കിടപ്പറ പങ്കിടാത്ത ഏതെങ്കിലും നടിമാരുണ്ടോ?, ആ വെല്ലുവിളി വിമർശനത്തിന് വഴിവെച്ചു, ഡെന്നീസ് അന്ന് സബ് എഡിറ്റർ!
ജേർണലിസ്റ്റും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായി മലയാളി മനസിനെ കീഴടക്കിയ സംവിധായകനാണ് ഡെന്നീസ് ജോസഫ്. മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും ആദ്യകാല സിനിമാ ജീവിതത്തിൽ ഒരു വമ്പൻ മുന്നേറ്റത്തിന് വഴിവെച്ച തിരക്കഥാകൃത്തായിരുന്നു ഡെന്നീസ് ജോസഫ്. മമ്മൂട്ടിക്ക് ന്യൂഡൽഹി എന്ന ചിത്രത്തിലൂടെയും മോഹൻലാലിന് രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെയും ആയിരുന്നു അത് ഡെന്നീസ് നേടി കൊടുത്തത്. ഇരുവരേയും സൂപ്പർ നായക പദവിയിലേക്ക് എത്തിക്കുന്നതായിരുന്നു ഈ രണ്ട് ചിത്രങ്ങളും.
ന്യൂഡൽഹി മദ്രാസിൽ നൂറ് ദിവസം പ്രദർശിപ്പിച്ച സിനിമയാണ്. നടൻ ജോസ് പ്രകാശിന്റെ ഇളയ സഹോദരിയുടെ മകനാണ് ഡെന്നീസ് ജോസഫ്. സിനിമയും കലയുമായി യാതൊരു ബന്ധവുമില്ലാത്ത ഫാർമസി കോഴ്സാണ് ഡെന്നീസ് ജോസഫ് പഠിച്ചത്. അമ്മാവന്മാരായ ജോസ് പ്രകാശും പ്രേം പ്രകാശും സിനിമ തെരഞ്ഞെടുത്തതുകൊണ്ടാകാം ഡെന്നീസും ആ വഴിയിലേക്ക് തിരിഞ്ഞത്.

ഫോട്ടോഗ്രാഫറായ വിക്ടർ ജോർജ് അടക്കമുള്ള സുഹൃത്ത് വലയങ്ങളും സിനിമയിലേക്ക് കടന്ന് വരാൻ ഡെന്നീസിന് പ്രചോദനമായിട്ടുണ്ട്. ഇപ്പോഴിതാ ഡെന്നീസ് ജോസഫിനെ കുറിച്ച് തനിക്കുള്ള ഓർമകൾ പങ്കുവെയ്ക്കുകയാണ് ആലപ്പി അഷ്റഫ്. വന്ന വഴി മറക്കാത്ത വ്യക്തിയാണ് ഡെന്നീസ് എന്ന് അഷ്റഫ് പറയുന്നു. സിനിമാ പ്രസിദ്ധീകരണത്തിന്റെ സബ് എഡിറ്ററായാണ് സിനിമാ മേഖലയുമായി ഡെന്നീസ് ആദ്യം പ്രവർത്തിച്ച് തുടങ്ങുന്നത്.
സിനിമയേയും സിനിമാക്കാരേയും ഹാസ്യരൂപേണ ആക്ഷേപിക്കുന്ന കട്ട് കട്ട് എന്ന പ്രസിദ്ധീകരണത്തിന്റെ സബ് എഡിറ്ററായിരുന്നു ആദ്യം ഡെന്നീസ് ജോസഫ്. കട്ട് കട്ട് ഉടമയായ ഏലിയാസ് ഈരാളിയെ കുറിച്ച് പരാമർശിക്കാതെ ഡെന്നീസ് ജോസഫിന്റെ സിനിമാ ചരിത്രം പൂർണ്ണമാവില്ല. അന്നത്തെ കാലത്ത് ഒന്നര ലക്ഷത്തോളം കോപ്പികൾ വിറ്റിരുന്ന പ്രസിദ്ധീകരണമായിരുന്നു കട്ട് കട്ട്.
സിനിമയിലെ അണിയറ രഹസ്യങ്ങളും വിവാദങ്ങളും കട്ട് കട്ടിന് വേണ്ടി കൈകാര്യം ചെയ്തിരുന്നത് ഡെന്നീസായിരുന്നു. കട്ട് കട്ടിൽ പ്രസിദ്ധീകരിച്ച ആദ്യ അഭിമുഖം നടി ഖദീജയുടേതായിരുന്നു. ആ അഭിമുഖത്തിലൂടെ ഖദീജ ഉയർത്തിയ ഒരു വെല്ലുവിളിയുണ്ടായിരുന്നു. നിർമാതാവിന്റെയും സംവിധായകന്റെയും കിടപ്പറ പങ്കിടാത്ത ഏതെങ്കിലും ഒരു നടിയുണ്ടെങ്കിൽ പറയട്ടെ ഞാൻ വെല്ലുവിളിക്കുന്നു എന്നായിരുന്നു അന്ന് ഖദീജ പറഞ്ഞത്.
കട്ട് കട്ടിലൂടെ അഭിമുഖം പുറത്ത് വന്നപ്പോൾ വലിയ വിമർശനവും ചർച്ചകളും ഉണ്ടായി. മലയാള സിനിമയിൽ വളരെ അധികം ശ്രദ്ധിക്കപ്പെടേണ്ട നിർമാതാവായിരുന്നു ഈരാളി. നിർഭാഗ്യമെന്ന് പറയട്ടെ അത്രത്തോളം ശ്രദ്ധയോ പ്രാധാന്യമോ മലയാള സിനിമ അദ്ദേഹത്തിന് നൽകിയിട്ടില്ല. കമൽഹാസനെ നായകനാക്കി മലയാള സിനിമ നിർമിച്ചിട്ടുള്ള വ്യക്തിയാണ് ഈരാളി.

നിരവധി സിനിമകൾ നിർമ്മിച്ചുവെങ്കിലും ഒന്നും തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചില്ല. അവസാനം മലയാള സിനിമയുടെ നെടും തൂണായി നിന്നിരുന്ന സമയത്ത് തന്റെ പഴയ മുതലാളിയായ ഈരാളിയെ സഹായിക്കാനായി ചെന്നു. അന്ന് രണ്ട് കഥകളാണ് ഡെന്നീസ് ഈരാളിയോട് പറഞ്ഞത്. അതിൽ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടത് അഥർവം എന്ന കഥയായിരുന്നു. അത് പിന്നീട് അദ്ദേഹത്തിന്റെ നിർമാണത്തിൽ സിനിമയായി എങ്കിലും വലിയ വിജയം നേടിയില്ല.
ഈരാളി വേണ്ടെന്ന് വെച്ച ആദ്യ കഥയാണ് പിന്നീട് കോട്ടയം കുഞ്ഞച്ചൻ എന്ന പേരിൽ തിയേറ്ററുകളിൽ എത്തി വലിയ വിജയം നേടിയത്. സഹായിക്കാൻ ആളുണ്ടായിട്ടും ഈരാളിയെ ഭാഗ്യം തുണച്ചില്ല. ഇന്ന് ഈരാളിയുടെ മകൻ വിഷ്ണുവും സിനിമയിൽ സജീവമാണ്. വന്ന വഴി മറക്കാത്ത വ്യക്തിയാണ് ഡെന്നീസ് എന്നതിന് ഉദാഹരണമാണ് ഈരാളി-ഡെന്നീസ് സൗഹൃദം അഷ്റഫ് പറഞ്ഞു.
നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, ആകാശദൂത് എന്നിങ്ങനെ തീയേറ്ററുകളെ ഇളക്കിമറിച്ച നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത് ഡെന്നീസായിരുന്നു 2021ൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.


Click it and Unblock the Notifications

















