ശനിയാഴ്ച ഇന്ത്യയിൽ നിന്ന് മാത്രം 113 കോടി, ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് ധുരന്ധർ 2, ദം​ഗലിനെ മറികടക്കും?

ആദിത്യ ധർ ചിത്രം ധുരന്ധർ 2 തംര​ഗമാകുന്നു. രൺവീർ സിങ് നായകനായ ധുരന്ധർ ദി റിവഞ്ച് ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. മൂന്നാം ദിവസത്തിൽ ചിത്രം ബോക്സ് ഓഫീസിൽ നിന്നും കോടികൾ വാരി. റിപ്പോർട്ടുകൾ പ്രകാരം ഇന്നലെ ശനിയാഴ്ച മാത്രം ചിത്രം ഇന്ത്യയിൽ നിന്ന് 113 കോടി നെറ്റ് കലക്ഷൻ നേടി. ഇതോടെ മൂന്ന് ദിവസത്തെ ഇന്ത്യയിലെ മൊത്തം കളക്ഷൻ പെയ്ഡ് പ്രിവ്യൂസ് ഒഴിവാക്കി 296.27 കോടി ആയി.

'ശരത്കുമാർ അന്ന് പ്ലെ ബോയ്, നടിമാരുമായി ലിവിങ് ടു​ഗെർ, വിവാഹം ആലോചിച്ച് വീട്ടിലും ചെന്നു, രാധിക വന്നതോടെ..'
'ശരത്കുമാർ അന്ന് പ്ലെ ബോയ്, നടിമാരുമായി ലിവിങ് ടു​ഗെർ, വിവാഹം ആലോചിച്ച് വീട്ടിലും ചെന്നു, രാധിക വന്നതോടെ..'

വ്യാഴാഴ്ച 102.55 കോടിയും വെള്ളിയാഴ്ച 80.72 കോടിയും ശനിയാഴ്ച 113 കോടിയുമാണ് ചിത്രം നേടിയത്. ആകെ 296.27 കോടി കലക്ട് ചെയ്തു. വിദേശ വിപണിയിലും ചിത്രം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതിനകം തന്നെ ആഗോള തലത്തിൽ സിനിമ 500 കോടി കടന്നിരിക്കുന്നു.

Dhurandhar 2

വിദേശ കലക്ഷൻ ഏകദേശം 96.50 കോടി ആയതോടെ ചിത്രത്തിന്റെ ആകെ ആഗോള കലക്ഷൻ ഏകദേശം 501.04 കോടിയായി. യുഎസ്എയിലും കാനഡയിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. 4405 ഷോകളാണ് വിദേശ രാജ്യങ്ങളിൽ എല്ലാം കൂടി ഉള്ളത്. ഇന്ത്യൻ ചിത്രങ്ങൾക്ക് അപൂർവമായാണ് ഇത്രയേറെ ഷോകൾക്ക് അവസരം ലഭിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം സ്പോട്ട് ബുക്കിങുകൾ തുടങ്ങുന്നതിന് മുമ്പ് തന്നെ മൂന്നാം ​ദിവസത്തേക്കായി ഏകദേശം രണ്ട് ലക്ഷം ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടു. ഇതിലൂടെ ഏകദേശം 23.70 കോടി അഡ്വാൻസ് സെയിൽസ് ലഭിച്ചു. ട്രേഡ് റിപ്പോർട്ടുകൾ അനുസരിച്ച് ഉത്തര അമേരിക്കയിൽ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ കലക്ഷൻ നേടുന്ന ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നായി ധുരന്ധർ 2 മാറും.

പേഴ്‌സണലി കാണാന്‍ ആഗ്രഹിച്ചു! കണ്ടു! അഹാനയുടെ കല്യാണം ക്ഷണിക്കാനായിരുന്നോ ആ യാത്ര? സിന്ധു കൃഷ്ണ പറഞ്ഞത്?
പേഴ്‌സണലി കാണാന്‍ ആഗ്രഹിച്ചു! കണ്ടു! അഹാനയുടെ കല്യാണം ക്ഷണിക്കാനായിരുന്നോ ആ യാത്ര? സിന്ധു കൃഷ്ണ പറഞ്ഞത്?

യുകെയിലും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ബെൽഫാസ്റ്റ് നഗരത്തിൽ മാത്രം ഒരു ദിവസം ഏഴ് ഹൗസ്‌ഫുൾ ഷോകൾ നടന്നതായി സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്റുകൾ സൂചിപ്പിക്കുന്നു. ഇത്തരത്തിൽ ഒരു സ്വീകാര്യത തുടർന്നുള്ള ദിവസങ്ങളിലും ധുരന്ധറിന് ലഭിക്കുകയാണെങ്കിൽ ആഗോള തലത്തിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ ഈ സിനിമയും ഇടംപിടിക്കും.

2000 കോടി ക്ലബ്ബ് ലക്ഷ്യമിടുന്നുണ്ട് സിനിമ. നിലവിൽ ആ നേട്ടം കൈവരിച്ച ഏക ചിത്രം ആമിർ ഖാന്റെ ദം​ഗലാണ്. ലോകവ്യാപകമായി ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചില ചിത്രങ്ങൾ... ദം​ഗൽ 2070 കോടി, പുഷ്പ 2 1742.10 കോടി, ബാഹുബലി 2 1788.06 കോടി, കെജിഎഫ് ചാപ്റ്റർ 2 1215 കോടി, ധുരന്ധർ 1307.35 കോടി,

ആർആർആർ 1230 കോടി, കൽക്കി 2898 AD 1042.25 കോടി, ജവാൻ 1160 കോടി, കാന്താര ചാപ്റ്റർ 1 852.36 കോടി, ചവ്വ 807.91 കോടി എന്നിങ്ങനെയാണ്. ഇതേ ട്രെൻഡ് തുടരുകയാണെങ്കിൽ ധുരന്ധർ 2 ചവ്വ, ജവാൻ, ധുരന്ധർ എന്നിവയുടെ കലക്ഷൻ റെക്കോർഡുകൾ വൈകാതെ മറികടക്കും.

ധുരന്ധർ 2വിന്റെ സംവിധാനം, രചന, നിർമ്മാണം എന്നിവ നിർവഹിച്ചത് ആദിത്യ ധർ ആണ്. ഇന്ത്യൻ ചാരനായ ഹംസ അലി മസാരി എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ രൺവീർ സിംഗ് അഭിനയിച്ചിരിക്കുന്നത്. പാകിസ്ഥാനിലെ തീവ്രവാദ ശൃംഖലയിൽ കടന്ന് കയറുന്ന ചാരന്റെ കഥയാണ് ചിത്രം പറയുന്നത്.

എഡിറ്റർക്ക് ഒരു കുതിരപ്പവൻ‌, ഡെന്നീസിനെ വെറുക്കും; സമ്മർ ഇൻ ബെത്‌ലഹേമിലെ ഡിലീറ്റഡ് സീൻ ചർച്ചയാകുന്നു!
എഡിറ്റർക്ക് ഒരു കുതിരപ്പവൻ‌, ഡെന്നീസിനെ വെറുക്കും; സമ്മർ ഇൻ ബെത്‌ലഹേമിലെ ഡിലീറ്റഡ് സീൻ ചർച്ചയാകുന്നു!

ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ റാംപാൽ, രാകേഷ് ബേദി, ഡാനിഷ് പണ്ഡോർ, സാറ അർജുൻ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ആഗോളതലത്തിൽ വലിയ കലക്ഷൻ നേടുന്നുണ്ടെങ്കിലും സിനിമയിലെ ചില പ്രൊപ്പഗാണ്ടകളെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നുണ്ട്.

More from Filmibeat

Read more about: box office collection
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X