പൂജപ്പുര ജയിലിലേക്ക് മാറേണ്ടി വരുമോ എന്ന ഭയം! രേണുവിനെക്കുറിച്ചുള്ള വീഡിയോ നിര്‍ത്തിയതിന് പിന്നില്‍?

രേണു സുധിയെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ശാരിക. നേരത്തെ ഇന്റര്‍വ്യൂ പാറ്റേണിലുളള വീഡിയോകളൊക്കെയായിരുന്നു ചെയ്തിരുന്നത്. എന്റെ ചാനലിന് വ്യൂസ് വേണമായിരുന്നു. അതിനാലാണ് അങ്ങനെ ചെയ്തത്. ഇപ്പോഴിതാ മറ്റ് വിഷയങ്ങളെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ശാരിക. ഇന്റര്‍വ്യൂ പാറ്റേണിനും അപ്പുറം റിയാലിറ്റി ടോക്‌സ് ഇനി നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. എന്തായാലും പ്രതികരണങ്ങളുണ്ടാവും. മോശം കമന്റിന് മോശമായി തന്നെയുള്ള പ്രതികരണവും എന്റെ ഭാഗത്ത് നിന്നുണ്ടാവും. ആദ്യം തന്നെ എന്ത് വിഷയത്തെക്കുറിച്ച് സംസാരിക്കും എന്നോര്‍ത്തപ്പോള്‍ അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല. രേണുവിനെതിരെയുള്ള സൈബര്‍ ആക്രമണത്തെക്കുറിച്ചാവാം ആദ്യം പറയേണ്ടത് എന്ന് തോന്നി. രണ്ടുമൂന്ന് വര്‍ഷമായി അവര്‍ വേട്ടയാടപ്പെടുന്നുണ്ട്. അതിനപ്പുറം അവരെ വ്യക്തിഹത്യ ചെയ്യുന്നത് കൂടി വരികയാണ്.

കുഞ്ഞിന്റെ പിതൃത്വം, മൂത്ത മകനുമായുള്ള വിഷയങ്ങള്‍ പെരുപ്പിച്ച്, അവരെ അകറ്റാന്‍ ശ്രമിക്കുന്നു. അങ്ങനെ അവരുടെ ഫാമിലിയെ തകര്‍ക്കുന്ന തരത്തിലാണ് ആരോപണങ്ങള്‍. പോടാ, നീ നിന്റെ കാര്യം നോക്കെടാ എന്നൊക്കെയേ ആ കുട്ടി പറയാറുള്ളൂ. അവരുടെ ലൈഫ് നശിപ്പിച്ചേ അടങ്ങൂവെന്ന് പറഞ്ഞ് കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന കുറച്ചുപേരുണ്ട്. അതിലേറ്റവും പ്രധാനിയായിട്ടുള്ളൊരാളുടെ വീഡിയോ ഞാന്‍ കാണാനായി. റിയാക്റ്റ് ചെയ്യേണ്ട സമയമായി എന്ന് മനസിലാക്കിയാണ് എല്ലാം മാറ്റിവെച്ച് ഇതേക്കുറിച്ച് സംസാരിക്കുന്നത്. ഷഫീന ബീവിയെക്കുറിച്ചായിരുന്നു ശാരിക സംസാരിച്ചത്. രേണുവിനെക്കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തുകയാണെന്ന് പറഞ്ഞുള്ള വീഡിയോ കണ്ടു. അതൊരു സന്തോഷവാര്‍ത്ത തന്നെയാണ്.

Sarika supports Renu Sudhi
Photo Credit: Sarika / Renu Sudhi / Instagram

അവരെന്തുകൊണ്ടാണ് പിന്‍മാറുന്നതെന്ന് എനിക്ക് അറിയാം. അവര്‍ക്കെതിരെ ഒരുകൂട്ടം പേര്‍ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. അതൊക്കെ എത്തേണ്ടിടത്തൊക്കെ എത്തിയിട്ടുണ്ട്. ഒരുപക്ഷേ, ഇനിയവര്‍ക്ക് വീഡിയോ ചെയ്യാന്‍ പറ്റിയില്ലെങ്കിലോ. ചിലപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഉണ്ടയും തിന്നിരിക്കുകയാണെങ്കിലോ, അതുപേടിച്ചാണെന്ന് തോന്നുന്നു. അവരുടെ സൗണ്ടിലും, ഭാവത്തിലുമൊക്കെ പതിവില്ലാത്തൊരു വിനയം കണ്ടു. അത് അവരുടെ അടവാണെന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ക്ക് മലയാളം പറയാനറിയാം എന്ന് ഞാന്‍ മനസിലാക്കുന്നതും ഇപ്പോഴാണ്. എപ്പോഴും മോശം വാക്കുകള്‍ മാത്രം പറയുന്ന, വ്യക്തിത്വമില്ലാത്ത, വൃത്തിഹീനയായൊരു യുവതി അതാണ് അവര്‍. വീട്ടിലിരിക്കുന്നവരെ പറയും അവര്‍. ഇനി എനിക്കെതിരെയാവും അവരുടെ വീഡിയോ.

എന്തോ പേടിയുണ്ടെന്ന് തോന്നുന്നു. അവരെല്ലാം നിര്‍ത്തി പോവുകയാണ്. രേണുവിെന നന്നാക്കാനാണ് ശ്രമിച്ചത്. പലരും രേണുവിനെ മാനിപ്പുലേറ്റ് ചെയ്യാന്‍ ശ്രമിച്ചു എന്നൊക്കെയാണ് അവര്‍ പറയുന്നത്. രേണുവിന്റെ മാനേജരെക്കൂടി ഇതിലേക്ക് വലിച്ചിഴച്ചിരുന്നു. അവര്‍ അവരുടെ ജോലിയാണ് ചെയ്തത്. അത്ര അന്തസായല്ല അവര്‍ ഇത് അവസാനിപ്പിച്ചിട്ടുള്ളത്. ഒരിക്കലും അവസാനിക്കരുതെന്ന് കരുതി തീ കൊളുത്തി, പെട്രോളൊഴിച്ച് കത്തിച്ച് അതിന്റെ ചരടും പലര്‍ക്കും ഇട്ട് കൊടുത്താണ് അവര്‍ ഇത് അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞത്. അവര്‍ ഇത് അവസാനിപ്പിക്കുന്നതായി എനിക്ക് തോന്നുന്നില്ല.

രേണുവിന് ഇനി സമാധാനത്തോടെ, സന്തോഷത്തോടെ ജോലി ചെയ്യാന്‍ കഴിയട്ടെ. ആരൊക്കെ, എന്തൊക്കെ പറഞ്ഞാലും രേണു പേടിച്ചില്ല. വളരെ മെലിഞ്ഞിട്ടുള്ളൊരു യുവതിയാണ് രേണു. നല്ല രീതിയില്‍ ശരീരം കാണിച്ച് ഉദ്ഘാടനത്തിന് വരുന്നവരില്ലേ. അവരെയൊന്നും പറയാതെ രേണുവിനെ മാത്രം പറയുന്നതെന്താണ്. ബിഗ് ബോസിലുണ്ടായിരുന്ന പലരും ബിക്കിനിയൊക്കെയിട്ട് പലതും കാണിക്കുന്നുണ്ട്. അവരെ ആരേയും നിങ്ങളൊന്നും പറയുന്നില്ല. രേണു സുധി കുട്ടി നിക്കറിട്ടാല്‍ നിങ്ങള്‍ക്ക് പ്രശ്‌നമാണ്. അന്തസായി പണിയെടുത്താണ് രേണു ജീവിക്കുന്നത്. സബ്‌സ്‌ക്രിപ്ഷന്‍ ആദ്യമായി ചെയ്തത് രേണുവല്ലല്ലോ, നാണമുണ്ടോ മലയാളികളേ നിങ്ങള്‍ക്ക് എന്നുമായിരുന്നു ശാരികയുടെ ചോദ്യം.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X