മീനാക്ഷിയെ ഞാൻ അടിച്ചോണ്ട് പോകുമോയെന്ന് ഭയന്നു; അമ്മയോട് അതിരറ്റ സ്നേഹം; ഹരി മുരളി ഓർമയാകുമ്പോൾ!

വെറും ഇരുപത്തിയേഴ് വയസ് മാത്രം പ്രായമുള്ള ടാലന്റഡായ വ്യക്തിത്വം... കുട്ടിത്തം നിറഞ്ഞ മുഖവും എപ്പോഴും പുഞ്ചിരിക്കുന്ന പ്രകൃതവും... അതാണ് സിനിമാപ്രേമികൾക്ക് ഹരി മുരളി. ഒരു കാലത്ത് ബാലതാരമായി മലയാള സിനിമയിൽ തിളങ്ങിയിരുന്ന കുട്ടി പ്രതിഭ ജീവനോടെയില്ലെന്നത് വിശ്വസിക്കാൻ സിനിമാ ലോകത്തുള്ളവർക്കും പ്രേക്ഷകർക്കും കഴിയുന്നില്ല. ഇന്ന് രാവിലെയാണ് ഹരി മുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പയ്യന്നൂർ സ്വ​ദേശിയായ താരം എറണാകുളത്ത് ജോലി ചെയ്ത് വരികയായിരുന്നു. സിനിമയെ എന്നും ചേർത്ത് പിടിക്കാൻ ഹരി ആ​ഗ്രഹിച്ചിരുന്നു. ഞാനവളെ പ്രേമിക്കുന്നു സാർ... എന്ന ഒറ്റ ഡയലോഗിലൂടെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ ബാലതാരം ഓർമയാകുമ്പോൾ വേണ്ടപ്പെട്ടവരുടേയെല്ലാം ഹൃദയം നുറുങ്ങുകയാണ്.

Hari Murali

​സിനിമകളുടെ എണ്ണം കൊണ്ടല്ല ചെയ്ത വേഷങ്ങളുടെ ആഴം കൊണ്ടാണ് ഒരു കലാകാരൻ ഓർമ്മിക്കപ്പെടുന്നത്. അത് ഹരി മുരളിയുടെ കാര്യത്തിൽ വളരെ കൃത്യമായി. രണ്ട് വർഷം മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ കുടുംബത്തെ കുറിച്ചും സിനിമാ സെറ്റിലെ ഓർമകളും ഹരി മുരളി പങ്കുവെച്ചിരുന്നു. ആ വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. അമ്മയെ കുറിച്ചാണ് ഹരി ആദ്യം സംസാരിച്ചത്.

അമ്മയെ ഒരുപാട് ഇഷ്ടമായതുകൊണ്ട് സോഷ്യൽമീഡിയ പ്രൊഫൈലുകൾ‌ക്ക് ഹരി പ്രസന്ന മുരളി എന്ന് പേര് നൽകിയത്. അമ്മ അടിപൊളിയാണ്. എന്നെപ്പോലെ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന പ്രകൃതക്കാരിയാണ്. പെട്ടന്ന് ഇമോഷലാകും പെട്ടന്ന് ദേഷ്യപ്പെടും. അമ്മയാണ് എന്റെ കോസ്റ്റ്യൂംസൊക്കെ സെലക്ട് ചെയ്യുന്നത്. അന്നും ഇന്നും ഇനിയങ്ങോട്ടും അമ്മ തന്നെയായിരിക്കും സെലക്ട് ചെയ്യുന്നത് ഹരി പറഞ്ഞ് തുടങ്ങി.

എനിക്ക് എഴുത്ത് ഭയങ്കര ഇഷ്ടമാണ്. പത്ത് വർഷമെ ആയിട്ടുള്ളു എഴുത്തിലേക്ക് വന്നിട്ട്. സിനിമ വിട്ടപ്പോൾ വന്ന ശൂന്യത മാറാനാണ് എഴുതി തുടങ്ങിയത്. ഇപ്പോഴത്തെ മലയാള സിനിമകൾക്ക് റിപ്പീറ്റ് വാല്യുവില്ലാത്തതായി തോന്നിയിട്ടുണ്ട്. ചില സിനിമകൾ മാത്രമെ കോണ്ടന്റ് രീതിയിലും മികച്ചതായി ഉള്ളൂ ഹരി പറഞ്ഞു. രസികൻ സിനിമയിലെ കഥാപാത്രത്തിന്റെ പേരിൽ തന്നെ ഇന്നും ആളുകൾ ഓർത്തിരിക്കുന്നതിൽ താൻ സർപ്രൈസ്ഡാണെന്നും താരം പറയുന്നു.

ഒപ്പം നടൻ ദിലീപിനെ കുറിച്ചും വാചാലനായി. രസികനിൽ ഹരിയുടെ മാമന്റെ വേഷമാണ് ദിലീപ് ചെയ്തത്. കുട്ടിച്ചാത്തൻ കണ്ടിട്ടാകും എന്നെ എല്ലാവരും ഓർത്തിരിക്കുക എന്നാണ് ഞാൻ കരുതിയത്. പക്ഷെ ആളുകൾ എന്നെ ഓർമിക്കുന്നത് രസികൻ സിനിമയിലെ പേരില്ലാത്ത എന്റെ കഥാപാത്രത്തിലൂടെയാണ്.

Hari Murali

അത് ഇപ്പോഴും എനിക്ക് സർപ്രൈസാണ്. ഓർക്കാൻ ഒരുപാട് ഓർമകളുള്ള ലൊക്കേഷനായിരുന്നു രസികന്റേത്. ഇപ്പോഴും എനിക്കേറ്റവും ഇഷ്ടപ്പെട്ട നടനാണ് ദിലീപേട്ടന്‍. അദ്ദേഹത്തോടൊപ്പവും ഒരുപാട് ഓർമകളുണ്ട്. ആദ്യ സിനിമയില്‍ ദിലീപേട്ടനൊപ്പം അഭിനയിച്ചതുകൊണ്ടാവാം ആ ബന്ധം എന്നുമുണ്ടായിരുന്നു. രസികന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്കും ദിലീപേട്ടന്റെ മകള്‍ മീനാക്ഷിക്കും ഏകദേശം ഒരേ പ്രായമായിരുന്നു.

മീനാക്ഷിയോടുള്ള അതേ സ്നേഹം ദിലീപേട്ടൻ എന്നോടും കാണിക്കുമായിരുന്നു. ലൊക്കേഷനില്‍ ഇടയ്ക്ക് മീനാക്ഷി വരാറുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ നല്ല കമ്പനിയായിരുന്നു. ശേഷം അന്നൊരു ടോക്ക് ഷോയില്‍ ദിലീപേട്ടന്‍ പറഞ്ഞിരുന്നു. മീനാക്ഷിയും ഹരിയും നല്ല കമ്പിനിയായിരുന്നു അതുകൊണ്ട് എന്റെ മോളെ ഇവനെങ്ങാനും അടിച്ചോണ്ട് പോകുമോ എന്ന പേടിയുണ്ടായിരുന്നുവെന്ന്.

ഇപ്പോൾ മീനാക്ഷിയുമായി കമ്പിനി ഇല്ല. പക്ഷെ ദിലീപേട്ടനുമായുണ്ട്. അതേ ഷോയില്‍ എന്റെ പെറ്റാണ് ഹരി മുരളി എന്ന് അദ്ദേഹം പറഞ്ഞതും വലിയ ഭാഗ്യമായിട്ടാണ് കാണുന്നത് എന്നാണ് ഹരി മുരളി പറഞ്ഞത്. നടൻ ​ഗണപതിയുടേയും ചിദംബരത്തിന്റെയും കസിൻ കൂടിയാണ് ഹരി മുരളി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X