ഭർത്താവ് വീട്ടിലേക്ക് ക്ഷണിച്ച അതിഥി, എല്ലാ സൗകര്യവും ചെയ്ത് ഭാര്യ; ശ്രീദേവിയും ബോണിയും ചതിച്ചപ്പോൾ

വിജയുടെ വിവാഹേതര ബന്ധം തമിഴകത്ത് വലിയ വിവാദമായി തുടരുകയാണ്. വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്ന് ഭാര്യ സം​ഗീത ഡിവോഴ്സ് പെറ്റീഷനിൽ ആരോപിച്ചിരിക്കെ വിജയ് തൃഷയുമായി ഒരു വിവാഹ ചടങ്ങിന് എത്തിയതും വാർത്തയായി. തൃഷയാണ് സം​ഗീത ആരോപണം ഉന്നയിക്കുന്ന ന‌ടിയെന്ന് പരക്കെ ആരോപണമുണ്ട്. എന്നാൽ സം​ഗീത പേര് പുറത്ത് വിട്ടിട്ടില്ല. ഇതിനിടെ സിനിമാ ലോകത്തെ വേർപിരിയലുകളും വിവാഹേതര ബന്ധങ്ങളും അതുണ്ടാക്കിയ പ്രശ്നങ്ങളും ചർച്ചയാകുകയാണ്. ഇതിലൊന്നാണ് നിർമാതാവ് ബോണി കപൂറിന്റെയും അന്തരിച്ച നടി ശ്രീദേവിയുടെയും പ്രണയവും വിവാഹവും.

വിവാഹം ഭയമാണിപ്പോൾ; ചതിച്ചവർക്ക് സെക്കന്റ് ചാൻസില്ലെന്ന് അപ്സര; ആൽബിയുമായും വേർപിരിഞ്ഞോയെന്ന് ചോദ്യം!
വിവാഹം ഭയമാണിപ്പോൾ; ചതിച്ചവർക്ക് സെക്കന്റ് ചാൻസില്ലെന്ന് അപ്സര; ആൽബിയുമായും വേർപിരിഞ്ഞോയെന്ന് ചോദ്യം!

ശ്രീദേവിയെ പരിചയപ്പെടുന്ന കാലത്ത് ബോണി കപൂർ വിവാഹിതനും രണ്ട് മക്കളുടെ അച്ഛനുമാണ്. മോണ ശൗരി കപൂർ എന്നാണ് ഭാര്യയുടെ പേര്. മക്കൾ അർജുൻ കപൂർ, അൻശുള കപൂർ. ശ്രീദേവി ഹിന്ദി സിനിമകളിൽ അഭിനയിച്ച് തുടങ്ങുന്ന കാലത്താണ് ബോണി കപൂർ ശ്രീദേവിയെ നേരിൽ കാണുന്നത്. വിവാഹിതനാണെങ്കിലും ശ്രീദേവിയെ ബോണി കപൂർ വിവാഹം ചെയ്യാനാ​ഗ്രഹിച്ചു. എന്നാൽ അക്കാലത്ത് ശ്രീദേവി നടൻ മിഥുൻ ചക്രവർത്തിയുമായി പ്രണയത്തിലാണ്. റിപ്പോർട്ടുകൾ പ്രകാരം ഇവർ രഹസ്യമായി വിവാഹം ചെയ്തതാണ്. എന്നാൽ മിഥുൻ തന്റെ ആദ്യ ഭാര്യയുമായുള്ള ബന്ധം പിരിയില്ലെന്ന് വ്യക്തമായതോടെ ശ്രീദേവി ഈ ബന്ധം വേണ്ടെന്ന് വെച്ചു.

Vijay  Trisha

മാനസികമായി തകർന്ന ശ്രീദേവിക്ക് അന്ന് ബോണി കപൂറിന്റെ സാമീപ്യം ആശ്വാസമായി. അക്കാലത്ത് ശ്രീദേവിയുടെ എല്ലാമായിരുന്ന അമ്മയ്ക്ക് ആരോ​ഗ്യ പ്രശ്നങ്ങളുണ്ട്. അമ്മയുടെ നിഴലിലായിരുന്ന ശ്രീദേവിക്ക് പിന്നീടങ്ങോട്ട് ആശ്രയിക്കാനാരുമില്ലാത്ത സാഹചര്യമായിരുന്നു. ഈ കാലഘട്ടത്തിലാണ് ബോണി കപൂർ-ശ്രീദേവി സൗഹൃദം ശക്തമാകുന്നത്. ബോണി കപൂർ ഇഷ്ടം പറഞ്ഞപ്പോൾ ആദ്യം ശ്രീദേവി നിരസിച്ചു.

യാദൃശ്ചികമായി കണ്ടു! മിണ്ടി, ഒന്നായി! പ്രശാന്തിനൊപ്പമുള്ള വിവാഹ ശേഷം ജീവിതം മാറിയതിനെക്കുറിച്ച് ലെന
യാദൃശ്ചികമായി കണ്ടു! മിണ്ടി, ഒന്നായി! പ്രശാന്തിനൊപ്പമുള്ള വിവാഹ ശേഷം ജീവിതം മാറിയതിനെക്കുറിച്ച് ലെന

ശ്രീദേവിയുടെ അമ്മയെ ഇതിനിടെ ഒരു ഓപ്പറേഷന് അമേരിക്കയിലേക്ക് കൊണ്ട് പോയി. ചെന്നെെയിൽ നിന്ന് വരുന്ന ശ്രീദേവിക്ക് അക്കാലത്ത് മുംബെെയിൽ വിശ്വസിച്ച് താമസിക്കാൻ ഒരിട‌മില്ല. ബോണി കപൂർ ശ്രീദേവിയെ കപൂർ കുടുംബത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ശ്രീദേവി അവിടെ താമസിച്ച കാലഘ‌ട്ടത്തിൽ ബോണി കപൂറിന്റെ അന്നത്തെ ഭാര്യ മോണ കപൂർ ശ്രീദേവിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി. ഇവർ തമ്മിൽ സൗഹൃദവുമുണ്ടായിരുന്നു. ‌

എന്നാൽ ഇതിനിടെ ശ്രീദേവിയും ബോണി കപൂറും അടുത്തു. തനിക്ക് ശ്രീദേവിയെ ഇഷ്ടമാണെന്ന് ബോണി കപൂർ തന്നെയാണ് മോണ കപൂറിനോട് പറയുന്നത്. പിന്നീടിങ്ങോട്ട് പ്രശ്ന കലുഷിതമായ നാളുകളായിരുന്നു. ​റിപ്പോർട്ടുകൾ പ്രകാരം വിവാഹത്തിന് മുമ്പേ തന്നെ ശ്രീദേവി ​ഗർഭിണിയായി. മോണ കപൂറിന്റെ അമ്മ ​ഗർഭിണിയായ ശ്രീദേവിയെ ആക്രമിക്കാനോങ്ങി എന്ന് അക്കാലത്ത് വാർത്തകൾ വന്നിരുന്നു.

മോണ കപൂറുമായുള്ള ബന്ധം പിരിയണമെന്ന് ശ്രീദേവിക്ക് നിർബന്ധമുണ്ടായിരുന്നു. മോണ കപൂറിനെ ബോണി കപൂർ കാണുന്നത് പോലും ശ്രീദേവി ത‌ടഞ്ഞിരുന്നു എന്നാണ് അക്കാലത്തെ പല ​ഗോസിപ്പ് മാ​ഗസിനുകളിലും വന്ന വാർത്ത. വിവാഹബന്ധം തകർന്നത് മോണ കപൂറിനെ മാനസികമായി ബാധിച്ചു. ഡിപ്രഷനിലായിരുന്നു കുറേക്കാലം ഇവരെന്ന് അടുത്തറിഞ്ഞ പലരും പിന്നീട് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. 2012 ൽ കാൻസർ ബാധിച്ച് മോണ കപൂർ മരിച്ചു. 2018 ലായിരുന്നു ശ്രീദേവിയുടെ മരണം.

More from Filmibeat

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X