തീരാത്ത പ്രശ്നം, ഹൻസികയ്ക്ക് ഓപ്ഷനേറെ, എന്നാൽ ദിയയുടെ ഭാവി...; അശ്വിൻ ജോലി വിട്ടതിന് പിന്നാലെ!
സബ്സ്ക്രിപ്ഷൻ വീഡിയോ വിവാദത്തിൽ മാപ്പ് പറഞ്ഞ് പ്രസ്താവന പുറത്ത് വിട്ടിട്ടും ഹൻസിക കൃഷ്ണയെ വിടാതെ വിമർശകർ. ഹൻസികയുടെ പുതിയ വ്ലോഗിന് താഴെയും വ്യാപക വിമർശനങ്ങളാണ്. കെകെ കുടുംബത്തിന്റെ കുടുംബ വ്ലോഗുകൾ ഇഷ്ടപ്പെടുന്നവർക്ക് ഇപ്പോഴും ഹൻസിക ചെയ്ത പ്രവൃത്തി അംഗീകരിക്കാൻ പറ്റുന്നില്ല. ഇത്രയും വിമർശനം വരാൻ മാത്രം എന്ത് തെറ്റാണ് ഹൻസിക ചെയ്തതെന്ന ചോദ്യം സ്വാഭാവികമായും ആളുകൾക്ക് തോന്നാം. എന്നാൽ വ്ലോഗുകളിലൂടെ ഹൻസികയെയും കുടുംബത്തെയും ഇഷ്ടപ്പെട്ടവർക്ക് ഇത് ഉൾക്കൊള്ളാനാകുന്നില്ല. പുറത്ത് വിട്ട പ്രസ്താവനയിലും ചില പ്രശ്നങ്ങളുണ്ടെന്നും ഇതൊരു വ്യക്തമായ വിശദീകരണം അല്ലെന്നും വാദമുണ്ട്.
മറുവശത്ത് ദിയ കൃഷ്ണയ്ക്ക് ഇതിന്റെ ഇരട്ടി ഹേറ്റ് കമന്റ്സ് ആണ്. നെഗറ്റീവ് കമന്റുകൾ ദിയ ഡിലീറ്റ് ചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടി കമന്റുകൾ വരുന്നുണ്ട്. ഇത്രയധികം നാൾ നീണ്ട് നിന്ന വിവാദം ദിയക്ക് ഇത് ആദ്യമാണ്. പൊതുവെ എന്ത് പ്രശ്നമുണ്ടായാലും ഒരു ഫാമിലി വ്ലോഗ് പങ്കുവെക്കുന്നതോടെ വ്യൂവേർസ് എല്ലാം മറക്കുന്നതായിരുന്നു പതിവ്. എന്നാൽ ഇത്തവണ അതല്ല സാഹചര്യം. ആഴ്ചകൾ പിന്നിട്ടിട്ടും ദിയയെ വിടാതെ നെഗറ്റീവ് കമന്റുകൾ. വ്ലോഗുകളുടെ വ്യൂസ് കുത്തനെ കുറഞ്ഞു. സബ്സ്ക്രെെബേർസിന്റെ എണ്ണവും ഇടിഞ്ഞു.

ഡാമേജ് കൺട്രോൾ എന്ന പോലെ ദിയ പതിവിൽ നിന്നും വ്യത്യസ്തമായി തുടരെ വ്ലോഗുകൾ പങ്കുവെക്കുന്നുണ്ട്. അതും മകൻ ഓമിയെ ഉൾപ്പെടുത്തി. എന്നിട്ടും ഫലമില്ല. നെഗറ്റീവ് കമന്റുകളിലെ അമർഷം ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ ദിയ കൃഷ്ണ പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ നേരിട്ടൊരു പ്രതികരണം നടത്തിയാൽ സാഹചര്യം കൂടുതൽ മോശമായേക്കും. തന്നെ വിമർശിക്കുന്നവരെയൊക്കെ ബ്ലോക്ക് ചെയ്യുമെന്ന് ദിയ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ബ്ലോക്ക് ചെയ്ത് ഒതുക്കാൻ പറ്റാത്ത അത്രയും വിമർശകരാണിപ്പോൾ.
ദിയക്ക് മുന്നിലുള്ള വഴി അശ്വിൻ ഗണേശിന്റെ മാതാപിതാക്കളെ വെച്ച് വീണ്ടും ഒരു വ്ലോഗ് ചെയ്യുക എന്നതാണ്. അതിന് ദിയ ഇതുവരെ തയ്യാറായിട്ടില്ല. ദിയ തന്റെ മാതാപിതാക്കളെക്കുറിച്ച് നടത്തിയ പരാമർശത്തിലെ വിവാദം അശ്വിൻ ഗണേശ് കാര്യമാക്കിയിട്ടേ ഇല്ല. ദിയക്കൊപ്പം പൂർണ പിന്തുണ നൽകി അശ്വിനൊപ്പമുണ്ട്. എന്നാൽ അശ്വിനെ മാത്രം ചേർത്ത് നിർത്തി ദിയക്ക് പ്രശ്നങ്ങൾ അവഗണിക്കാനാകില്ല. ഇൻഫ്ലുവൻസറായ ദിയക്ക് ജനപിന്തുണ അത്യാവശ്യമാണ്. മറ്റൊരു ബിസിനസ് ഉണ്ടെങ്കിലും സോഷ്യൽ മീഡിയ വഴിയാണ് ഇതിന്റെ മാർക്കറ്റിംഗ്. ആ ബിസിനസ് പേജിൽ പോലും നെഗറ്റീവ് കമന്റുകളാണ്. ജനങ്ങളെ പൂർണമായി അവഗണിക്കാൻ ദിയക്ക് പറ്റില്ല.
ഹൻസിക കൃഷ്ണയ്ക്ക് പക്ഷെ ഈ സാഹചര്യമല്ല. ഇൻഫ്ലുവൻസർ എന്ന നിലയിൽ മാത്രം മുന്നോട്ട് പോകുന്നയാളല്ല ഹൻസിക. സിനിമകളിൽ നിന്ന് അവസരം വരുന്നുണ്ട്. വെെകാതെ അറിയപ്പെടുന്ന നടിയായി മാറിയേക്കും. സോഷ്യൽ മീഡിയയിലെ സീസണൽ ഹേറ്റ് ഹൻസികയ്ക്ക് പ്രശ്നമാകില്ല. എന്നാൽ ദിയക്ക് മുന്നോട്ട് പോകാൻ ജനസ്വീകാര്യത പ്രധാനമാണ്. അശ്വിനും ഇന്ന് ഐടി ജോലി വിട്ട് ദിയയുടെ ബിസിനസ് നോക്കി നടത്തുകയാണ്.


Click it and Unblock the Notifications
