ഈ നാട്ടിലെ ആർക്കും രേണുവിനോട് ദേഷ്യമില്ല, മരണത്തെ മുഖാമുഖം കണ്ടാണ് ജീവിക്കുന്നത്, എല്ലാം തിക‍ഞ്ഞ ആരുമില്ല!

തല ചായ്ക്കാൻ കൂര കെട്ടാൻ കൊല്ലം സുധിയുടെ കുടുംബത്തിന് സ്ഥലം ദാനം ചെയ്ത വ്യക്തിത്വം എന്ന പേരിലാണ് ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ മലയാളികൾക്ക് സുപരിചിതനാകുന്നത്. വീട് ഉയർന്ന് താമസം ആരംഭിച്ചശേഷം രേണു സുധിയും കുടുംബവും മൂലം പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ബിഷപ്പിന് നേരിടേണ്ടി വന്നു. തന്റെ സ്വൈര്യ ജീവിതം താറുമാറായെന്ന് മനസിലായപ്പോൾ നിയമപരമായി അദ്ദേഹം നീങ്ങുകയും രേണുവും കുടുംബവുമായുള്ള എല്ലാ സൗഹൃദവും അവസാിപ്പിക്കുകയും ചെയ്തിരുന്നു.

ബിഷപ്പിനെ രേണു സോഷ്യൽമീഡിയ വഴിയും അപമാനിച്ചിരുന്നു. എന്നാൽ രേണുവിന് അർബുദം സ്ഥിരീകരിച്ചുവെന്ന് അറിഞ്ഞപ്പോൾ എല്ലാം മറന്ന് അദ്ദേഹം പ്രാർത്ഥിക്കാനും മറ്റുമായി സുധിലയത്തിലേക്ക് എത്തി.

Bishop Noble Philip Renu Sudhi

സുധിയുടെ ഓർമദിനത്തിൽ ബിഷപ്പ് പ്രാർത്ഥനകൾ ചൊല്ലി കുടുംബത്തെ ആശ്വസിപ്പിക്കുന്ന വീഡിയോ വൈറലായിരുന്നു. പഴയ കാര്യങ്ങൾ മനസിൽ കൊണ്ട് നടക്കാൻ ആ​ഗ്രഹിക്കുന്നില്ലെന്നും ഇനിയങ്ങോട്ട് രേണുവിനും കുടുംബത്തിനും തന്റേയും കൈത്താങ്ങ് ഉണ്ടാകുമെന്നുമാണ് മെയിൻ സ്ട്രീം വണ്ണിന് നൽകിയ പുതിയ അഭിമുഖത്തിൽ ബിഷപ്പ് പറഞ്ഞത്. സോഷ്യൽമീഡിയയിൽ ഉള്ളവർക്കാണ് രേണുവിനോട് വെറുപ്പെന്നും തനിക്കും നാട്ടുകാർക്കും എല്ലാം രേണുവും കുടുംബവും പ്രിയപ്പെട്ടവരാണെന്നും ബിഷപ്പ് പറഞ്ഞു.

രേണുവിന് കാൻസറാണെന്ന് അറിഞ്ഞപ്പോൾ വളരെ ദുഖം തോന്നി. എന്റെ പിതാവിനും ഇതേ അസുഖമായിരുന്നു. ആ രോ​ഗത്തിന്റെ വേദനയുടെ തീവ്രതയും ബുദ്ധിമുട്ടുകളും എനിക്ക് അറിയാം. രേണു വേ​ഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. ഞാനും രേണുവും തമ്മിൽ നേരിട്ടുള്ള സംസാരങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

സോഷ്യൽമീഡിയ വഴിയുള്ള മറുപടികളും സംസാരങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. അല്ലാതെ രേണുവുമായോ കുടുംബവുമായോ മുഖാമുഖം നിന്ന് മുഖം കറുപ്പിച്ച് സംസാരിച്ചിട്ടില്ല. സാഹചര്യങ്ങൾ ലഭിക്കുമ്പോഴൊക്കയും രേണുവിന്റെ അസുഖത്തിന് വേണ്ടി പോയി പ്രാർത്ഥിക്കാറുണ്ട്. അങ്ങനെ ചെയ്യുമ്പോൾ മനസിന് ഒരു സമാധാനമാണ്. എല്ലാം തിക‍ഞ്ഞ ആരും ലോകത്തില്ല.

എല്ലാവർക്കും കുറ്റവും കുറവുകളുമുണ്ട്. ചെളി വാരി പരസ്പരം എറിയുന്നത് വഴി എന്ത് നേട്ടമാണ് ഉണ്ടാകാൻ പോകുന്നത്. ഒന്നുമില്ല. സോഷ്യൽമീഡിയയിൽ ഉള്ളവർക്കാണ് രേണുവിനോടും കുടുംബത്തോടും ദേഷ്യം. അല്ലാതെ ഈ നാട്ടിലെ ആർക്കും രേണുവിനോട് ദേഷ്യമില്ല. രേണു അവർക്ക് സന്തോഷമുള്ള ജോലി ചെയ്യുന്നതിൽ എന്താണ് തെറ്റ്. എല്ലാവരും അവനവന് ഇഷ്ടപ്പെട്ട ജോലി ചെയ്തല്ലേ ജീവിക്കുന്നത്.

Bishop Noble Philip Renu Sudhi

വീടും കുറച്ച് സ്ഥലവും കിട്ടിയതുകൊണ്ട് അവർക്ക് മുന്നോട്ട് ജീവിക്കാനാവില്ലല്ലോ. മരണത്തെ മുഖാമുഖം കണ്ടാണ് രേണു ജീവിക്കുന്നത്. റിതുലിന്റെ പിതാവ് മരിച്ച് പോയി. അമ്മ അസുഖ ബാധിതയുമാണ്. അങ്ങനെ നോക്കുമ്പോൾ രേണു തിരിച്ച് ജീവിതത്തിലേക്ക് വരാൻ എല്ലാവരും പ്രാർത്ഥിക്കണം. രേണു ചെയ്യുന്ന ജോലിയെ വിമർശിക്കാൻ ഞാൻ ആളല്ലെന്നും ബിഷപ്പ് പറഞ്ഞു. നിരവധി പേരാണ് രേണുവിനോട് ക്ഷമിക്കാൻ ബിഷപ്പ് കാണിച്ച മനസിനെ അഭിനന്ദിച്ച് എത്തിയത്.

വൈദീകനായാൽ ഇങ്ങനെ തന്നെ വേണം. കുഞ്ഞാടുകളോട് ക്ഷമിക്കണം, ബിഷപ്പ് പറഞ്ഞതാണ് സത്യം. പാപം ചെയ്യാത്തവർ രേണുവിനെ കല്ലെറിയട്ടെ, ബിഷപ്പ് പറഞ്ഞത് 100 ശതമാനം ശരിയാണ്. ഇത്രയും വലിയ അസുഖമുള്ള ആളോടല്ല കിച്ചു പ്രതികാരം വീട്ടേണ്ടത്. ഇപ്പോൾ വലിയ ആളെല്ലേ അതിന്റെ അഹങ്കാരമായിരിക്കും, ബിഷപ്പ് പറഞ്ഞത് എത്ര കറക്റ്റാണ്.

ആ സ്ത്രീക്ക് ഇത്ര വലിയൊരു രോഗം വന്നിട്ട് പോലും ഇപ്പോഴും എത്രയോ യുട്യൂബേർസാണ് അവരെ വിറ്റ് തിന്ന് ജീവിക്കുന്നത് എന്നിങ്ങനെയാണ് ആളുകൾ കുറിച്ചത്. സ്തനാർബുദമാണ് രേണുവിൽ സ്ഥിരീകരിച്ചത്. ഒരു കീമോ കഴിഞ്ഞു. രണ്ടാമത്തേതിന് പോകാനുള്ള തയ്യാറെടുപ്പിലാണ് രേണു സുധി.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X