കൺമുന്നിൽ വെച്ച് ദിയ എംഡിഎംഎ എന്ന സിന്തറ്റിക്ക് ഡ്ര​ഗ് ഉപയോ​ഗിച്ചുവെന്ന് മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ സജ്ന നൂർ പറഞ്ഞു. തന്റെ വീട്ടിലേക്ക് വരുന്നത് വിലക്കിയതിനാലാണ് ദിയയ്ക്ക് ഇപ്പോൾ തന്നോട് വൈരാ​ഗ്യമെന്നും സജ്ന പറയുന്നു. നടി ആൻ മരിയയും ദിയയും തന്റെ സുഹൃത്തുക്കളായിരുന്നുവെന്നും അവരാണ് റസൂലുമായി സംസാരിക്കുന്ന തന്റെ കോൾ റെക്കോർഡ് മുൻ ഭർത്താവ് ഫിറോസിന് നൽകിയതെന്നും സജ്ന പറഞ്ഞു.

റസൂലിക്കയെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഞാൻ ശ്രമിച്ചിരുന്നുവെങ്കിൽ അദ്ദേഹം എന്നെ ഇപ്പോഴും വിളിച്ച് സംസാരിക്കുമോ?. വോയ്സ് കോൾ പുറത്ത് വിടുമെന്ന് നേരത്തെ മുതൽ ഫിറോസ് ഭീഷണിപ്പെടുത്തുമായിരുന്നു.

Sajna Noor Diya Sana

ആ വോയ്സ് ക്ലിപ്പിൽ പറഞ്ഞതെല്ലാം ഞങ്ങൾ തമ്മിൽ സംസാരിച്ചതാണ്. ദിയ സനയും ആൻ മരിയയുമാണ് ഞങ്ങളുടെ വോയ്സ് ക്ലിപ്പ് ഫിറോസ് ഖാന് കൊടുത്തത്. ദിയ സനയും ഭീഷണിപ്പെടുത്തിയിരുന്നു. ഒരു ദിവസം ബി​ഗ് ബോസിലെ കുറച്ച് ടീമുകളായി ദിയ എന്റെ വീട്ടിൽ വന്നു. തിരുവനന്തപുരത്തെ വീട്ടിലാണ് വന്നത്. എല്ലാവർക്കും ഒരുമിച്ച് കൂടാം എന്നൊക്കെ പറഞ്ഞാണ് വന്നത്. അവർ നാല്, അഞ്ച് പേർ ഉണ്ടായിരുന്നു.

വീട്ടിൽ വന്നശേഷം ദിയ എംഡിഎംഎ ഉപയോ​ഗിച്ചു. നാല് മാസം മുമ്പ് നടന്ന സംഭവമാണ്. അത് എനിക്ക് ഇഷ്ടപ്പെട്ടില്ല. എന്റെ വീട്ടിൽ വെച്ചാണ് ചെയ്യുന്നത്. ഇറങ്ങിപ്പോകാനും പറയാൻ പറ്റാത്ത അവസ്ഥ. എന്റെ മുഖം മാറിയെന്ന് അവർക്ക് മനസിലായി. എന്നോടും കുറച്ച് ഉപയോ​ഗിക്കാൻ ദിയ ആവശ്യപ്പെട്ടു. എനിക്ക് ഇതൊന്നും ഇഷ്ടപ്പെട്ടില്ലെന്ന് മനസിലായപ്പോഴാണ് ദിയയും സംഘവും പോയത്.

പിന്നീട് വീണ്ടും കുറേ നാളുകൾക്കുശേഷം വിളിച്ചു. വീട്ടിലേക്ക് വന്നോട്ടെയെന്നാണ് ചോദിച്ചത്. പഴയ സംഭവം അറിയാവുന്നതുകൊണ്ട് ഞാൻ വിലക്കി. നിയമവിരു​ദ്ധമായ കാര്യമാണ് ദിയ ചെയ്യുന്നത്. അത് എന്റെ വീട്ടിൽ പറ്റില്ല എന്നെല്ലാം ഞാൻ പറ‍ഞ്ഞു. അത് ഉപയോ​ഗിക്കുന്നതുകൊണ്ടാണ് ജീവിച്ച് പോകുന്നത് എന്നൊക്കെ ദിയയും പറയുന്നുണ്ട്.

ചിലപ്പോൾ കച്ചവടവും കാണുമായിരിക്കും. എനിക്ക് ഇത്തരം കാര്യങ്ങൾ പേടിയാണ്. അതിനാൽ ഇതിലേക്ക് എന്നെ വലിച്ചിടരുതെന്ന് ഞാൻ പറഞ്ഞതോടെ ദിയ എന്ന ചീത്ത വിളിക്കാൻ തുടങ്ങി. ഞാൻ എന്തോ തെറ്റ് ചെയ്തതുപോലെയായിരുന്നു സംസാരം. അതിനുശേഷമാണ് ദിയ എനിക്ക് എതിരായി തിരിഞ്ഞതും പ്രതികാരം ചെയ്ത് തുടങ്ങിയതും എന്റെയും റസൂലിക്കയുടേയും വോയ്സ് ഫിറോസിന് കൊടുത്തതും.

Sajna Noor Diya Sana

ആൻ മരിയയാണ് ദിയയ്ക്ക് എന്റെ വോയ്സ് റെക്കോർഡ് കൊടുത്തത്. ഞങ്ങളുടെ പല കാര്യങ്ങളും ആൻ മരിയയും ദിയയും ഫിറോസിന്റെ കയ്യിൽ എത്തിച്ചിട്ടുണ്ട്. സജ്ന സജ്നയായി ഇരിക്കുന്നതിന് കാരണം റസൂലിക്കയാണ്. ആരോപണങ്ങളോട് പ്രതികരിക്കാൻ പോകേണ്ടെന്നാണ് റസൂലിക്ക പറ‍ഞ്ഞത് എന്നും സജ്ന പറയുന്നു. കുഞ്ഞ് അബോർഷനായി പോയി കാര്യം അടക്കം വൈറലായ വോയ്സ് ക്ലിപ്പിൽ സജ്ന പറയുന്നുണ്ട്.

അടുത്തിടെ റസൂലുമായി നിൽക്കുന്ന സജ്നയുടെ ഒരു സോഷ്യൽമീഡിയ പോസ്റ്റ് വൈറലായിരുന്നു. താൻ രണ്ട് മാസം ​​ഗർഭിണിയാണെന്നായിരുന്നു ആ പോസ്റ്റിൽ സജ്ന കുറിച്ചിരുന്നത്. എന്നാൽ അത് താൻ അറിഞ്ഞുകൊണ്ട് പോസ്റ്റ് ചെയ്തതല്ലെന്നും ആരോ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത് പോസ്റ്റ് ചെയ്തതാണെന്നുമാണ് സജ്ന പിന്നീട് പറ‍ഞ്ഞത്.

അന്ന് സജ്നയെ പരി​ഹസിച്ച് ദിയ വീഡിയോ ചെയ്തിരുന്നു. ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥിയായിരുന്നു ദിയ സന. സോഷ്യൽ ആക്ടിവിസ്റ്റ് കൂടിയാണ്. സജ്ന നൂർ സീരിയലിലാണ് ഏറെയും സജീവം.

Read more about: diya sana bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X