അവന്റെ കാര്യങ്ങൾ നാട്ടുകാർക്ക് അറിയാം, പല കാര്യങ്ങളും രേണുവിന് പറയാൻ പറ്റില്ല, പറഞ്ഞാൽ രാഹുൽ ബുദ്ധിമുട്ടും!
രേണു സുധിക്ക് പിന്തുണ അറിയിച്ച് ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവയലിൽ. ഒപ്പം രോഗാവസ്ഥയിൽ കഴിയുന്ന രേണുവിനെ വീണ്ടും സൈബർ ബുള്ളിയിങിന് ഇട്ട് കൊടുത്ത വ്യക്തിയാണ് കിച്ചു എന്ന രാഹുലെന്നും ബിഷപ്പ് വിമർശിച്ച് പറഞ്ഞു. നല്ലവനായി ചമയാൻ ശ്രമിക്കേണ്ടതില്ലെന്നും രാഹുലുമായി ബന്ധപ്പെട്ട പല കാര്യങ്ങളും തനിക്ക് അറിയാമെന്നും ബിഷപ്പ് മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബിഷപ്പിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...
രേണു രോഗശയ്യയിൽ ആയിരിക്കുമ്പോഴല്ല കിച്ചു ഇതെല്ലാം പുറത്ത് വന്ന് പറയേണ്ടിയിരുന്നത്. അസുഖം ഭേദമായശേഷം അമ്മയും മകനും വീട്ടിൽ വെച്ച് സംസാരിച്ച് തീർക്കണമായിരുന്നു. സോഷ്യൽമീഡിയയിൽ വന്ന് പറയുമ്പോൾ മറ്റുള്ളവർക്ക് വിമർശിക്കാൻ അതൊരു അവസരമാകും. രേണു തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാണ് യുട്യൂബിൽ വീഡിയോകൾ ഇടുന്നത്.

കിച്ചു ചെയ്തത് മലർന്ന് കിടന്ന് തുപ്പുന്നതുപോലെ. കിച്ചു രേണുവിനെ എറിയാനുള്ള കല്ല് കൊണ്ട് കൊടുത്തതുപോലെയായി. ആ പയ്യന്റെ പ്രവൃത്തികളോട് യോജിപ്പില്ല. രേണുവിന് ഒന്നും സംഭവിക്കാൻ പോകുന്നില്ല. അവർ മടങ്ങി വരും. രേണു സാധു കുടുംബാംഗമായതുകൊണ്ടാണ് എല്ലാവരും അവരെ കല്ലെറിയുന്നത്. രേണു വളരെ ദുഖത്തിലൂടെയാണ് കടന്ന് പോകുന്നത്. ശാരീരികമായി അവശതകളുണ്ട്.
കുടുംബം അങ്ങനെയാണ് പറഞ്ഞത്. രേണുവും മനുഷ്യ സ്ത്രീയാണ് എന്നത് മറക്കരുത്. അവരെ ചേർത്ത് പിടിക്കും. കൈവിടാൻ ഉദ്ദേശിക്കുന്നില്ല. ക്ഷമിച്ചില്ലെങ്കിൽ വേദപുസ്തകവും കയ്യിൽ പിടിച്ച് ഞാൻ നടന്നിട്ട് എന്താണ് കാര്യം. രേണു ഒരു ഡിപ്രഷൻ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. രാഹുലിനോട് എനിക്ക് പറയാനുള്ളത്.... നീ രേണുവിനെ സഹായിക്കണ്ട.
അനേകർ സഹായിച്ചതുകൊണ്ടാണ് നീ ഇന്ന് തരത്തിൽ എത്തിയിരിക്കുന്നത്. അതുകൊണ്ട് ദൈവത്തെ വിളിച്ച് ശാന്തമായിട്ട് ജീവിക്കുക. മാടപ്പള്ളിയിലോ പ്ലാന്തോട്ടത്തിലോ അഹങ്കാരം കാണിക്കാൻ നീ വരികയും വേണ്ട. വസ്തുവിന്റെ ഉടമസ്ഥൻ ഞാനാണ്. ഇവിടെ വന്ന് ബഹളം വെയ്ക്കാനോ ശല്യപ്പെടുത്താനോ ശ്രമിക്കരുത്. രേണു സുധി ഒരു രോഗിയാണ്. ഇനി ആ പെൺകുട്ടിയെ ആക്ഷേപിക്കുന്ന രീതിയിൽ രാഹുൽ വീഡിയോ ഇട്ടാൽ നിയമ നടപടികളുമായി മുന്നോട്ട് പോകും. രേണു സ്ത്രീയാണ്.
അസുഖമാണ്. രാഹുൽ അവന്റെ കാര്യം നോക്കി ജീവിക്കുക. അവന്റെ കാര്യങ്ങൾ ഈ നാട്ടുകാർക്കെല്ലാം അറിയാം. നിരവധി പോലീസുകാർ രാഹുലിനെ കുറിച്ച് എന്നോട് വിളിച്ച് ചോദിച്ചിട്ടുണ്ട്. കൂടുതൽ നല്ലതാകാൻ രാഹുൽ ശ്രമിക്കേണ്ട. എല്ലാവരും ഒരു വെടിക്കുള്ളത് കയ്യിലുള്ളവരാണ്. രാഹുലിന്റെ കയ്യിലുമുണ്ട്.

പോലീസുകാർ വിളിച്ചതിന്റെ വിവരങ്ങൾ കയ്യിലുണ്ട്. പല കാര്യങ്ങളും രേണുവിന് പുറത്ത് പറയാൻ പറ്റില്ല. പറഞ്ഞാൽ രാഹുൽ ദാസ് ബുദ്ധിമുട്ടും. ഞങ്ങൾ അവന് എതിരെ നിയമപരമായി ഇറങ്ങുകയും ചെയ്യും. 23 വയസില്ലേ. പ്രായത്തിന്റെ അല്ല. രാഹുലിന് അഹങ്കാരമാണ്. പോലീസുകാർ പറഞ്ഞെങ്കിലും അവൻ കേസിൽപ്പെട്ട വിവരങ്ങൾ ഇപ്പോഴാണ് അറിയുന്നത്. രാഹുലിന് ഇവിടെ ജീവിക്കണമെങ്കിൽ ഇവിടെ വന്ന് താമസിക്കുക. അവൻ രേണുവിനോട് നന്ദികേട് കാണിച്ചു.
ഒരു ഗ്ലാസ് വെള്ളം ആരെങ്കിലും തന്നാൽ പോലും നന്ദിയുള്ളവരായിരിക്കണം എന്നും ബിഷപ്പ് പറഞ്ഞു. സുധിലയം കോട്ടയത്താണെങ്കിലും കിച്ചു അവിടെ താമസിക്കാറില്ല. രേണുവും കുടുംബവുമാണ് അവിടെ താമസിക്കുന്നത്. സുധിയുടെ കുടുംബത്തോട് ഒപ്പമാണ് രാഹുലിന്റെ താമസം. താൻ അസുഖ ബാധിതയാണെന്ന് അറിഞ്ഞിട്ടും വളർത്ത് മകൻ വന്നില്ലെന്ന പരിഭവം രേണു പറഞ്ഞിരുന്നു.
അതോടെയാണ് പുതിയ വിവാദങ്ങൾ ആരംഭിച്ചത്. താൻ അമ്മയെ കാണാൻ പോകാത്തതും അടുപ്പം സൂക്ഷിക്കാത്തതും രേണുവിന്റെ ചില പ്രവൃത്തികൾ തന്നെ മാനസീകമായി വിഷമിപ്പിച്ചതുകൊണ്ടാണ് എന്നാണ് രാഹുൽ പറഞ്ഞത്. എന്നാൽ അനിയൻ റിതുലിനെ കാണാൻ ഇടയ്ക്കിടെ ചെല്ലാറുണ്ട്.


Click it and Unblock the Notifications


