ജീവിക്കാന്‍ വേണ്ടിയല്ലേ ഈ ചെയ്യുന്നതൊക്കെ! വിമർശനങ്ങൾ അവർക്ക് ഗുണമായി! രേണു സുധിയെക്കുറിച്ച് ബിനു അടിമാലി
അടുത്തിടെയായിരുന്നു രേണു സുധി സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയത്. നേരത്തെ ചെയ്യണമെന്ന് വിചാരിച്ച കാര്യമായിരുന്നു. ബിഗ് ബോസിന് ശേഷം നല്ല തിരക്കിലായിപ്പോയി. അങ്ങനെയാണ് ഇത് വൈകിയത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് ബ്ലൂ ടിക്ക് ഇല്ലായിരുന്നു, അതിന് വേണ്ടിയാണ് പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയത്. അല്ലാതെ സുധിച്ചേട്ടനെ മറന്നതോ, മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതിനാലോ അല്ല. എന്താണ് കാര്യങ്ങള്‍ എന്ന് മനസിലാക്കാതെയാണ് പലരും മോശം പറയുന്നതെന്നും രേണു വ്യക്തമാക്കിയിരുന്നു.
സെലിബ്രിറ്റികളെല്ലാം ചെയ്യുന്ന കാര്യങ്ങളേ ഞാനും ചെയ്യുന്നുള്ളൂ. പക്ഷേ, ഞാന്‍ ചെയ്യുമ്പോള്‍ എന്തോ മഹാ അപരാധം പോലെയാണ്. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നതാണ്. അത് ക്യാമറയ്ക്ക് മുന്നില്‍ ചെയ്യുന്നതാണ്. ഞാന്‍ മോശം കാര്യങ്ങളൊന്നും ചെയ്യുന്നില്ലെന്ന് എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് അറിയാം. അവരെ മാത്രമേ എനിക്കത് ബോധ്യപ്പെടുത്തേണ്ടതുള്ളൂ എന്നായിരുന്നു അന്നത്തെ പ്രതികരണം.

രേണുവിനെക്കുറിച്ചും, സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയതിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ബിനു അടിമാലി നല്‍കിയ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. രേണു സുധി സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയത് അറിഞ്ഞിരുന്നോയെന്നായിരുന്നു ചോദിച്ചത്. അറിഞ്ഞു. എല്ലാം നല്ലതാവട്ടെ. എല്ലാം ജീവിക്കാന്‍ വേണ്ടിയിട്ടല്ലേ. നിങ്ങള്‍ ഈ ചെയ്യുന്നതും എല്ലാം ജീവിക്കാന്‍ വേണ്ടിയല്ലേ, ജീവിക്കട്ടെ. വിമര്‍ശനങ്ങളല്ലേ അവരെ ഇവിടെ വരെ എത്തിച്ചത്. അപ്പോള്‍ അതങ്ങനെ തന്നെ പോട്ടെ. നല്ല രീതിയില്‍ വിമര്‍ശനം വരുമ്പോഴല്ലേ ഒരാള്‍ ശ്രദ്ധിക്കപ്പെടുന്നത്. അവരെ വിമര്‍ശിച്ചില്ലായിരുന്നുവെങ്കില്‍ അവര്‍ ശ്രദ്ധിക്കപ്പെടുമായിരുന്നോ, അപ്പോള്‍ വിമര്‍ശനം നല്ലതല്ലേ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. രേണുവിനെക്കുറിച്ചുള്ള ചോദ്യത്തിന് നേരത്തെ അദ്ദേഹം നല്‍കിയ മറുപടിയും വൈറലായിരുന്നു. അവരുടെ ആഗ്രഹമല്ലേ അഭിനയം. അവര്‍ അഭിനയിക്കട്ടെ. ഇത് അവരുടെ ജീവിതമാര്‍ഗം കൂടിയല്ലേയെന്നായിരുന്നു അന്ന് അദ്ദേഹം ചോദിച്ചത്.
തുടക്കത്തില്‍ 45 രൂപയായിരുന്നു സബ്‌സ്‌ക്രിപഷ്ന്‍ ചാര്‍ജ്. പിന്നീടത് 180 ആയി വര്‍ധിപ്പിച്ചു. 800 ലധികം പേര്‍ ഇതിനകം സബ്‌സ്‌ക്രൈബ് ചെയ്തുവെന്നും രേണു പറഞ്ഞിരുന്നു. ഞാന്‍ അതങ്ങനെ നോക്കിയിരുന്നതല്ല. ഇടയ്ക്ക് നോക്കിയപ്പോള്‍ കണ്ടതാണ്. അഹാന കൃഷ്ണയുമായൊന്നും തന്നെ താരതമ്യം ചെയ്യരുതെന്ന് രേണു പറഞ്ഞിരുന്നു. അവരൊക്കെ വലിയ ആള്‍ക്കാരല്ലേ, എന്തിനാണ് അങ്ങനെയൊരു താരതമ്യം എന്ന് മനസിലാവുന്നില്ല. സബ്‌സ്‌ക്രൈബ് ചെയ്യാതെ തന്നെ പലര്‍ക്കും എന്റെ കണ്ടന്റ് കിട്ടുന്നുണ്ട്. ഞാന്‍ എന്ത് പറഞ്ഞാലും എല്ലാവരും അറിയുന്നുണ്ട്. അതെങ്ങനെയാണെന്ന് മനസിലാവുന്നില്ല. യൂട്യൂബേഴ്‌സിന് ഞാനൊരു കണ്ടന്റാണ്. ചോദ്യം ചോദിക്കുന്നവരോടെല്ലാം നല്ല രീതിയില്‍ റിപ്ലേ കൊടുക്കാറുണ്ട്. എല്ലാവരെയും ഫ്രണ്ടായാണ് കാണുന്നതെന്നും രേണു മുന്‍പ് പറഞ്ഞിരുന്നു.
രേണുവിന് ആത്മവിശ്വാസമുണ്ട്. അതിലൂടെ അവര്‍ മുന്നോട്ട് പോവും. വിമര്‍ശകര്‍ എന്നും ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കത്തേയുള്ളൂ. നെഗറ്റീവ് കമന്റുകളൊന്നും എന്നെ ഒരുതരത്തിലും ബാധിക്കുന്നില്ല. എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന കാര്യത്തില്‍ കൃത്യമായ ബോധ്യമുണ്ട്. നിങ്ങള്‍ ഇങ്ങനെ അവിടെ കുരച്ചുകൊണ്ടിരിക്കും. ഞാന്‍ ഇങ്ങനെ പറയുന്നയര്‍ന്ന് പോവുമെന്നും രേണു വ്യക്തമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബ് ചാനലിലൂടെയുമായി തന്റെ വിശേഷങ്ങളെല്ലാം അവര്‍ പങ്കുവെക്കുന്നുണ്ട്. ഉദ്ഘാടനത്തിനായി വീണ്ടും ദുബായിലേക്ക് പോവുന്നതിന്റെ വിശേഷങ്ങളാണ് ഒടുവിലായി പങ്കുവെച്ചത്.


Click it and Unblock the Notifications
















