കറുപ്പ് എങ്ങനെയുണ്ട്?; പണി നിർത്തൂ, ഭേദം റീൽസ് ചെയ്യുന്നത്, ഇങ്ങനൊന്ന് ഒരു ഇന്റസ്ട്രിയിലും ഇറങ്ങിയിട്ടില്ല!

പ്രതിസന്ധികളെല്ലാം നീങ്ങി ഇന്നാണ് സൂര്യ ചിത്രം കറുപ്പ് തിയേറ്ററുകളിൽ എത്തിയത്. സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് ഇന്നലെ സിനിമയുടെ റിലീസ് മുടങ്ങിയത്. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇതിന് കാരണം. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയാ‌ണ് കറുപ്പ്. കങ്കുവയും റെട്രോയും വേണ്ടത്ര വിജയം നേടിയിരുന്നില്ല.

അതിനാൽ തന്നെ വലിയ കാൻവാസിൽ ഒരുക്കിയ കറുപ്പ് സൂര്യയ്ക്ക് നല്ലൊരു ഹിറ്റ് നൽകുമെന്ന് വരെ പ്രവചനങ്ങളുണ്ടായിരുന്നു. എന്നാൽ കറുപ്പും പ്രേക്ഷകരോട് നീതി പുലർത്തിയില്ലെന്ന് പറയുകയാണ് മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ. കഥ കേൾക്കാതെയാണ് സൂര്യ സിനിമകൾ കമ്മിറ്റ് ചെയ്യുന്നതെന്ന് തോന്നുന്നുവെന്നും ഫസ്റ്റ് ഹാഫ് കണ്ടപ്പോൾ തന്നെ താനൊരു സൈക്കോയായി മാറിയെന്നും സായ് കൃഷ്ണ പറയുന്നു.

Suriya movie karuppu

മലയാളികളോടും തമിഴരോടുമായി പറയുന്നു ആരും ഈ പടം കാണരുത്. ഇന്നലെ ഷോ കാൻസലായതുകൊണ്ട് റീഫണ്ട് ലഭിച്ചവരെല്ലാം പുണ്യം ചെയ്തവർ. ആ പണം വെച്ച് എല്ലാവരും ബിരിയാണി വാങ്ങി കഴിക്കൂ. ഇനി സൂര്യയോടാണ്... ഇതിലും ഭേദം റീലിസ് ചെയ്യുന്നതാണ്. എന്തൊക്കെ ടൈപ്പ് സിനിമകളിലാണ് നിങ്ങൾ അഭിനയിക്കുന്നത്?. സൂര്യ ഫാൻസിനോട്... അദ്ദേഹത്തിന് ഒരു കത്തെഴുതൂ ഇത്തരം സിനിമകളിൽ അഭിനയിക്കരുതെന്ന്. ഇത്രയും കാര്യങ്ങൾ തമിഴിൽ പറഞ്ഞതിന് കാരണം.

ഇത് കാണുന്ന തമിഴരുണ്ടെങ്കിൽ അവരെങ്കിലും രക്ഷപ്പെട്ടോട്ടെ എന്ന് കരുതിയാണ്. ടിക്കറ്റ് കാശിന് ബിരിയാണി വാങ്ങി കഴിച്ചിരുന്നുവെങ്കിൽ ശരീരത്തിൽ പിടിച്ചിട്ടുണ്ടാകും. എന്റെ മെന്റൽ ഹെൽത്ത് വരെ പോയി. ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോൾ ഞാൻ സൈക്കോയായി.

സെക്കന്റ് ഹാഫായപ്പോൾ സീറ്റിൽ എന്നെ കെട്ടിയിടേണ്ട അവസ്ഥയായിരുന്നു. കഥ കേട്ടിട്ട് അല്ലേ സൂര്യ സ്ക്രിപ്റ്റ് തെരഞ്ഞെടുക്കുന്നത്?. അതോ വൺലൈൻ കേട്ട് മാസ് സീനുണ്ടെന്ന് അറിയുമ്പോൾ കയറി അഭിനയിക്കുന്നതാണോ?. ആർജെ ബാലാജിയെന്ന വൃത്തികെട്ടവനെ സഹിക്കാൻ പറ്റില്ല. ഫസ്റ്റ് ഹാഫ് മുഴുവൻ ബാലാജിയുടെ ഓവർ പട്ടിഷോ. കണ്ട് കണ്ട് മടുത്തു.

ആദ്യം ഞാൻ കരുതി സൂര്യ ഈ സിനിമയിൽ ഇല്ലെന്ന്. കറുപ്പ് സ്വാമി, കുപ്പു സ്വാമി എന്നൊക്കെ പറഞ്ഞ് സ്വാമി കഥയാണ് പറയുന്നത്. സൂര്യ എഐയാണോയെന്ന് വരെ ചിന്തിച്ചുപോയി. ആകെ ഈ പടത്തിൽ കുറച്ച് മനസമാധാനം തന്നത് ഇന്ദ്രൻസാണ്. ഒരു ലോഡ് മലയാളികൾ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കാരണം എന്താ കഥ കേട്ടപ്പോൾ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞ് കാണും തമിഴർ.

Suriya movie karuppu

സൂര്യയുടെ സിനിമ എന്ന് കേട്ടപ്പോൾ വണ്ടിയും വിളിച്ച് പോയതാകും മലയാളി താരങ്ങൾ. തമിഴ് സിനിമ തുടങ്ങിയ കാലം മുതലുള്ള കഥ തന്നെയാണ് ഈ സിനിമയുടേയും പ്രമേയം. തൃഷയ്ക്ക് ഡയലോ​ഗ് വരാത്തതാണോ ലിപ് സിങ്ക് പോയതാണോ എന്ന് പോലും മനസിലാവുന്നില്ല. സൂര്യയുടെ ന്യൂക്ലിയർ ബോംബാണ് സിനിമ. അയാളെ കൊണ്ട് പണി നടക്കില്ല.

ക്ലൈമാക്സിനോട് അടുക്കുമ്പോൾ സൂര്യയുടെ കാന്താരയുണ്ട്. പൂച്ച മത്തി തല കടിച്ച് പിടിച്ചത് പോലൊരു മീശയും കണ്ണിലൊരു പാട്ട ലെൻസും. ആർജെ ബാലാജിയുടെ മുഖത്ത് ഒരു ഭാവവുമില്ല. സൂര്യയെപ്പോലും പുച്ഛം. സിനിമ കണ്ട് കോമ സ്റ്റേജിലായിപ്പോയി. സൂര്യ അഭിനയം നിർത്തുന്നതാണ് നല്ലത്.

കഴിഞ്ഞ മുപ്പത് കൊല്ലത്തിനിടെ ഇങ്ങനൊരു വളിപ്പ് സാധനം ഒരു ഇന്റസ്ട്രിയിലും ഇറങ്ങിയിട്ടുണ്ടാവില്ലെന്നും സായ് കൃഷ്ണ പറഞ്ഞു. വിക്രത്തിനുശേഷം നല്ലൊരു ഹിറ്റ് സിനിമയുടെ ഭാ​ഗമാകാൻ സൂര്യയ്ക്ക് കഴിഞ്ഞിട്ടില്ല. ഇന്ദ്രൻസ്, നട്ടി സുബ്രഹ്മണ്യം, തൃഷ, സ്വാസിക, യോഗി ബാബു തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.

Read more about: suriya box office review
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X