ആ മുഖത്തെ പാട് എനിക്ക് തന്നിട്ട് പോയി! എന്നും ഒന്നിച്ചായിരുന്നു! സുധിയുടെ ഓര്‍മ്മയില്‍ ബിനു അടിമാലി

കൊല്ലം സുധിയുടെ ജീവനെടുത്ത വാഹനാപകടം നടന്നിട്ട് മൂന്ന് വര്‍ഷമായിരിക്കുകയാണ്. പ്രിയപ്പെട്ടവരെല്ലാം സുധിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരുന്നു. അവസാനനിമിഷവും സുധിക്കൊപ്പമുണ്ടായിരുന്നു ബിനു അടിമാലി. ഗുരുതര പരിക്കുകളോടെയാണ് അദ്ദേഹം രക്ഷപ്പെട്ടത്. മാസങ്ങളെടുത്താണ്‌ന സാധാരണ നിലയിലേക്ക് വന്നത്. ആരോഗ്യം വീണ്ടെടുത്തതിന് പിന്നാലെയായി സുധിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു അദ്ദേഹം. എന്റെ സുധി പോയിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം. എന്നും ഒന്നിച്ചായിരുന്നു. അതിനാല്‍ ഒരു ചിത്രം പോലും എടുക്കാന്‍ ഞങ്ങള്‍ മറന്നിരുന്നു. ഇങ്ങനൊരു ചിത്രം ചെയ്ത് തന്ന പ്രിയ സുഹൃത്ത് അതുലിന് നന്ദി എന്നുമായിരുന്നു ബിനു അടിമാലി കുറിച്ചത്.

സുധി മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. സുധി പോയി, സ്റ്റാര്‍ മാജിക് പോയി, ബിനു അടിമാലി പോയി, എല്ലാം പോയി എന്നുമായിരുന്നു കമന്റുകള്‍. സുധിച്ചേട്ടന്‍ ദൂരെയേതോ ലൊക്കേഷനിലേക്ക് പോയത് പോലെയാണ് തോന്നുന്നത്. അങ്ങനെയാണ് വിശ്വസിക്കുന്നതെന്നായിരുന്നു സഹതാരങ്ങള്‍ പറഞ്ഞത്. പ്രിയപ്പെട്ടവരെല്ലാം അന്ന് സുധിയെ അവസാനമായി കാണാന്‍ ഓടിയെത്തിയിരുന്നു. കുടുംബത്തെക്കുറിച്ച് എപ്പോഴും പറയാറുള്ളതാണ്. സുധി പോയ ശേഷം അവര്‍ക്ക് ജീവിക്കണ്ടെ, അതിന് വേണ്ടിയാണ് രേണു ഈ മേഖലയിലേക്ക് വന്നത്. അവരുടെ ജോലിയാണ്, അവരത് ചെയ്യട്ടെ എന്നായിരുന്നു ബിനു അടിമാലിയും, ഷിയാസുമൊക്കെ പറഞ്ഞത്.

Binu Adimali about Kollam Sudhi
Photo Credit: Binu Adimali / Facebook

എന്തോ സംഭവിക്കാന്‍ പോവുകയാണെന്നൊരു തോന്നല്‍ വന്നിരുന്നു അന്ന്. വണ്ടിയുടെ മുന്‍സീറ്റിലായിരുന്നു സുധി ഇരുന്നത്. ഭക്ഷണം കഴിക്കാനിറങ്ങിയപ്പോഴും മുന്നില്‍ തന്നെയായിരുന്നു അവന്‍ ഇരുന്നത്. അവിടുന്ന് മാറുന്നേയുണ്ടായിരുന്നില്ല. അന്ന് നല്ലൊരു പവറിലായിരുന്നു അവന്‍. ഇത്രയും പവറില്‍ ഇവനേ നേരത്തെ കണ്ടിട്ടില്ലല്ലേ എന്ന് ചിന്തിച്ചിരുന്നു. അവന്‍ ഉറങ്ങുകയായിരുന്നു അവസാനമായി അവനെ കാണുമ്പോള്‍. പിന്നെ ഞാന്‍ കണ്ണ് തുറക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. സുധിയുടെ മുഖത്തൊരു പാടുണ്ടായിരുന്നു. അതിപ്പോള്‍ എന്റെ മുഖത്തുമുണ്ട്. അവന്റെ മുഖത്ത് എവിടെയായിരുന്നോ ആ പാട് അതേ സ്ഥലത്ത് തന്നെ എനിക്കും പാട് വന്നു. അതും തന്നാണ് അവന്‍ പോയത്.

ആ ഷോക്കില്‍ നിന്നും കാലങ്ങളെടുത്താണ് ബിനു അടിമാലി റിക്കവറായത്. അന്നത്തെ ദിവസം അവന്റേതായിരുന്നു. ആരോടും പരിഭവിക്കുകയോ, ആരേയും കുറിച്ച് പരാതി പറയുകയോ ചെയ്യാത്ത സ്വഭാവമായിരുന്നു. ഞാനൊക്കെ കുറ്റം പറഞ്ഞാലും അവന്‍ ചിരിക്കുമായിരുന്നു. ബോഡി ഷെയ്മിംഗ് എന്നൊക്കെ മറ്റുള്ളവര്‍ പറഞ്ഞാലും ഞങ്ങള്‍ അതൊക്കെ തമാശയായി എടുത്ത്, ആസ്വദിക്കുന്നവരായിരുന്നു. ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് മിമിക്രി അസോസിയേഷന്റെ പരിപാടിക്ക് പോയിരുന്നു. ഡിപ്രഷന്‍ കാരണം ആശുപത്രിയിലേക്ക് പോവണോ എന്ന് ചോദിച്ചപ്പോള്‍ ആദ്യം പരിപാടിക്ക് പോയി വരാനായിരുന്നു ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞത്.

Read more about: Binu Adimali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X