അഭിനയിച്ച് തന്റെ വഴിക്ക് പോകും, പ്രണവിനെ ആരും എതിർക്കുന്നില്ല; രാജാവിന്റെ മകനായത് കൊണ്ടോ? ചർച്ച

കരാർ പ്രകാരമുള്ള സിനിമയുടെ പ്രൊമോഷനിൽ ബിജു മേനോൻ എത്താത്തിന്റെ പേരിൽ പ്രൊഡ്യൂസേർസ് അസോസിയേഷൻ നടനെതിരെ രംദത്ത് വന്നിരിക്കുകയാണ്. ബിജു മേനോൻ പ്രൊമോഷന് എത്താത്തതിന്റെ പേരിൽ 25 ലക്ഷം രൂപ നഷ്ടമായെന്നാണ് ആരോപണം. നടന്ന സംഭവം എന്ന സിനിമയാണ് സംഭവത്തിനാധാരം. ബിജു മേനോൻ പ്രൊമോഷന് എത്താതെ ഉഴപ്പി എന്നാണ് ഈ സിനിമയുടെ നിർമാതാവ് അനൂപ് കണ്ണൻ. നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ് അനൂപ് കണ്ണൻ.

ബിജു മേനോനെ അനുകൂലിച്ചും വിമർശിച്ചും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ വരുന്നുണ്ട്. ഒരു അഭിനേതാവെന്ന നിലയിൽ തന്റെ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്വം ബിജു മേനോനുണ്ട്. സിനിമാ പ്രൊമോഷൻ ഇന്ന് ഒഴിച്ച് കൂടാൻ പറ്റാത്തതാണ്. നടൻ നിർമാതാവിന്റെ ഭാ​ഗത്ത് നിന്ന് ചിന്തിക്കേണ്ടതായിരുന്നു എന്നാണ് വിമർശകർ പറയുന്നത്.

Biju Menon  Pranav Mohanlal

അതേസമയം ബിജു മേനോനെ അനുകൂലിക്കുന്നവരുമുണ്ട്. പ്രാെമോഷൻ കൊണ്ട് മാത്രം സിനിമ വിജയിക്കില്ല. നടന്ന സംഭവം അത്ര മികച്ച സിനിമയായിരുന്നില്ലെന്ന് ഇവർ പറയുന്നു. പ്രൊമോഷൻ പരിപാടികൾ പലപ്പോഴും അഭിനേതാക്കൾക്ക് തലവേദ​നയാണ്. ഒരു സിനിമ അഭിനയിച്ച് കഴിഞ്ഞ് അടുത്ത സിനിമയുടെ ഷൂട്ടിന് പോകുന്നവരാണ് മിക്ക നടീനടൻമാരും. ആദ്യം ചെയ്ത സിനിമയുടെ റിലീസ് നീണ്ട് പോയാൽ ഇവർക്ക് പ്രൊമോഷനെത്തുക ശ്രമകരമാണ്. കാരണം മറ്റൊരു സിനിമയുടെ ഷൂട്ട് നിർത്തി ഇവർ എത്തേണ്ടി വരും. ‌

പ്രൊമോഷന് വരുന്നില്ല, പ്രതിഫലം കൂട്ടുന്നു എന്നെല്ലാം ആരോപിച്ച് സിനിമാ സംഘടനകളുടെ തലപ്പത്തുള്ളവർ പലർക്കെതിരെയും രം​ഗത്ത് വരാറുണ്ട്. എന്നാൽ പ്രബലർക്കെതിരെ സംസാരിക്കാൻ ഇവർ മടിക്കുന്നു. മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ തന്റെ സിനിമകളുടെ പ്രൊമോഷന് എത്താറില്ല. അതിൽ ആർക്കും പരാതിയില്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. എന്തിന് പ്രണവിന് പ്രത്യേക പരി​ഗണന കൊടുക്കുന്നു. രാജാവിന്റെ മകൻ ആയത് കൊണ്ടാണോ എന്നാണ് ഇവരുടെ ചോദ്യം.

ഓൺലെെൻ മീഡിയകളിലൂടെയുള്ള സിനിമാ പ്രൊമോഷൻ അടുത്ത കാലത്താണ് മലയാള സിനിമാ രം​ഗത്ത് വ്യാപകമായത്. മുഖ്യധാരാ മാധ്യമങ്ങളേക്കാൾ റീച്ച് ഓൺലെെൻ മീഡിയകളിലൂടെ ലഭിക്കുന്നുണ്ടെന്ന് വ്യക്തമായതോടെ നിർമാതാക്കൾ ഇത്തരം മീഡിയകളെ സമീപിച്ചു. എന്നാൽ അഭിനേതാക്കളിൽ പലർക്കും ഇതിൽ താൽപര്യമില്ല. കാരണം സിനിമാ പ്രാെമോഷനെന്ന പേരിൽ അഭിമുഖം നൽകുമ്പോൾ പലപ്പോഴും സിനിമയ്ക്കപ്പുറത്തുള്ള, വ്യക്തിപരമായ കാര്യങ്ങളാണ് അഭിമുഖങ്ങളിൽ ചർച്ചയാകുക. പോരാത്തതിന് എന്തെങ്കിലും പരാമർശം നടത്തിയാൽ വിവാദമുണ്ടാക്കാൻ കാത്തിരിക്കുന്ന റിയാക്ഷൻ വ്ലോ​ഗേർസ് വേറെയും. ചുരുക്കത്തിൽ സിനിമാ പ്രൊമോഷന് വരുന്ന താരങ്ങൾ ഇവർക്ക് മറ്റൊരു കണ്ടന്റാകുന്നു.

പ്രണവ് പൊതുവേ ഉൾവലിഞ്ഞ പ്രകൃതക്കാരനാണ്. മാധ്യമങ്ങൾക്ക് മുമ്പിൽ അപൂർവമായേ സംസാരിക്കാറുള്ളൂ. പ്രണവ് പ്രൊമോഷന് എത്തിയില്ലെങ്കിലും മാർക്കറ്റിം​ഗിനെ ഇത് കാര്യമായി ബാധിക്കാറില്ല. കാരണം പ്രണവാണ് നായകനെങ്കിൽ സിനിമ പ്രഖ്യാപിക്കുമ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ഹെെപ്പുണ്ടാകും. ഡിയസ് ഇറ ആണ് പ്രണവിന്റെ അവസാനം റിലീസ് ചെയ്ത സിനിമ. മികച്ച വിജയം നേടിയ സിനിമയാണിത്.

More from Filmibeat

Read more about: biju menon pranav mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X