അമ്മ പോയി...; അമ്മയുടെ വേർപാടിന്റെ വാർത്ത പങ്കിട്ട് ഡോ.റോബിൻ, ചെറുപ്പമായിരുന്നല്ലോ പെട്ടന്ന് എന്ത് സംഭവിച്ചു?

ബി​ഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർത്ഥിയായി എത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വ്യക്തിയായിരുന്നു ഡോക്ടറും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും മോട്ടിവേഷൻ സ്പീക്കറുമെല്ലാമായിരുന്ന ഡോ. റോബിൻ രാധാകൃഷ്ണൻ. ഇപ്പോഴിതാ ഒരു ദുഖവാർത്ത പങ്കിട്ട് എത്തിയിരിക്കുകയാണ് താരം. റോബിന്റെ അമ്മ ബീന അന്തരിച്ചു. താരം തന്നെയാണ് അമ്മയുടെ മരണ വാർത്ത സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. റോബിന്റെ ഫോളോവേഴ്സിനെ എല്ലാം ഈ വാർത്ത ഞെട്ടിച്ചു.

അന്ന് ബോയ്ഫ്രണ്ടില്ല, കുട്ടികൾ വേണമെന്നുറപ്പായിരുന്നു; എ​ഗ് ഫ്രീസിം​ഗ് ചെയ്തതിന് കാരണം: പ്രിയങ്ക ചോപ്ര പറഞ്ഞത്
അന്ന് ബോയ്ഫ്രണ്ടില്ല, കുട്ടികൾ വേണമെന്നുറപ്പായിരുന്നു; എ​ഗ് ഫ്രീസിം​ഗ് ചെയ്തതിന് കാരണം: പ്രിയങ്ക ചോപ്ര പറഞ്ഞത്

അത്രയേറെ ഉത്സാഹത്തോടെ എപ്പോഴും ചിരിച്ച് നിൽക്കുന്ന അമ്മയുടെ ഫോട്ടോയും വീഡിയോകളും റോബിൻ ഇടയ്ക്കിടെ സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ടായിരുന്നു. കാഴ്ചയിലും വളരെ ചെറുപ്പമായിരുന്നു. കൂടാതെ ആരോ​ഗ്യവതിയും. അങ്ങനൊരാൾക്ക് എന്താണ് സംഭവിച്ചത് എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്.

Dr  Robin Radhakrishnan

താരത്തിന്റെ അമ്മ അസുഖ ബാധിതയായിരുന്നുവെന്നും ചികിത്സയിൽ കഴിയുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. അമ്മയുടെ ആരോ​ഗ്യസ്ഥിതി മോശമാണെന്ന് അറിഞ്ഞതിനാലും അമ്മ ജീവിതത്തിലേക്ക് തിരിച്ച് വരില്ലെന്ന തോന്നൽ ഉണ്ടായി തുടങ്ങിയപ്പോൾ മുതലുമാണ് റോബിൻ ഇടയ്ക്കിടെ പ്രിയപ്പെട്ട അമ്മയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ നിരന്തരം പങ്കുവെക്കാൻ തുടങ്ങിയതെന്നും ചിലർ കുറിച്ചു.

താരത്തിന്റെ അമ്മ അർബുദബാധിതയായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. നിരവധി പേരാണ് റോബിന്റെ ദുഖത്തിൽ പങ്കുചേർന്ന് അമ്മയ്ക്ക് ആദരാഞ്ജലികൾ കുറിച്ചത്. ഒരു പ്രാവശ്യം മാത്രമെ നേരിൽ കണ്ടിട്ടുള്ളുവെങ്കിലും എന്റെ മനസിൽ മായാതെ നിൽക്കുന്ന മുഖമാണ് റോബിന്റെ അമ്മയുടേത്. എപ്പോഴും പോസിറ്റീവ് എനർജിയുള്ള മുഖം. അനു​ഗ്രഹം ചെയ്ത മകൻ എന്നാണ് ഒരാൾ കുറിച്ചത്.

നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല; എന്റെ നിശബ്ദത മുതലെടുക്കുന്നു: ശ്വേത മേനോൻ
നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല; എന്റെ നിശബ്ദത മുതലെടുക്കുന്നു: ശ്വേത മേനോൻ

അയ്യോ അമ്മക്ക് എന്ത്പറ്റി?. കുറച്ച് ദിവസമായി ഫോട്ടോസ് കണ്ടരുന്നതാണ്, എന്തുപറ്റി.... വിശ്വസിക്കാൻ പറ്റുന്നില്ല, അമ്മയില്ലാത്ത ലോകം ഇരുട്ടാണ്. എന്നാലും അവർ ജീവിതത്തിൽ നൽകിയ ഒരുപാട് വെളിച്ചങ്ങൾ ഉണ്ടാകും. അത് മുറുകെ പിടിക്കുക... ആദരാഞ്ജലികൾ, മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്ന വാർത്ത, അമ്മയ്ക്ക് ആത്മ ശാന്തി കിട്ടട്ടെ. ഈ അവസ്ഥ തരണം ചെയ്യാൻ നിങ്ങൾക്ക് എല്ലാവർക്കും മനസിന്‌ ശക്തി ഉണ്ടാകട്ടെ,

അയ്യോ എന്ത് പറ്റി കഴിഞ്ഞ ദിവസം അല്ലേ അമ്മയുടെ ഫോട്ടോ ഇട്ടിരുന്നത്. ഞാൻ കമെന്റ് ചെയ്തിരുന്നു അമ്മ ഒന്ന് കൂടി സുന്ദരി ആയല്ലോ എന്ന്. ദൈവമേ കഷ്ട്ടമായിപോയല്ലോ, റോബിനും കുടുംബത്തിനും ഈ ദുഖം താങ്ങാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഒരമ്മയ്ക്ക് പകരം വയ്ക്കാൻ മറ്റൊന്നിനും കഴിയില്ല.

Robin Radhakrishnan Mother

ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത ഈ അമ്മ ഏറെ പ്രിയപ്പെട്ടതായിരുന്നു എന്നിങ്ങനെയാണ് മരണ വാർത്ത അറിഞ്ഞ് റോബിന്റെ ആരാധകർ കുറിച്ചത്. റോബിനെ കൂടാതെ ഒരു മകൾ കൂടി ബീനയ്ക്കുണ്ട്. അഭിമുഖങ്ങളിൽ അമ്മയെ കുറിച്ച് പലപ്പോഴായി റോബിൻ സംസാരിച്ചിട്ടുണ്ട്. 1989ൽ ആയിരുന്നു അച്ഛന്റേയും അമ്മയുടേയും വിവാഹം. അവരുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോഴായിരുന്നു എന്റെ ജനനം.

അമ്മയുടെ അച്ഛൻ ഒരു സെൻട്രൽ ​ഗവൺമെന്റ് ജീവനക്കാരൻ ആയിരുന്നു. ആന്റമാൻ നിക്കോബാർ അയലന്റിൽ പോലീസ് ഉദ്യോ​ഗസ്ഥനായിരുന്നു. അമ്മയുടെ അമ്മ സ്കൂൾ ടീച്ചറായിരുന്നു. മൂന്ന് പെൺകുട്ടികളായിരുന്നു അമ്മയും സഹോദരിമാരും. അതുകൊണ്ട് തന്നെ അമ്മയെ അമ്മയുടെ അച്ഛൻ വളരെ സ്ട്രിക്ടായിട്ടാണ് വളർത്തിയത്. അമ്മ നന്നായി പഠിക്കുന്ന ഒരാളായിരുന്നു.

ഒരു ബിയർ അടിച്ചിരുന്നു പക്ഷെ ഞാൻ അയ്യപ്പ ബൈജുവല്ല, വാഹനം നിർത്താതിരുന്നതിന് പിന്നിൽ; മാപ്പ് പറഞ്ഞ് ​ധന്യ!
ഒരു ബിയർ അടിച്ചിരുന്നു പക്ഷെ ഞാൻ അയ്യപ്പ ബൈജുവല്ല, വാഹനം നിർത്താതിരുന്നതിന് പിന്നിൽ; മാപ്പ് പറഞ്ഞ് ​ധന്യ!

പതിനെട്ടാമത്തെ വയസിലായിരുന്നു അമ്മയുടെ വിവാ​​ഹം. അമ്മയെ ആദ്യമായി പെണ്ണ് കാണാൻ വന്നത് അച്ഛനായിരുന്നു. അദ്ദേഹത്തെ തന്നെ അമ്മ വിവാഹം ചെയ്തു എന്നാണ് മാതാപിതാക്കളെ കുറിച്ച് സംസാരിക്കവെ റോബിൻ മുമ്പൊരിക്കൽ പറഞ്ഞത്. നടിയും ഫാഷൻ ഡിസൈനറുമായ ആരതി പൊടിയാണ് റോബിന്റെ ഭാര്യ.

Read more about: robin radhakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X