ആരതിയെ കാണാനേയില്ല! ഇലക്ഷന് നിന്നതില്‍ വിയോജിപ്പോ! കൂടെ നില്‍ക്കേണ്ടതല്ലേ! റോബിന്റെ മറുപടി വൈറല്‍

റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും പ്രേക്ഷകര്‍ക്ക് പരിചിതരായവരാണ്. പ്രണയ വിവാഹത്തിലൂടെയായിരുന്നു ഇവരൊന്നായത്. വ്‌ളോഗിലൂടെയായി ആരതി വിശേഷങ്ങളെല്ലാം പങ്കുവെക്കുന്നുണ്ടായിരുന്നു. വീഡിയോകളെല്ലാം വൈറലാവാറുമുണ്ടായിരുന്നു. അടുത്തിടെയായി അത്ര ആക്ടീവല്ല ആരതി. ഇതോടെയായിരുന്നു ഇരുവരും പിരിഞ്ഞോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നത്. ഇപ്പോഴിതാ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ക്കൊപ്പമായി പൊടിയേയും കുറിച്ചും വാചാലനായിരിക്കുകയാണ് റോബിന്‍.

കുണ്ടറ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായാണ് റോബിന്‍ മത്സരിക്കുന്നത്. പണ്ടത്തപ്പോലെ എനിക്ക് ഇപ്പോള്‍ എന്തും വിളിച്ച് പറയാന്‍ പറ്റില്ല, സ്ഥാനാര്‍ത്ഥിയാണ്. ചിലരൊക്കെ കാറിലിരുന്ന് പറയും. നമ്മള്‍ ചെയ്ത് കാണിക്കും. എന്നെ റെക്കമെന്‍ഡ് ചെയ്യാനോ, പുഷ് ചെയ്യാനോ ആരുമുണ്ടായിരുന്നില്ല. ഹാര്‍ഡ് വര്‍ക്കിലൂടെ ഞാന്‍ നേടിയെടുത്തതാണ് ഇത്. ബിഗ് ബോസില്‍ വോട്ട് കിട്ടിയെന്ന് പറഞ്ഞിട്ട് ഇവിടെ കിട്ടണമെന്നില്ല. അതില്‍ സ്‌നേഹമായിരുന്നു.

Robin Radhakrishnan about Aarti Podi
Photo Credit: Robin Radhakrishnan / Instagram

ഇയാളെക്കൊണ്ട് നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പറ്റുമെന്ന് ജനങ്ങള്‍ക്ക് തോന്നിയാല്‍ വോട്ട് കിട്ടും. ന്യൂസ് ടുഡേ അഭിമുഖത്തിലായിരുന്നു സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് റോബിന്‍ സംസാരിച്ചത്. എന്ത് കാര്യം നടക്കണമെങ്കിലും കേന്ദ്രത്തിനോട് ഈസി ആക്‌സസുണ്ട്. പൊടി വരാന്‍ ചാന്‍സുണ്ട്. വന്ന് കഴിഞ്ഞാല്‍ ഇങ്ങനെ ഓടി നടക്കണ്ടേ. ഫുള്‍ ഇങ്ങനെ കൂടെ നടക്കണ്ടേ, വരേണ്ടതാണ്. എന്തായാലും ഞാന്‍ ഒരു ദിവസം വിളിക്കുന്നുണ്ട്. വരികയാണെങ്കില്‍ വരട്ടെ. ഞാന്‍ എന്താണ് അനുഭവിച്ചതെന്ന് ഒന്ന് വന്ന് കാണട്ടെ. എന്നെ നന്നായിട്ട് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട് പുള്ളിക്കാരി. എന്നെ മിസ് ചെയ്യുന്നുണ്ടെങ്കിലും, കാര്യങ്ങളൊക്കെ കൃത്യമായി ചെയ്യുന്നുണ്ട്. എനിക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഞാന്‍ വിളിച്ച് പറയാറുണ്ട്. ബിഗ് ബോസിലെ കാര്യങ്ങളൊക്കെ അവിടെ കഴിഞ്ഞതാണ്. അതൊരു റിയാലിറ്റി ഷോ.

ബിഗ് ബോസില്‍ പങ്കെടുക്കുമ്പോള്‍ തന്നെ പൊളിറ്റിക്‌സില്‍ ഇറങ്ങുകയെന്ന ലക്ഷ്യം മനസിലുണ്ടായിരുന്നു. അതന്ന് പറയാന്‍ പറ്റില്ലായിരുന്നു. മനസിലെ വലിയ ആഗ്രഹങ്ങളൊന്നും പറഞ്ഞാല്‍ നടക്കില്ല. പറഞ്ഞതൊന്നും നടന്നിട്ടില്ല. അതുകൊണ്ട് ഞാനിത് പറയാതെ വെച്ചതാണ്. ഡോക്ടറായിട്ട് ജോലി ചെയ്യുന്ന സമയത്ത് തന്നെ എനിക്ക് പൊളിറ്റിക്‌സില്‍ താല്‍പര്യമുണ്ടായിരുന്നു. എങ്ങനെ ഇതിലേക്ക് വരണമെന്ന് ചിന്തിച്ചിരിക്കുകയായിരുന്നു. ആയുധഎഴുത്ത് സിനിമയിലെ ക്ലൈമാക്‌സ് സീനില്‍ സൂര്യ ഇങ്ങനെ വരുന്ന സീനില്ലേ, അതെന്റെ മനസിലെ ആഗ്രഹമായിരുന്നു. അന്ന് ഞാന്‍ എന്താണ് അങ്ങനെയൊരു പോസ്റ്റിട്ടതെന്ന് പലരും ചിന്തിച്ചുകാണും. കൊവിഡ് കാലത്തായിരുന്നു ബിഗ് ബോസിലെ വീഡിയോകള്‍ കാണുന്നത്. മാക്‌സിമം എക്‌സ്‌പോഷര്‍ കിട്ടുമെന്ന് മനസിലായപ്പോള്‍ ഞാന്‍ അങ്ങോട്ട് അപ്രോച്ച് ചെയ്യുകയായിരുന്നു.

എന്താണ് ഡോക്ടറായി വര്‍ക്ക് ചെയ്യാത്തതെന്ന ചോദ്യങ്ങള്‍ വരുന്നുണ്ടായിരുന്നു. ബിഗ് ബോസിലെ ഓളം നിലനിര്‍ത്തണമായിരുന്നു. അതാണ് സിനിമയൊക്കെ അനൗണ്‍സ് ചെയ്തത്. ഞാന്‍ ആഗ്രഹിച്ച പോലെ തന്നെയുള്ള സ്ഥാനത്ത് ഞാന്‍ എത്തി. ഇത് ഹോട്ട് സ്റ്റാറല്ല, ബിഗ് ബോസുമല്ലെന്ന് പലരും പറയുന്നുണ്ട്. അത് ശരിയാണ്, ഇത് റിയാലിറ്റിയാണ്. ആ ഒരു വ്യത്യാസം എന്തായാലുമുണ്ട്. വര്‍ക്കല എന്റെ ഹോം ടൗണാണ്. അവിടെയായിരുന്നെങ്കില്‍ കുറച്ചൂടെ നന്നായേനെ. കുണ്ടറയിലേക്ക് വന്നപ്പോള്‍ എല്ലാവരും സ്‌നേഹത്തോടെയാണ് എന്നോട് പെരുമാറുന്നത്. ഇലക്ഷന്‍ ദിവസം വരെയുള്ള കാര്യങ്ങളെല്ലാം പ്ലാന്‍ ചെയ്താണ് ഇവിടെ നില്‍ക്കുന്നതെന്നും റോബിന്‍ പറഞ്ഞിരുന്നു.

More from Filmibeat

Read more about: robin radhakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X