വിനീഷ് എന്നേ എനിക്കറിയുള്ളൂ! പോയെന്ന് കേട്ടപ്പോൾ ഷോക്കായി! സങ്കടം പങ്കിട്ട് ദീപ ജയൻ

സിദ്ധാര്‍ത്ഥ് വേണുഗോപാലിന്റെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന്റെ നടുക്കത്തിലാണ് എല്ലാവരും. അര്‍ബുദ രോഗത്തോട് പോരാടിയായിരുന്നു വിയോഗം. അടുപ്പമുള്ളവര്‍ക്ക് അസുഖവിവരം അറിയാമായിരുന്നു. ഇനി പ്രതീക്ഷ വേണ്ടെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ മുതല്‍ വിഷമമായിരുന്നുവെന്ന് സീമ ജി നായര്‍ വ്യക്തമാക്കിയിരുന്നു. ഇനിയും വേദന സഹിക്കേണ്ടതില്ലെന്ന് കരുതിയാവും ദൈവം നേരത്തെ കൊണ്ടുപോയതെന്ന് സുഹൃത്തുക്കളും പറഞ്ഞിരുന്നു. സിദ്ധു ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. എപ്പോഴും ചിരിച്ച മുഖത്തോടെ എല്ലാവരോടും ഇടപെട്ടിരുന്ന ആളായിരുന്നു.

വിനീഷ് എന്നായിരുന്നു നേരത്തെ വിളിച്ചിരുന്നത്. അന്ന് മുതലുള്ള അടുപ്പത്തെക്കുറിച്ചായിരുന്നു ദീപ ജയന്‍ കുറിച്ചത്. പരമ്പരയില്‍ ഒന്നിച്ച് ജോലി ചെയ്തിരുന്ന കാലത്തെ ഫോട്ടോയും കുറിപ്പിനൊപ്പമായി പങ്കുവെച്ചിരുന്നു. വിശ്വസിക്കാൻ കഴിയുന്നില്ല, ക്യാൻസർ ആയിരുന്നു എന്നും അറിഞ്ഞിരുന്നില്ല. അത് ഒരു പക്ഷെ ഇൻഡസ്ട്രിയിൽ ആർക്കും അറിവില്ലായിരിക്കാം. സിദ്ധാർഥ് എന്നല്ല വിനീഷ് എന്നേ എനിക്കറിയാവുള്ളൂ. അത് വിളിക്കാനായിരുന്നു എല്ലാർക്കും ഇഷ്ടവും. വർഷങ്ങളായി വിനീഷേട്ടനെ അറിയാവുന്നവർ അങ്ങനെ വിളിക്കുള്ളൂ.

Deepa Jayan about Sidharth Venugopal
Photo Credit: Deepa Jayan / Instagram

സൂര്യ ടീവിയിൽ "മനസ്സറിയാതെ" എന്ന സീരിയലിൽ ആയിരുന്നു ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചത്. ആ ടീമിലുള്ള എല്ലാവരും ഈ വാർത്ത കേട്ടപ്പോ ഷോക്ക് ആയിപ്പോയി. ഞാനും. ഒട്ടും വിശ്വസിക്കാൻ സാധിച്ചില്ല, ആ വർക്കിന്‌ ശേഷം ചേട്ടനെ ഇടയ്ക്ക് വേറെ ഒരു പ്രോജെക്ടിൽ വച്ചു കാണാനിടയായി. മുൻപ് എങ്ങനെയാണോ പെരുമാറിയത് അതുപോലെ തന്നെ ആയിരുന്നു വർഷങ്ങൾക്കിപ്പുറം കണ്ടുമുട്ടിയപ്പോഴും.

അന്ന് വിനീഷേട്ടൻ പറഞ്ഞിരുന്നു എന്നോടൊപ്പം വർക്ക്‌ ചെയ്യാൻ വളരെ കംഫർട്ടബിൾ ആയിരുന്നുവെന്ന്. തിരിച്ച് എനിക്കും പറയാനുണ്ട് ചേട്ടാ. ചേട്ടനോടൊപ്പം വർക്ക്‌ ചെയ്യുമ്പോൾ വളരെ കംഫർട്ടബിൾ ആയിരുന്നു ഞാൻ. ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യാൻ വലിയ ആഗ്രഹമുണ്ടായിരുന്നു ചേട്ടന്, ഓരോ സീൻ ചെയ്യുമ്പോഴും എത്രത്തോളം നന്നാക്കാൻ പറ്റുമോ അതിനു വേണ്ടി മാക്സിമം എഫേർട്ട് ഇട്ട് തന്നെ ചെയ്യുമായിരുന്നു, അഭിനയത്തിൽ സ്വന്തം തെറ്റുകൾ തിരുത്തി നന്നാക്കാൻ എപ്പോഴും ശ്രമിക്കുമായിരുന്നു. അഭിനയത്തെയും ഇൻഡസ്ട്രിയേയും സത്യസന്ധമായി കാണാൻ കഴിയുന്ന ഒരു നല്ല വ്യക്തി.

എല്ലാരോടും നല്ല പെരുമാറ്റം. ഒരുമിച്ചു വർക്ക്‌ ചെയ്തിട്ട് വർഷങ്ങൾക്കിപ്പുറം കണ്ടാൽ, ഒരു പരിചയവും ഇല്ലാത്ത മട്ടിൽ പെരുമാറുന്ന ആൾക്കാരുടെ ഇടയിൽ ഇദ്ദേഹം വ്യത്യസ്തനായിരുന്നു. രംഗബോധമില്ലാത്ത കോമാളിയാണ് മരണം എന്നൊക്കെ പറഞ്ഞാലും ഈ നല്ലവരെ മാത്രം എന്തുകൊണ്ട് തിരഞ്ഞെടുക്കുന്നു എന്നതാണ് സഹിക്കാൻ കഴിയാത്തത്. ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യേണ്ട ആൾ ഇങ്ങനെ പോയിന്നു അറിഞ്ഞപ്പോ വിശ്വസിക്കാൻ സാധിക്കുന്നില്ല. വിനീഷേട്ടാ. അങ്ങയുടെ ഓർമ്മകൾക്ക് മുന്നിൽ ഈ എളിയ കലാകാരിയുടെ കണ്ണീർ പ്രണാമം എന്നുമായിരുന്നു ദീപ ജയൻ കുറിച്ചത്.

പ്രതീക്ഷകൾ അസ്തമിച്ചു. പ്രശസ്ത സീരിയൽ താരം സിദ്ധാർഥ് വേണുഗോപാൽ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. കഴിഞ്ഞ രണ്ട് വർഷം നിനക്ക് വേണ്ടി ഞാൻ പൊരുതി. മനസും ശരീരവും തളർന്നപ്പോളും നിന്റെ ജീവൻ തിരിച്ചു പിടിക്കാനായി ഞാൻ ഓടിക്കൊണ്ടേയിരുന്നു. ഇന്ന് ഈശ്വരൻ തീരുമാനിച്ചു നീ കൂടുതൽ വേദനിക്കണ്ടായെന്ന്. വയ്യ സിദ്ധാർഥ് തളർന്നുപോകുന്നു. (NEURO ENDOCRINE CARCINOMA)എന്നCANCER ആയിരുന്നു എന്നായിരുന്നു സീമ ജി നായർ കുറിച്ചത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X