നയന്‍സിന്റെ ചോദ്യത്തില്‍ ബോധം പോയ സംവിധായകന്‍! നിലപാട് മാറ്റിയതിന് കാരണം?

ഒടിടിയുടെ വരവോടെ സിനിമകളെല്ലാം കൃത്യമായി കാണാനുള്ള അവസരം കൂടിയാണ് പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്. തിയേറ്ററില്‍ മിസ്സായാലും ഒടിടിയില്‍ കാണാന്‍ അവസരം ലഭിക്കാറുണ്ട്. ചിരഞ്ജീവി- നയന്‍താര കൂട്ടുകെട്ടിലൊരുങ്ങിയ മന ശങ്കര വര പ്രസാദ് ഗരുവിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍. വൈകാതെ തന്നെ ചിത്രം ഒടിടിയിലേക്കെത്തുമെന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. അടുത്തയാഴ്ച തന്നെ ചിത്രം എത്തുമെന്നാണ് ഒടുവിലായി ലഭിക്കുന്ന വിവരങ്ങള്‍. സീ ഫൈവിലാണ് ചിത്രം സംപ്രേഷണം ചെയ്യുന്നതെന്നാണ് വിവരങ്ങള്‍. എന്നാണ് സംപ്രേഷണം എന്നുള്ള വിവരങ്ങള്‍ വൈകാതെ തന്നെ പുറത്ത് വന്നേക്കും. ഫെബ്രുവരി 11ന് ചിത്രം എത്തുമെന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെയായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. തമിഴ്, കന്നഡ, മലയാളം, ഹിന്ദി, മറാത്തി, ബംഗാളി ഭാഷകളിലായാണ് ചിത്രം എത്തുന്നത്.

അനില്‍ രവിപുഡിയാണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. കോമഡി ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്ന് ചിരഞ്ജീവി-നയന്‍താര കോമ്പിനേഷനാണ്. ഒരു ദേശീയ സുരക്ഷാ ഓഫീസിൽ തന്റെ കുടുംബത്തെ ഒരു ഭീഷണിയിൽ നിന്ന് സംരക്ഷിക്കാനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ടോളിവുഡ് വെറ്ററൻ എന്ന ടോളിവുഡ് വിദഗ്ധനെക്കുറിച്ചുള്ള കഥയാണിത്. വിവാഹമോചിതയായ ഭാര്യയുടെ സ്നേഹം തിരിച്ചുപിടിക്കാനുള്ള ഒരു പ്രത്യേക അവസരവും ഇതിലൂടെ അദ്ദേഹത്തിന് ലഭിക്കുന്നു. ദ​​​​ഗ്​ഗുബെട്ടി വെങ്കിടേഷാണ് ചിത്രത്തിലെ മറ്റൊരു പ്രത്യേകത.

Mana Shanka Vara Prasad Garu OTT date
Photo Credit: Anil Ravipudi / Facebook

ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമാണ് ചിത്രം സ്വന്തമാക്കിയതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. 25 ദിവസം കൊണ്ട് 291 കോടിയാണ് ചിത്രം നേടിയത്. സംക്രാന്തി റിലീസായെത്തിയ ചിത്രം സാമ്പത്തികമായി നേട്ടം കൈവരിച്ചിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ചിത്രത്തിന്റെ പ്രമോഷനില്‍ സജീവമായിരുന്നു നയന്‍സ്. വേദികളില്‍ നേരിട്ടെത്തിയില്ലെങ്കിലും പ്രമോഷന്‍ വീഡിയോയില്‍ അഭിനയിക്കാന്‍ തയ്യാറായിരുന്നു. സംവിധായകന്‍ അനില്‍ രവുപുഡിക്കൊപ്പമായിരുന്നു നയന്‍സും പ്രത്യക്ഷപ്പെട്ടത്. ചെന്നൈയിലെത്തിയായിരുന്നു അനില്‍ വീഡിയോ ഷൂട്ട് ചെയ്തത്. ഇത് രണ്ടാം തവണയാണ് ഇരുവരും ഒന്നിച്ച് വീഡിയോ ചെയ്യുന്നത്.

പ്രമോഷനുകളില്‍ നിന്നും മുഖം തിരിക്കുന്നുവെന്ന ആരോപണം നയന്‍താരയ്‌ക്കെതിരെ നേരത്തെ ഉയര്‍ന്നിരുന്നു. ചിത്രീകരണം കഴിയുന്നതോടെ ജോലി തീര്‍ന്നു എന്ന മട്ടില്‍ പോവുന്ന നയം ശരിയല്ലെന്ന് സിനിമാപ്രവര്‍ത്തകര്‍ തന്നെ പറഞ്ഞിരുന്നു. പ്രമോഷന്‍ വീഡിയോ ചെയ്തിരുന്നില്ലേ, ഷൂട്ട് കഴിഞ്ഞാല്‍ പ്രമോഷന്‍ വേണ്ടേ എന്നൊക്കെ ചോദിക്കുന്ന നയന്‍സിനെയാണ് വീഡിയോയില്‍ കാണുന്നത്.

ഇത് കേട്ടതും സംവിധായകന് ബോധം പോവുകയാണ്. അധികമൊന്നും വേണ്ട, ജനുവരി 12ന് മകരസംക്രാന്തിക്ക് ചിത്രം റിലീസ് ചെയ്യുന്നു എന്നുമാത്രം പറഞ്ഞാല്‍ മതി. അതിന് ശേഷമായി നയന്‍സ് ഡേറ്റ് പറയുകയായിരുന്നു. സിനിമ മാത്രമല്ല, പ്രമോഷനിലും വ്യത്യസ്തത നിലനിര്‍ത്തുന്ന സംവിധായകനാണ് അനില്‍ രവിപുഡി. ഈ ചിത്രത്തിലേക്ക് നയന്‍സിനെ സ്വാഗതം ചെയ്തുള്ള വീഡിയോ നേരത്തെ വൈറലായിരുന്നു. കേരളത്തിലും ചിത്രീകരിച്ച സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള രംഗങ്ങള്‍ ഇടയ്ക്ക് ലീക്കായിരുന്നു. സോഷ്യല്‍മീഡിയയിലൂടെയായി നിമിഷനേരം കൊണ്ടായിരുന്നു രംഗങ്ങള്‍ വൈറലായി മാറിയത്. ഇതോടെയായിരുന്നു മുന്നറിയിപ്പുമായി അണിയറപ്രവര്‍ത്തകരെത്തിയത്. ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യരുത്. സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നിര്‍മാതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

More from Filmibeat

Read more about: nayanthara chiranjeevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X