എഡിറ്റർക്ക് ഒരു കുതിരപ്പവൻ‌, ഡെന്നീസിനെ വെറുക്കും; സമ്മർ ഇൻ ബെത്‌ലഹേമിലെ ഡിലീറ്റഡ് സീൻ ചർച്ചയാകുന്നു!

മലയാളത്തിലെ ക്ലാസിക്ക് സിനിമകളിൽ ഒന്ന് എന്ന വിശേഷണത്തിന് അർഹതയുള്ള ചിത്രമാണ് സമ്മർ ഇൻ ബെത്ലഹേം. ജയറാം, സുരേഷ് ​ഗോപി, മോഹൻലാൽ, മഞ്ജു വാര്യർ, കലാഭവൻ മണി, ജനാർദ്ദനൻ, സുകുമാരി തുടങ്ങി വലിയൊരു താര നിര അണിനിരന്ന സിനിമ പ്രേക്ഷകരിലേക്ക് എത്തിയിട്ട് ഇരുപത്തിയെട്ട് വർഷങ്ങൾ കഴിഞ്ഞു. രവിശങ്കറിന് പൂച്ചയെ ദൂത് അയച്ച മുറപ്പെണ്ണാരെന്നത് ഇപ്പോഴും മലയാളികൾക്ക് കണ്ടുപിടിക്കാൻ കഴിയാത്തൊരു മിസ്ട്രിയാണ്.

വീണ്ടും ഒരു വിവാഹത്തിന് പദ്ധതിയില്ല, ഇപ്പോൾ ഞങ്ങൾ ഒരുമിച്ചാണ് താമസം; പത്ത് വർഷത്തിനുശേഷമുള്ള കൂടിച്ചേരൽ!
വീണ്ടും ഒരു വിവാഹത്തിന് പദ്ധതിയില്ല, ഇപ്പോൾ ഞങ്ങൾ ഒരുമിച്ചാണ് താമസം; പത്ത് വർഷത്തിനുശേഷമുള്ള കൂടിച്ചേരൽ!

സിനിമയിലെ പാട്ടുകളും കഥാപാത്രങ്ങളുടെ ഡയലോ​ഗുകളും ഇന്നും പ്രേക്ഷകർക്കിടയിൽ ഹിറ്റാണ്. അവയിൽ പല ഡയലോ​ഗുകളും നിത്യ ജീവിതത്തിൽ ആളുകൾ പ്രയോ​ഗിക്കുന്നതുമാണ്. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം ഈ സിനിമ വീണ്ടും ചർച്ചയാകുന്നു. അതിന് കാരണം ചിത്രത്തിലെ ഒരു ഡിലീറ്റഡ് സീൻ പുറത്ത് വന്നതാണ്.

Summer In Bethlehem

കഴിഞ്ഞ ദിവസം നിർമാതാവ് സിയാദ് കോക്കറിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഒമ്പത് മിനിറ്റ ദൈർഘ്യമുള്ള സീൻ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. അവസാനമായി ജയിലിൽ വെച്ച് നിരഞ്ജനെ കണ്ട് തന്റെ കഴുത്തിൽ താലികെട്ടിക്കാനായിരുന്നു അഭിരാമി തീരുമാനിച്ചിരുന്നത്. എന്നാൽ നിരഞ്ജൻ അതിന് വഴങ്ങിയില്ല. പകരം അഭിരാമിയുടെ കഴുത്തിൽ താലി ചാർത്തി ഭാര്യയായി സ്വീകരിക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തത്.

തൂക്ക് കയർ കാത്തിരിക്കുന്ന ഒരാളുടെ അന്ത്യാഭിലാഷം എന്നോണം ഡെന്നീസ് അത് അക്ഷരം പ്രതി അനുസരിച്ചു. നിരഞ്ജനല്ല ഡെന്നീസാണ് തന്നെ താലി ചാർത്തിയതെന്ന് അറിയുമ്പോൾ അഭിരാമിക്ക് ബോധം നഷ്ടപ്പെടുന്നതാണ് ക്ലൈമാക്സ്. പിന്നീട് കാണിക്കുന്ന ടെയ്ൽ എന്റിൽ അതുവരെ ഉണ്ടായിരുന്നതെല്ലാം മറന്ന് ഡെന്നീസിന്റെ ഭാര്യയായി ജീവിക്കുന്ന അഭിരാമിയെ കാണാം.

തൃഷയ്ക്കൊപ്പം എനിക്കിതൊന്നും പറ്റുന്നില്ലല്ലോ എന്ന അസൂയ വ്യക്തം; വിജയ്നെ ട്രോളി സോഷ്യൽ മീഡിയ
തൃഷയ്ക്കൊപ്പം എനിക്കിതൊന്നും പറ്റുന്നില്ലല്ലോ എന്ന അസൂയ വ്യക്തം; വിജയ്നെ ട്രോളി സോഷ്യൽ മീഡിയ

അവിടെ വെച്ച് സിനിമ അവസാനിക്കും. ക്ലൈമാക്സിനും ടെയ്ൽ എന്റിനും ഇടയിലുള്ള ചില വൈകാരിക രം​ഗങ്ങളാണ് അണിയറപ്രവർത്തകർ ‍ഡിലീറ്റ് ചെയ്തത്. നിരഞ്ജനെ മറന്ന് ഡെന്നീസിനെ മനസിൽ‌ സ്വീകരിക്കാൻ അഭിരാമി എങ്ങനെ തയ്യാറായി എന്നതാണ് ഡിലീറ്റ് ചെയ്ത രം​ഗങ്ങളിൽ ഉള്ളത്. നിരഞ്ജനെ കണ്ടശേഷം തിരികെ വീട്ടിലെത്തിയ അഭിരാമിക്ക് ഡെന്നീസിനെ ഉൾക്കൊള്ളാൻ കഴിയുന്നില്ല.

അഭിരാമി നിരഞ്ജനെയാണ് സ്‌നേഹിക്കുന്നതെന്ന് ഡെന്നീസ് കുടുംബത്തെ അറിയിക്കും. അതിനൊപ്പം താൻ കെട്ടിയ താലി അഴിച്ചുമാറ്റാൻ തയ്യാറാണെന്നും. എന്നാൽ താലിയുടെ മാഹാത്മത്യത്തെപ്പറ്റി പറഞ്ഞുകൊണ്ട് ഡെന്നീസുമായുള്ള വിവാഹബന്ധത്തിൽ തുടരാൻ കുടുംബം ഒന്നടങ്കം അഭിരാമിയെ നിർബന്ധിക്കും. സ്വപ്നത്തിൽ എന്നപ്പോലെ വന്ന് നിരഞ്ജനും ‍‍ഡ‍െന്നീസിനെ സ്വീകരിക്കാൻ അഭിരാമിയെ നിർബന്ധിക്കും.

Summer In Bethlehem

ഇത്രയും രം​ഗങ്ങളാണ് ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഡിലീറ്റഡ് സീൻ സോഷ്യൽമീഡിയയിൽ വൈറലായി. തീരുമാനം വളരെ മികച്ചതായിരുന്നുവെന്നും ഡിലീറ്റ് ചെയ്യപ്പെടേണ്ട സീൻ തന്നെയായിരുന്നു എന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ. അല്ലായിരുന്നുവെങ്കിൽ ഡെന്നീസിനോട് പ്രേക്ഷകർക്ക് വെറുപ്പ് തോന്നുമായിരുന്നുവെന്നും കമന്റുകളുണ്ട്. അതുവരെ കണ്ട ഡെന്നീസ് അല്ല ഡിലീറ്റഡ് സീനിലുള്ളതെന്നും ഡയലോ​ഗുകൾ പോലും മെലോ ഡ്രാമ പോലെയാണെന്നും കമന്റുകളുണ്ട്.

ജയിൽ സീൻ തന്നെ ധാരാളം. ആമിയെക്കാൾ നിരഞ്ജൻ സ്നേഹിച്ചത് വിപ്ലവത്തെയാണ് അത് അയാളെ നശിപ്പിച്ചു, ഡിലീറ്റ് ചെയ്ത എഡിറ്റർക്ക് ഒരു കുതിരപ്പവൻ‌, സിബി മലയിൽ സാറിന്റെ തീരുമാനം നന്നായി, സുരേഷ് ഗോപിയുടെ ഡയലോഗ് വളരെ ബോറായി. അതുവരെയുള്ള ഡെന്നിസ് അല്ലാത്തത് പോലെ.

കോസ്റ്റ്യൂം മുണ്ടും ബ്ലൗസും, കേസാകുമോയെന്ന് ഭയന്ന് എതിർത്തില്ല, ഇന്നത്തെ ധൈര്യം അന്ന് ഇല്ല; മഞ്ജു പത്രോസ്!
കോസ്റ്റ്യൂം മുണ്ടും ബ്ലൗസും, കേസാകുമോയെന്ന് ഭയന്ന് എതിർത്തില്ല, ഇന്നത്തെ ധൈര്യം അന്ന് ഇല്ല; മഞ്ജു പത്രോസ്!

ലാലേട്ടൻ എപ്പോൾ വന്നാലും അത് ബോറാകില്ല. പക്ഷെ... ഈ സീനിന്റെ ആവശ്യം സിനിമയിൽ ഇല്ല. കട്ട്‌ ചെയ്തത് നന്നായി എന്നിങ്ങനെയായിരുന്നു പ്രേക്ഷക പ്രതികരണങ്ങൾ. അതേസമയം പൂച്ചയെ അയച്ചത് ആരാന്ന് കൂടി പറഞ്ഞിരുന്നേൽ കൊള്ളാമായിരുന്നുവെന്നും ഡിലീറ്റഡ് സീൻ പോലെ ആ രഹസ്യവും പരസ്യമാക്കാനും ചിലർ അ‌ണിയറപ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X