'ചെരുപ്പ് കൊണ്ട് അടി കിട്ടിയത് പോലെയായിരുന്നു എനിക്ക്, തൃഷയെ കാത്തിരിക്കുന്നതും അത്; തീരുമാനത്തിന് കാരണം'

By Desk

തമിഴകത്ത് സജീവ ചർച്ചയായി തുടരുകയാണ് വിജയും തൃഷയും. ഇരുവരും പ്രണയത്തിലാണെന്ന് വ്യാപകമായി ​ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട്. തൃഷയെയും വിജയിനെയും കുറിച്ച് ഒരു അഭിമുഖത്തിൽ നടി ചാർമിള പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഹീറോ ​ഹോണ്ട പാഷൻ ബെെക്കിന്റെ ലോഞ്ചിന് ഞാനും തൃഷയും കോംപെറർ ആയിരുന്നു. അന്ന് തൃഷ ലേസ ലേസ എന്ന സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല. വളരെ സ്വീറ്റായ പെൺകുട്ടിയാണ്. നല്ല സ്വഭാവം. ‍

അജിത്ത് സാർ ആദ്യം പഠിപ്പിച്ചത് രക്ഷപ്പെടാൻ, ആ യാത്ര കണ്ണ് തുറപ്പിച്ചു, ഇപ്പോഴും അക്കാര്യം പ്രയാസം; മഞ്ജു
അജിത്ത് സാർ ആദ്യം പഠിപ്പിച്ചത് രക്ഷപ്പെടാൻ, ആ യാത്ര കണ്ണ് തുറപ്പിച്ചു, ഇപ്പോഴും അക്കാര്യം പ്രയാസം; മഞ്ജു

ഡാലു എന്ന ഫാഷൻ സ്റ്റെെലിസ്റ്റാണ് തൃഷയെ ​ഗ്രൂം ചെയ്തത്. വളരെ നന്നായി തന്റെ സൗന്ദര്യം ശ്രദ്ധിക്കുന്നയാളായിരുന്നു അ‍ന്ന് തൃഷയെന്നും ചാർമിള പറയുന്നു. വിജയ് ഇനിയും കുറച്ച് സിനിമാ രം​ഗത്ത് തുടർന്നാൽ അച്ഛൻ റോളുകൾ ചെയ്യേണ്ടി വരും. മറ്റൊരു നായകന് വിജയ് അച്ഛനായി അഭിനയിക്കുമോ. ഒരുപാട് നാൾ സിനിമാ രം​ഗത്ത് ഇങ്ങനെ തുടരാനാകില്ല. ഈ മേഖല വിടുന്നതാണ് നല്ലത്. സിനിമാ ലോകം തള്ളിപ്പറയുന്നതിന് മുമ്പേ പുറത്ത് വരുന്നതാണ് നല്ലതെന്നും ചാർമിള പറയുന്നു.

Vijay And Trisha

തൃഷയും സിനിമാ രം​ഗം വിടാൻ ഒരുങ്ങുന്നതിന് കാരണം പ്രായമായിരിക്കാം എന്നും ചാർമിള പറയുന്നു. പ്രായമായി അമ്മ റോളുകൾ ചെയ്യാൻ തൃഷ തയ്യാറല്ല. പ്രായമായെന്ന അഭിപ്രായങ്ങളും കേൾക്കാൻ തൃഷ തയ്യാറല്ല. അതിനാൽ നല്ല സമയത്ത് കരിയർ വിടുന്നു. മലയാളത്തിൽ എന്നെ അമ്മ റോളിൽ കാണാൻ അവിടെയുള്ള പ്രേക്ഷകർക്കിഷ്ടമല്ല.

ജീവിതം കൈവിട്ടുപോയത് പോലെ! കരച്ചില്‍ അടക്കാന്‍ പറ്റിയില്ല! സംഭവിച്ചതിനെക്കുറിച്ച് മേഘയും സല്‍മാനും
ജീവിതം കൈവിട്ടുപോയത് പോലെ! കരച്ചില്‍ അടക്കാന്‍ പറ്റിയില്ല! സംഭവിച്ചതിനെക്കുറിച്ച് മേഘയും സല്‍മാനും

കാരണം ഞാനവിടെ നായികാ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ധനം, കാബൂളിവാല എന്നീ സിനിമകളിലെ എന്നെയും ഇന്നത്തെ എന്നെയുമാണ് ഇപ്പോൾ താരതമ്യം ചെയ്യുന്നത്. അന്ന് ഞാൻ കൗമാരക്കാരിയാണ്. ചെരുപ്പ് കൊണ്ട് അടിച്ചത് പോലെയാണ് ഇതെനിക്ക് തോന്നിയത്. തൃഷ ഇതൊന്നും നേരിടാൻ ആ​ഗ്രഹിക്കുന്നില്ല. അതിനാൽ സിനിമാ രം​ഗം വിടുകയാണെന്നും ചാർമിള പറയുന്നു. അതേസമയം താൻ സിനിമാ രം​ഗം വിടുന്നെന്ന വാർത്ത തൃഷ കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരുന്നു.

More from Filmibeat

Read more about: vijay trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X