സുധിക്ക് വേണ്ടി ബലി ഇടാറുണ്ട്! കെട്ടഴിക്കെന്ന് പറഞ്ഞ് കരഞ്ഞു! അതിപ്പോഴും മനസിലുണ്ടെന്ന് ബിനു അടിമാലി

കൊല്ലം സുധിയുമായി ആത്മബന്ധമായിരുന്നു ബിനു അടിമാലിക്ക്. അടിമാലീ എന്ന് വിളിച്ചായിരുന്നു സ്‌ക്രീനിലും പുറത്തും സുധി സംസാരിച്ചിരുന്നത്. ഒന്നിച്ച് പരിപാടിക്ക് പോയി മടങ്ങി വരുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത അപകടം. സുധി തന്നിട്ടുപോയതാണ് ഈ നുണക്കുഴി. അന്നത്തെ അപകടത്തിന്റെ ബാക്കിപത്രം. സുധിയെക്കെുറിച്ചും, അപകടത്തെക്കുറിച്ചും, അതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ബിനു അടിമാലി. ലക്ഷ്മി നക്ഷത്രയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.

ഭയങ്കരമായി സൈബര്‍ ആക്രമണം നേരിട്ട ആളാണ് ഞാന്‍. മോശം കമന്റുകളൊക്കെ കാണുമ്പോള്‍ ശരിക്കും സങ്കടം വരാറുണ്ട്. ഞാന്‍ കമന്റുകള്‍ വായിച്ചിട്ടില്ലെങ്കിലോ എന്ന് കരുതി ആളുകള്‍ വാട്‌സാപ്പില്‍ അയച്ച് തരാറുണ്ട്. എന്നെ മാത്രമല്ല കുടുംബത്തെയും ബാധിക്കാറുണ്ട് ഇതൊക്കെ. മോളാണെങ്കില്‍ എന്തെങ്കിലും കണ്ടാല്‍ ഉടനെ എനിക്ക് അയച്ച് തരും. എന്തോ അവാര്‍ഡാണെന്ന് കരുതിയാണ് അവള്‍ അയയ്ക്കുന്നത്. ഫേക്ക് അക്കൗണ്ടില്‍ നിന്നായിരുന്നു കമന്റുകളെല്ലാം വന്നിരുന്നത്. സിനിമയും, സ്റ്റേജുമൊക്കെയാണ് നമ്മുടെ ജീവിതം. മോശം കമന്റുകളുമൊക്കെ വരുമ്പോള്‍ അത് നമ്മുടെ പരിപാടിയേയും ബാധിക്കും. ഇടയ്‌ക്കൊരു ഷോയില്‍ പോയപ്പോള്‍ ഒരു ഫാന്‍ പിടിച്ചു എന്ന് പറഞ്ഞ് അങ്ങ് തുടങ്ങിയില്ലേ, അതൊരു സിനിമയുടെ പ്രമോഷന്‍ കൂടിയായിരുന്നു. നായികയാണ് എന്റെ കൈയ്യിലേക്ക് ഹാന്‍ഡ് ഫാന്‍ തന്നത്. ഇവനൊക്കെ ഇത്രയും ആയോ എന്നായിരുന്നു ചോദ്യം.

Binu Adimali about that accident
Photo Credit: Binu Adimali / Facebook

പെയിന്റിംഗിന് പോയിട്ടുണ്ട്. മെക്കാട് പണി ചെയ്തിട്ടുണ്ട്. എല്ലാം അനുഭവിച്ച് വളര്‍ന്നതാണ്. ഹൈറേഞ്ചുകാരനല്ലേ. ഇത് രണ്ടാം ജന്മമാണ് എന്റേത്. സുധി പോയ അപകടം നടന്നപ്പോള്‍ ഞാന്‍ ഒറ്റയ്ക്ക് കിടക്കില്ലായിരുന്നു. ബെഡ്‌റൂമില്‍ ലൈറ്റ് വേണമായിരുന്നു. അന്നത്തെ ട്രോമയില്‍ നിന്നും റിക്കവറായി വരുന്നേയുള്ളൂ. ഒരു ദിവസം സ്റ്റാര്‍ മാജിക്കിലെ വര്‍ക്ക് കഴിഞ്ഞ് റൂമിലേക്ക് പോയതാണ്. ഞാനും സുധിയുമൊക്കെ അവസാനമായി ഇരുന്ന റൂമായിരുന്നു അത്. എനിക്ക് ഭയങ്കര പേടിയായിരുന്നു. ഉറക്കപ്പിച്ചിലാണ് പോയത്. അവിടെ കിടക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. വേറെ റൂം തന്നപ്പോഴും മനസില്‍ ആ ഓര്‍മ്മകളായിരുന്നു. ഉറങ്ങാന്‍ പറ്റിയില്ല.

എടാ, ഉല്ലാസിനെയും കൂട്ടി നമുക്ക് ഒന്നിച്ച് പ്രോഗ്രാം ചെയ്യണം. എന്നിട്ട് ആ പൈസയ്ക്ക് വീട് വെക്കണം എന്ന് പറഞ്ഞു. എനിക്കും ഉല്ലാസിനും ശമ്പളം തന്നിട്ട് നീ എങ്ങനെ വീട് വെക്കും എന്നായിരുന്നു ഞാന്‍ ചോദിച്ചത്. കോതമംഗലത്തൊരു ട്രൂപ്പൂണ്ടായിരുന്നു. അതില്‍ നീ ലീഡ് ചെയ്യുക. ഇനിയൊന്ന് സെറ്റാവണം എന്നായിരുന്നു അന്ന് പറഞ്ഞത്. ആ ഒരു വേര്‍പാട് താങ്ങാനും, സഹിക്കാനും എനിക്ക് ഇപ്പോഴും പറ്റുന്നില്ല. ഞാന്‍ എല്ലാ വര്‍ഷവും സുധിക്ക് വേണ്ടി ബലിയിടാറുണ്ട്. മണിച്ചേട്ടന് വേണ്ടിയും ചെയ്യാറുണ്ട്. കുടുംബാംഗങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന പോലെയല്ല ഇത്. സുധിക്കൊപ്പമുള്ള അവസാന യാത്രയിലെ കാര്യങ്ങളെക്കുറിച്ചും ബിനു അടിമാലി സംസാരിച്ചിരുന്നു.

രാത്രിയില്‍ എപ്പോഴോ ഞാന്‍ ഉറങ്ങിപ്പോയിരുന്നു. വണ്ടിയിലേക്ക് വെളിച്ചം വന്നപ്പോള്‍ ഷൂട്ടിംഗ് വല്ലതും നടക്കുവാണോ എന്നായിരുന്നു എന്റെ ചിന്ത. ഒറ്റ ഇടിയില്‍ തന്നെ ബോധം പോയിരുന്നു. ദേഹം മുഴുവനും നനഞ്ഞത് പോലെ. മുഖത്ത് നിന്നും ചോര ദേഹത്തേക്ക് വീഴുന്നു. കാലൊക്കെ കീറിപ്പോയി. സ്ട്രച്കറില്‍ അവനെ കിടത്തിയപ്പോള്‍ അപ്പുറത്ത് ഞാനുമുണ്ട്. വീഴാതിരിക്കാനായി അവനെ കെട്ടിയിരുന്നു. ഇത് അഴിക്കെടാ എന്നൊക്കെ പറയുന്നുണ്ട്. അത് അഴിച്ചാല്‍ നീ താഴെപ്പോവുമെടാ എന്നൊക്കെ പറഞ്ഞ് ചൂടാവുകയായിരുന്നു ഞാന്‍. ഞങ്ങളൊക്കെ പുറത്തും അവന്‍ അകത്ത് ഐസിയുവിലായിരുന്നു. അകത്ത് നിന്നും അവന്റെ വല്ലാത്തൊരു കരച്ചില്‍ കേട്ടിരുന്നു. അതായിരുന്നു അവസാനത്തെ ഓര്‍മ്മ.

Read more about: Binu Adimali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X