താരയ്ക്ക് പ്രൈവസി വേണമെന്നാണ്! പക്ഷേ, ബിനീഷ് എപ്പോഴും ഡ്രൈവറിനൊപ്പം! സ്വന്തമായി ഓടിക്കാനറിയില്ലേ?

ബിനീഷ് ബാസ്റ്റിനും അമ്മച്ചിയും താരയും വ്‌ളോഗുമായി ആക്ടീവാണ്. ആഗ്രഹിച്ചത് പോലെ തന്നെ നല്ലൊരു മകളെയാണ് കുടുംബത്തിലേക്ക് കിട്ടിയതെന്ന് അമ്മച്ചി പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിന് ശേഷമായിരുന്നു താരയും ബിനീഷും പ്രണയത്തിലായത്. താര വന്നതോടെ ജീവിതത്തിലും, വീട്ടിലുമെല്ലാം ഒരുപാട് മാറ്റങ്ങള്‍ വന്നതായി ബിനീഷ് വ്യക്തമാക്കിയിരുന്നു. ഒരു ദിവസം പോലും പിരിഞ്ഞിരിക്കാന്‍ പറ്റാത്ത വിധത്തില്‍ അടുപ്പമായി മകളോട്. അവള്‍ വീട്ടില്‍ പോവുകയാണെന്ന് കേള്‍ക്കുമ്പോള്‍ സങ്കടമാണ്. പെട്ടെന്നിങ്ങ് വരണമേയെന്ന് പറഞ്ഞാണ് അമ്മച്ചി വീട്ടിലേക്ക് വിടാറുള്ളത്.

അതത്ര നല്ല കാര്യമായി തോന്നുന്നില്ല. വിവാഹം കഴിഞ്ഞതുകൊണ്ട് സ്വന്തം വീട് അന്യമാവുമോ, ആഗ്രഹിക്കുമ്പോള്‍ പോയി നിന്നിട്ട് വരട്ടെ. അതില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തരുതെന്നായിരുന്നു നേരത്തെ ആളുകള്‍ അഭിപ്രായപ്പെട്ടത്. വോട്ടിനായി താര സ്വന്തം വീട്ടിലേക്ക് പോയിരുന്നു. കുറച്ച് ദിവസം വന്നിട്ട് നിന്നാല്‍ മതിയെന്ന് പറഞ്ഞിരുന്നു. അതിനിടയില്‍ താരയെ കാണാനായി പോയതിനെക്കുറിച്ചായിരുന്നു ബിനീഷിന്റെ പുതിയ വീഡിയോ.

Bineesh Bastin shared a new video
Photo Credit: Bineesh Bastin / Facebook

ബാങ്കിലൊക്കെ പോവാനുണ്ടായിരുന്നു. അങ്ങനെയാണ് ഇവിടെ നിന്നത്. രണ്ട് ദിവസം കഴിഞ്ഞിട്ട് വന്നാല്‍ മതിയെന്നുണ്ടായിരുന്നു. അതിനിടയിലാണ് ചേട്ടന്‍ വന്നതെന്നായിരുന്നു താരയുടെ കമന്റ്. ഡ്രൈവറിനൊപ്പമായിരുന്നു ബിനീഷിന്റെ യാത്ര. താരയും സുഹൃത്തുക്കളും ഷോപ്പിംഗിനായി അടൂരിലേക്ക് പോയിരുന്നു. അതിനിടയിലാണ് ബിനീഷും എത്തിയത്.

ഒന്നിച്ച് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് പോവാമെന്ന് പറഞ്ഞിരുന്നു. പതിവുപോലെ എല്ലാവരെയും കണ്ടും, സംസാരിച്ചുമൊക്കെയായിരുന്നു ബിനീഷ് താരയുടെ വീട്ടിലേക്ക് എത്തിയത്. നിരവധി പേരാണ് വീഡിയോയുടെ താഴെയായി കമന്റുകള്‍ രേഖപ്പെടുത്തിയത്. പതിവുപോലെ ഇത്തവണയും വിമര്‍ശനങ്ങളുണ്ടായിരുന്നു. കുട്ടികള്‍ക്ക് ഇത്രയും ജങ്ക് ഫുഡ് വാങ്ങിക്കൊടുക്കല്ലേ. കുറച്ച് ഫ്രൂട്ട്‌സും, ഈത്തപ്പഴവുമൊക്കെ കൊടുക്കൂ. കേക്കുകളൊന്നും അത്ര നല്ലതല്ലെന്നായിരുന്നു ഒരാള്‍ പറഞ്ഞത്.

ടീമിന് ഡ്രൈവിംഗ് അറിയില്ലേ, അറിയാമെങ്കില്‍ ഡ്രൈവറില്ലാതെ യാത്ര ചെയ്യാമല്ലോ. പ്രൈവസി കിട്ടുമല്ലോയെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ബൈക്ക് മാത്രമേ ഓടിക്കാറുള്ളൂ എന്ന് തോന്നുന്നുവെന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്. പൊടിയമ്മയ്ക്ക് ബിനീഷ് കൊടുത്ത കവര്‍ താര വാങ്ങിയതിനെക്കുറിച്ചുള്ള കമന്റുമുണ്ടായിരുന്നു. അതിലിത്ര ചിരിക്കാനെന്തിരിക്കുന്നു. വല്യമ്മച്ചി മരണ വീട്ടില്‍ പോവുന്നത് കൊണ്ട് താര അത് തിരികെ മേടിച്ചതാണ്. വീഡിയോ കാണുമ്പോള്‍ ശ്രദ്ധിച്ച് കാണാന്‍ ശ്രമിക്കുക. എന്നിട്ട് കുറ്റം കണ്ടുപിടിക്ക് എന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്.

നിങ്ങളുടെ വീഡിയോ ഒരു ദിവസം കണ്ടില്ലെങ്കിൽ നല്ല സങ്കടം വരും. പിന്നെ താരയെ കണ്ടില്ലെങ്കിൽ എന്തൊ ഒരുമാതിരി വിഷമം വരും. ഇന്ന് ഒരുപാട് സന്തോഷം എല്ലാവരെയും കണ്ടപ്പോൾ . പിന്നെ എന്ത് നല്ല സ്‌നേഹമുള്ള കുട്ടിയാ താര. അതുപോലെ ബിനീഷും. ദൈവം അനുഗ്രഹിക്കട്ടെ. ടീമിന് താരയെ ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചു അവർ നല്ല നിലയിൽ പോകുന്നു താരയക്ക് ഭംഗിയുണ്ടെങ്കിലും ഇല്ലെങ്കിലും ടീമ് സഹിച്ചോളും. നെഗറ്റീവ് കമൻ്റ് വേണ്ട. താരയ്ക്ക് മുടി മുറിച്ചിട്ടൂടേ, ഈ ലുക്ക് അത്ര പോരെന്ന് പറഞ്ഞവർക്ക് സ്ഥിരം പ്രേക്ഷകർ തന്നെ മറുപടി നൽകിയിരുന്നു. ടീമിന്റെയും, അമ്മച്ചിയുടെയും ഭാ​ഗ്യമാണ് താര, ഇതുപോലെയൊരു മകളെ കിട്ടാൻ ഭാ​ഗ്യം ചെയ്യണം എന്ന് പറഞ്ഞവരുമുണ്ടായിരുന്നു.

Read more about: Bineesh Bastin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X