പഴയ പല്ലവി ആവർത്തിച്ച് ബാബു ആന്റണി; തള്ളി പറഞ്ഞിട്ടും കുറ്റപ്പെടുത്താതെ ചാർമിള; ആരുടെ വാക്കുകളാണ് സത്യം?
ജീവൻ കൊടുത്ത് സ്നേഹിച്ചിട്ടും ആഗ്രഹിച്ചതുപോലെ പ്രണയിക്കപ്പെടാതെ പോയ നിരവധി മനുഷ്യരുണ്ട്. അവരിൽ ഒരാളാണ് നടി ചാർമിള. ബാബു ആന്റണി-ചാർമിള പ്രണയ കാലവും പിന്നീട് നടന്ന സംഭവങ്ങളും ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്ന ഒന്നായിരുന്നു. ബാബു തന്നെ പ്രണയിച്ച് വഞ്ചിച്ചുവെന്നും അതിന് ഒരു കാരണം അദ്ദേഹത്തിന്റെ സഹോദരനാണെന്ന് താൻ വിശ്വസിക്കുന്നുവെന്നുമാണ് പഴയൊരു അഭിമുഖത്തിൽ ചാർമിള പറഞ്ഞത്.
എന്നാൽ ചാർമിളയോട് പ്രണയമുണ്ടായിരുന്നില്ലെന്നാണ് മുപ്പത്തിരണ്ട് വർഷങ്ങൾക്കിപ്പുറവും ബാബു ആന്റണി ആവർത്തിക്കുന്നത്. ടോക്സിക്കായ വ്യക്തി എന്നാണ് ചാർമിളയെ കഴിഞ്ഞ ദിവസം മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ബാബു ആന്റണി പേര് വെളിപ്പെടുത്താതെ വിശേഷിപ്പിച്ചത്.

നടന്റെ പുതിയ അഭിമുഖം വൈറലായതോടെ വീണ്ടും ബാബു ആന്റണി-ചാർമിള പ്രണയം ചർച്ചയാവുകയാണ്. പ്രണയം എന്നതിലേക്ക് എത്തിയിരുന്നില്ലെന്നും വെറും ഒരു വർഷത്തെ റിലേഷൻ ആയിരുന്നുവെന്നും വിവാഹത്തിലേക്ക് ബന്ധം എത്തിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞിരുന്നു എന്നുമാണ് ബാബു ആന്റണി ചാർമിള വിഷയത്തിൽ പറഞ്ഞത്. നടൻ കള്ളം പറയുന്നുവെന്നുവെന്നാണ് പ്രതികരണങ്ങൾ ഏറെയും.
ഒരു പെൺകുട്ടി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച് അതിന് ശ്രമിച്ചിട്ടുണ്ടങ്കിൽ തീർച്ചയായും അവൾ ആത്മാർത്ഥമായി ഹൃദയം പറിച്ച് കൊടുത്തത് കൊണ്ടാവും, ഒന്നിച്ച് ഉണ്ടുറങ്ങിയിട്ടും പ്രണയമുണ്ടായിരുന്നില്ലെന്ന് എങ്ങനെ ആവർത്തിക്കാൻ കഴിയുന്നു?, താൽപര്യം ഇല്ലാതെ എങ്ങനെ രണ്ടു മൂന്ന് വർഷം ഒരുമിച്ച് ജീവിച്ചു?, ചാർമിളയുടെ സ്നേഹം ആത്മാർത്ഥമായിരുന്നു. മറുവശം വെറും തമാശയും എന്നാണ് പുതിയ അഭിമുഖത്തിന് ലഭിച്ച പ്രതികരണങ്ങൾ.
ബാബുവിനോട് തനിക്ക് ഒരിക്കലും വിരോധം തോന്നിയിട്ടില്ലെന്നും ഇന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി താൻ പ്രാർത്ഥിക്കാറുണ്ടെന്നും ചാർമിള മുമ്പ് പറഞ്ഞിരുന്നു. നടിയുടെ ആദ്യ പ്രണയമായിരുന്നു. സിനിമാ മേഖലയിലെ പലരും ഇവരുടെ ബന്ധം നേരിട്ട് കണ്ട് മനസിലാക്കിയിട്ടുള്ളവരുമാണ്. ബാബു മാത്രമാണ് കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നതെന്നും പ്രേക്ഷകർ കുറിച്ചു. തീഷ്ണമായ പ്രണയമായിരുന്നു. കടൽ സിനിമ ചെയ്യുമ്പോഴാണ് കണ്ടുമുട്ടിയത്.
പിന്നീട് ആറ് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു. പത്ത് കൽപ്പനകളിൽ പറയുന്നതുപോലെ മാതാപിതാക്കളെ ബഹുമാനിച്ചില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. ജീവിതത്തിൽ നിന്നും ഞാൻ അത് മനസിലാക്കി. ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്നാണ് അദ്ദേഹത്തിന് ആവശ്യമുള്ള ബ്രാന്റഡ് സാധനങ്ങൾ എല്ലാം ഞാൻ വാങ്ങിയിരുന്നത്. അച്ഛന് ബാബു ആന്റണിയുമായുള്ള എന്റെ ബന്ധം ഇഷ്ടമായിരുന്നില്ല. അദ്ദേഹത്തിന് വെറുപ്പായിരുന്നു. പ്രായത്തിൽ ഞങ്ങൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്.

ബാബുവിനെ കുറിച്ച് അച്ഛൻ എന്തൊക്കയോ അറിഞ്ഞിരുന്നു. പക്ഷെ എന്നോട് ഒന്നും വിശദമായി പറഞ്ഞില്ല. അതിനാലാണ് അദ്ദേഹം ഞങ്ങളുടെ ബന്ധത്തെ എതിർത്തത്. വിവാഹം കഴിക്കാമെന്ന് ബാബു വാക്ക് പറഞ്ഞിരുന്നു. നാല് വർഷത്തെ പ്രണയമായിരുന്നു. ലിവിങ് ടുഗെതർ പോലെയായിരുന്നു. ബാബുവിന്റെ സഹോദരൻ ഒരു പ്രശ്നമായിരുന്നു. അവർക്കിടയിൽ എന്തോ ഉണ്ടായിട്ടുണ്ട്. പ്രണയത്തിലായശേഷം പല കാര്യങ്ങളിൽ നിന്നും ബാബു പുറത്ത് വരികയും പ്രാർത്ഥനയും പള്ളിയിൽ പോക്കും തുടങ്ങുകയും ചെയ്തിരുന്നു.
അമേരിക്കയിൽ പോയി വന്നശേഷം വിവാഹം നടത്താമെന്നാണ് എന്നോട് പറഞ്ഞത്. ബ്രദറിനെ കാണാൻ പോവുകയാണെന്ന് ബാബു പറഞ്ഞപ്പോഴെ ഞാൻ വിലക്കിയിരുന്നു. പക്ഷെ പുള്ളി പോയി. പക്ഷെ പോയ ആൾ തിരിച്ച് വന്നില്ല. ചതിക്കുന്ന വ്യക്തിയല്ല ബാബു. മോശം ആളുമല്ല. പക്ഷെ ബ്രദറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇടയിൽ എന്തോ സംഭവിച്ചിട്ടുണ്ട്. എനിക്ക് ആരോടും വിരോധമില്ല.
എന്റെ ആദ്യ പ്രണയമായിരുന്നു. പ്രണയം തകർന്നപ്പോൾ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അന്ന് 19 വയസേയുണ്ടായിരുന്നുള്ളു എനിക്ക്. ആ പ്രായത്തിൽ ആരും പറയുന്നത് കേൾക്കാൻ തയ്യാറാവില്ലല്ലോ. ഞാനും അങ്ങനെയായിരുന്നു. അറേബ്യ സിനിമ ചെയ്യുന്ന സമയത്ത് ബാബുവിന്റെ ബ്രദർ എന്നെ കാണാൻ വന്നിരുന്നു. ബാബു വരും നിന്നെ കാണും സംസാരിക്കും പക്ഷെ വിവാഹം കഴിക്കില്ല.
അത് മറ്റൊരു പെൺകുട്ടിയെയാകും നിനക്ക് സമ്മതമാണോയെന്നാണ് അദ്ദേഹം ചോദിച്ചത്. ഞാൻ ഇത് ഉടനെ ബാബുവിനോട് പറഞ്ഞു. അതോടെ അവർ തമ്മിൽ പ്രശ്നമായി. അതിനുശേഷമാണ് ബാബു അമേരിക്കയിൽ പോയി ബ്രദറിനെ കണ്ടത്. ആ കൂടിക്കാഴ്ചയിലാണ് എന്തോ സംഭവിച്ചത്. ബാബുവിന്റെ കുടുംബത്തിന് വേണ്ടി ഇന്നും ഞാൻ പ്രാർത്ഥിക്കാറുണ്ട് എന്നായിരുന്നു ചാർമിള മുമ്പ് പറഞ്ഞത്.


Click it and Unblock the Notifications

















