ഹണിമൂണ്‍ യാത്രയില്‍ അമ്മച്ചിയും! നിങ്ങളുടെ കൂടെയാണോ കിടക്കുന്നത്? മാസ് റിപ്ലേയുമായി ബിനീഷും താരയും
അടുത്തിടെയായിരുന്നു ബിനീഷ് ബാസ്റ്റിന്‍ വിവാഹിതനായത്. പ്രണയവിവാഹമായിരുന്നു. താരയെ പരിചയപ്പെട്ടതും, ആ ബന്ധം പ്രണയമായി മാറിയതും, വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമെല്ലാം നേരത്തെ ബിനീഷ് തുറന്നുപറഞ്ഞിരുന്നു. കാലങ്ങളായി അമ്മച്ചി മനസില്‍ ആഗ്രഹിച്ച കാര്യമായിരുന്നു ഇത്. കൂട്ടുകാരോടെല്ലാം പറഞ്ഞിരുന്നതും ഇതേക്കുറിച്ചായിരുന്നു. മരുമകളല്ല, ഇതെന്റെ ഇളയ മകള്‍ എന്നാണ് താരയെക്കുറിച്ച് അമ്മച്ചി പറഞ്ഞത്.
താരയുടെ വരവോടെ ഞങ്ങളുടെ ജീവിതത്തിലും വീട്ടിലുമെല്ലാം മാറ്റങ്ങളാണ്. അമ്മച്ചിയോട് വിശ്രമിക്കാന്‍ പറഞ്ഞാലും കേള്‍ക്കില്ല. കാര്യമായ പണികളൊന്നും ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ട്. അമ്മച്ചി അങ്ങനെ യാത്രകളൊന്നും ചെയ്തിട്ടില്ല. വീട്ടില്‍ നിന്നും അധികം അകലെയല്ലാത്തൊരു റിസോര്‍ട്ടിലേക്ക് പോവുമ്പോള്‍ അമ്മച്ചിയേയും കൂട്ടിയിരുന്നു ബിനീഷും താരയും. ഒഴിവുകഴിവുകളൊക്കെ പറഞ്ഞെങ്കിലും അതൊന്നും ഇരുവരും ചെവിക്കൊണ്ടിരുന്നില്ല.

പുതിയ വ്‌ളോഗിലൂടെയായി ആ വിശേഷങ്ങളും ഇരുവരും പങ്കുവെച്ചിരുന്നു. വീട് കൂടാതെ മറ്റൊരു ലോകമുണ്ടെന്ന് അമ്മച്ചി അറിയുന്നത് ഇപ്പോഴാണെന്നായിരുന്നു ബിനീഷ് പറഞ്ഞത്. അതെ, അത് ശരിയാണ്, ഞാനങ്ങനെ എവിടേക്കും പോയിട്ടില്ലെന്നായിരുന്നു അമ്മച്ചിയും പറഞ്ഞത്. സ്വിമ്മിംഗ് പൂളിലൊക്കെ ഇറങ്ങുമെന്നാണ് പറഞ്ഞത്. അതനുസരിച്ചുള്ള ഡ്രസുകളൊക്കെ എടുത്താണ് വന്നതെന്നും താര പറഞ്ഞിരുന്നു. താര ആദ്യമായാണ് സ്വിമ്മിംഗ് പൂളിലേക്ക് ഇറങ്ങിയത്. അവളുടെ കഴുത്തൊപ്പം വെള്ളമുണ്ടായിരുന്നു. വെള്ളം കൂടുതലാണെന്ന് പറഞ്ഞ് അമ്മച്ചി ഇറങ്ങിയിരുന്നില്ല. വെള്ളം പേടിയാണെന്ന് പറഞ്ഞ് ഇറങ്ങാതെയിരിക്കുകയായിരുന്നു. യാത്രയുടെ ക്ഷീണമൊക്കെയുണ്ടായിരുന്നതിനാല്‍ അധികം നിര്‍ബന്ധിച്ചില്ല.
പഴയ സിനിമകളൊക്കെയാണ് എനിക്കിഷ്ടം. നസീറിന്റെ സിനിമയായിരുന്നു കണ്ടതെന്നും അമ്മച്ചി പറഞ്ഞിരുന്നു. താര അധികം ട്രിപ്പുകളൊന്നും പോയിട്ടില്ല. ഇനിയും കുറേ യാത്രകളൊക്കെ പ്ലാന്‍ ചെയ്തിട്ടുണ്ട്. പാസ്‌പോര്‍ട്ടൊക്കെ ശരിയാക്കിയിട്ടുണ്ടെന്നും ബിനീഷ് പറഞ്ഞിരുന്നു. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. അമ്മയേയും ഭാര്യയേയും ഒരുപോലെ സ്‌നേഹിക്കുന്നതില്‍ ദൈവം നിന്നെ അനുഗ്രഹിക്കും. അമ്മച്ചി താരയെ മകളായി കാണുന്നു. താര തിരിച്ചും. ഇതാണ് അമ്മായിഅമ്മമാര്‍ ചെയ്യേണ്ടത്. നിങ്ങളുടെ ജീവിതം കാണുമ്പോള്‍ സന്തോഷം തോന്നുന്നു. താര വന്നതോടെ അമ്മച്ചി ഒന്നുകൂടി ഉഷാറായി. ഇതുപോലെയൊരു മകനെയും, മരുമകളെയും കിട്ടിയതാണ് അമ്മച്ചിയുടെ ജീവിതത്തിലെ ഭാഗ്യം.
നിങ്ങള്‍ പോയപ്പോള്‍ അമ്മച്ചിയേയും കൂടെ കൊണ്ടുപോയതില്‍ ഒരുപാട് സന്തോഷം. മനസ് നിറഞ്ഞു. ഇന്നത്തെ തലമുറയില്‍ അപൂര്‍വ്വമായി മാത്രമേ ഇങ്ങനെ കാണൂയെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. വളരെ സന്തോഷം എന്നായിരുന്നു ബിനീഷിന്റെ മറുപടി. അമ്മച്ചിയെന്തിനാണ് സ്വര്‍ഗത്തിലെ കട്ട
ുറുമ്പായി അവരോടൊപ്പം പോവുന്നത്. കുറേക്കാലം കഴിഞ്ഞാലും അവരോടൊപ്പം പോവാമല്ലോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇത് അവരുടെ ലൈഫമല്ലേ, അവരുടെ ഇഷ്ടം പോലെ ജീവിക്കട്ടെ. എന്തിനാണ് നിങ്ങള്‍ ജഡ്ജ് ചെയ്യാന്‍ പോവുന്നതെന്നായിരുന്നു മറുപടി. അമ്മച്ചിക്ക് ഒറ്റയ്ക്ക് കിടക്കാന്‍ പേടിയാണോ പുറത്ത് പോവുമ്പോള്‍, നിങ്ങളുടെ കൂടെയാണോ കിടക്കുന്നതെന്ന് ചോദിച്ച് വിമര്‍ശിച്ചവരുമുണ്ടായിരുന്നു.
ഹണിമൂണ്‍ പോകുമ്പോള്‍ അമ്മച്ചിയെന്ന് പറഞ്ഞ ആള്‍ക്ക് ബിനീഷും മറുപടി കൊടുത്തിരുന്നു. അമ്മച്ചിയെ കൊണ്ടുപോയില്ലെങ്കില്‍ പറയും കല്യാണം കഴിഞ്ഞപ്പോള്‍ ഒഴിവാക്കിയെന്ന്, ഇതെന്താണെന്ന കമന്റിന് കറക്റ്റ്, അമ്മച്ചിയാണ് ഞങ്ങളുടെ മെയ്ന്‍ സപ്പോര്‍ട്ട്, അതിനെന്താ, കൊണ്ടുപോവാന്‍ പറ്റുന്ന സ്ഥലമാണേല്‍ കൊണ്ടുപോവും എന്നും ബിനീഷ് വ്യക്തമാക്കിയിരുന്നു. ജീവിതത്തില്‍ തനിക്ക് എല്ലാം അമ്മച്ചിയാണെന്ന് നേരത്തെ ബിനീഷ് പറഞ്ഞിരുന്നു. ആ ലോകത്തിലേക്ക് താരയും കൂടി വന്നു. അമ്മച്ചിയെ ഞങ്ങള്‍ എന്നും നന്നായി തന്നെ നോക്കും എന്ന് താരയും പറഞ്ഞിരുന്നു.


Click it and Unblock the Notifications
















