ഒറ്റയ്ക്ക് ജീവിക്കാൻ കഴിയില്ലല്ലോ; വീണ്ടും കല്യാണം കഴിച്ചോ?, വ്ലോ​​ഗുകളിൽ ഒപ്പമുള്ള പെൺകുട്ടിയാരാണ്?; മറുപടി

ശാരീരിക പരിമിതികളെ അതിജീവിച്ച് മുന്നേറുന്ന സിപി ഷിഹാബ് സോഷ്യൽമീഡിയയിൽ സജീവമായവർക്ക് സുപരിചിതനാണ്. മലപ്പുറം പൂകോട്ടൂര്‍ സ്വദേശിയായ ഷിഹാബിന് ജന്മനാ തന്നെ കൈകാലുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ചിത്രരചന, സംഗീതോപകരണം, കായിക വിനോദം, നൃത്തം, അഭിനയം തുടങ്ങി പല രംഗത്തും തന്റെ കഴിവ് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ഇൻഫ്ലൂവൻസറും വ്ലോ​ഗറും മോട്ടിവേഷണൽ സ്പീക്കറുമായ ഷിഹാബ് കുറച്ച് നാളുകൾക്ക് മുമ്പാണ് ഭാര്യ ഷഹാനയുമായി താൻ വേർപിരിഞ്ഞ് കഴിയുകയാണെന്ന് അറിയിച്ചത്.

ഷഹാനയും മകളും ഉണ്ടായിരുന്നപ്പോൾ ഷിഹാബ് ഏറെയും ഫാമിലി വ്ലോ​​ഗുകളാണ് പങ്കുവെച്ചിരുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി മറ്റൊരു പെൺകുട്ടി ഷിഹാബിന്റെ വ്ലോ​ഗുകളിൽ സ്ഥിരം സാന്നിധ്യമാണ്. ആ പെൺകുട്ടിയെ കുറിച്ച് നിരന്തരം ചോദ്യങ്ങൾ കമന്റ് ബോക്സിൽ ഉയർന്നിരുന്നു.

CP Shihab

ഷിഹാബ് വീണ്ടും വിവാഹം കഴിച്ചോ എന്നതടക്കമുള്ള ചോദ്യങ്ങൾ കമന്റ് ബോക്സിൽ‌ ഉയ​ർന്നതോടെ പുതിയ വ്ലോ​ഗിൽ ഷിഹാബ് മറുപടി നൽകി. കുറേയായി ആളുകൾ ചോദിക്കുന്ന ചോ​ദ്യമാണ് ആരാണ് വർഷ?, ഷിഹാബ് വീണ്ടും കല്യാണം കഴിച്ചോ?, ഏതാണ് ഒപ്പമു‌ള്ള പെൺകുട്ടി എന്നതൊക്കെ. അതിനുള്ള ഉത്തരം ഇന്ന് തരാൻ പോവുകയാണ്. എന്റെ കല്യാണം കഴിഞ്ഞ സമയത്ത് പോലും മറ്റേതെങ്കിലും സ്ത്രീക്കൊപ്പം വീഡിയോ ചെയ്താൽ ഭാര്യയെ ഒഴിവാക്കിയോ എന്നുള്ള ചോദ്യം വരാറുണ്ടായിരുന്നു.

ഞാൻ ഇപ്പോൾ വിവാഹമോചിതനായതുകൊണ്ട് തന്നെ ആർക്കൊപ്പം വീഡിയോ ചെയ്താലും ഞാൻ വേറെ കല്യാണം കഴിച്ചുവെന്ന് ആളുകൾ അങ്ങ് തീരുമാനിക്കുന്ന പ്രവണതയുമുണ്ട്. ഇനി കല്യാണം കഴിക്കുകയാണെങ്കിൽ എല്ലാവരേയും അറിയിക്കും. ഇപ്പോൾ അത്തരം പ്ലാനൊന്നും ഇല്ല. ബിസിനസിൽ ഫോക്കസ് ചെയ്യണം.

വേറെയും കുറേ കാര്യങ്ങൾ എനിക്ക് ചെയ്യാനുണ്ട്. ഒറ്റയ്ക്ക് ഒരാൾക്ക് ജീവിക്കാൻ കഴിയില്ലല്ലോ. എന്നെ പോലൊരാൾക്ക് മറ്റുള്ള മനുഷ്യരുമായി സഹകരിച്ചാൽ അല്ലേ വളർച്ചയുണ്ടാകൂ. പഠനകാലത്ത് എന്നെ സഹായിച്ചിരുന്നതും ചായ കുടിക്കാനും ഭക്ഷണം കഴിക്കാനും കൊണ്ടുപോയിരുന്നതും എല്ലാം പെൺകുട്ടികളാണ്. അന്ന് ഞാൻ വ്ലോ​ഗ് ചെയ്തിരുന്നുവെങ്കിൽ എനിക്ക് 26 കാമുകിമാരുണ്ടെന്ന് പറയപ്പെട്ടേനെ.

വീൽ ചെയറിൽ പോകാൻ മറ്റുമെല്ലാം സഹായിക്കുന്നത് ഇപ്പോൾ വർഷയാണെന്ന് ചോദ്യങ്ങൾക്കുള്ള മറുപടിയായി ഷിഹാബ് പറഞ്ഞു. ഞങ്ങൾ ഒരുമിച്ച് വീഡിയോകൾ ചെയ്യുമ്പോൾ അതിൽ ഒരു ചോദ്യമെങ്കിലും ഞാൻ ആരാണ്?, ഏതാണ്?, എന്താണ് എന്നതൊക്കെയുണ്ടാകും. ഇനി ആ ചോദ്യം സ്കിപ്പ് ചെയ്യേണ്ടെന്ന് കരുതിയാണ് മറുപടി തരാമെന്ന് തീരുമാനിച്ചതെന്ന് വർഷയും പറയുന്നു.

CP Shihab

ആദ്യം ഈ ചോദ്യം കേൾക്കുമ്പോൾ ചെറിയ വിഷമം തോന്നുമായിരുന്നു. ഇക്കയുടെ കൂടെ ഞാൻ എന്നല്ല ഏത് ലേഡി വീഡിയോ ചെയ്താലും അത് അക്കാദമിയുടെ ആവശ്യത്തിന് വേണ്ടി ചെയ്യുന്ന വീഡിയോ ആണെങ്കിൽ കൂടിയും അതിൽ ഒരു കമന്റെങ്കിലും ഇത്തരത്തിലാകും. വേറെ കല്യാണം കഴിച്ചോ?, ആരാണ് കൂടെ?, പുതിയ വൈഫാണോ ലവ്വറാണോ? ഇത്തരം കമന്റ്സ് നിരവധി വരാറുണ്ട്.

ഞാൻ ഇക്കയുടെ നല്ലൊരു സുഹൃത്താണ്. ഇക്കയുടെ മോളും എന്റെ മോളും ഒരുമിച്ചാണ് പഠിക്കുന്നത്. ഇക്ക ഇതിനോടകം ലൈഫിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ എല്ലാം നിങ്ങളുമായി പങ്കുവെച്ചതാണ്. കുറേ നാളുകളായി ഇക്ക വീഡിയോ ചെയ്യുന്നുണ്ടായിരുന്നില്ല. ഫാമിലി വ്ലോ​ഗായിരുന്നു ചെയ്തുകൊണ്ടിരുന്നത്. ഇക്കയ്ക്കൊപ്പം വീഡിയോ ചെയ്യുന്നുവെന്ന് കരുതി വൈഫ്, ലവർ എന്നീ രീതിയിൽ കണ്ട് കണക്ട് ചെയ്യേണ്ട ആവശ്യം ഇല്ല.

ലൈഫിലെ എല്ലാ കാര്യങ്ങളും നിങ്ങളോട് ഷെയർ ചെയ്യുന്ന വ്യക്തി ലൈഫിലേക്ക് പങ്കാളിയായോ ലവറായിട്ടോ പുതുതായി വന്നാൽ തീർച്ചയായും നിങ്ങളുമായി ‌പങ്കുവെയ്ക്കും. പറ്റുന്നതുപോലെ ഇക്കയെ ഞാൻ സഹായിക്കുമെന്ന് വർഷയും പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X