നിങ്ങൾ രണ്ട് പേരും ഒന്നിച്ചാൽ പ്രശ്നങ്ങൾ തീരും, ധനുഷിനും തൃഷയ്ക്കും ഉപദേശം; 'എവിടെ നോക്കിയാലും ഇവർ'
സിനിമകൾ വാണിജ്യ വിജയം നേടാതെ തകർച്ചയുടെ വക്കിലാണ് ഇന്ന് കോളിവുഡ്. അതേസമയം സിനിമകളേക്കാൾ നാടകീയത കോളിവുഡിൽ ഇന്ന് ഓഫ് സ്ക്രീനിലാണ്. ഒന്നിന് പിറകെ ഒന്നായി വിവാഹമോചന വാർത്തകൾ, ഇതേ തുടർന്നുണ്ടാകുന്ന ആരോപണ പ്രത്യാരോപണങ്ങൾ എന്നിവയെല്ലാം കോളിവുഡിനെ വിവാദങ്ങളുടെ വിള നിലമാക്കുന്നു. കഴിഞ്ഞ ദിവസമാണ് നടൻ ജയം രവി പൊട്ടിത്തെറിച്ചും പൊട്ടിക്കരഞ്ഞും കൊണ്ട് പത്ര സമ്മേളനം നടത്തിയത്. വിവാഹബന്ധത്തിൽ താൻ നേരിട്ട മാനസിക പീഡനങ്ങളെക്കുറിച്ചാണ് ജയം രവി സംസാരിച്ചത്. വിവാഹമോചനം ലഭിക്കാതെ ഇനി സിനിമയിൽ അഭിനയിക്കില്ലെന്നാണ് രവി പറയുന്നത്.
ആരതി തന്നെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നെന്നും തന്നെ ഭീഷണിപ്പെടുത്തിയാണ് വിവാഹം ചെയ്യിച്ചതെന്നും നടൻ പറയുന്നു. അതേസമയം ആരതിയുടെ അമ്മ സുജാത വിജയകുമാർ ആരോപണത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഉടനെ മറുപടി വരുമെന്നാണ് ഇവർ പറയുന്നത്. 2009 ലാണ് ആരതിയും ജയം രവിയും വിവാഹം ചെയ്യുന്നത്. ഇരുവരെയും പൊതുവേദികളിൽ സന്തോഷത്തോടെയാണ് മുമ്പ് കണ്ടിരുന്നത്.

ഇത്രയും പ്രശ്നങ്ങൾ ഉണ്ടെന്ന് പലർക്കും അറിയില്ലായിരുന്നു. നടൻ ധനുഷിനോട് ആരതി ദേഷ്യപ്പെടുന്ന പഴയൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആശങ്കയോടെ നിൽക്കുന്ന ജയം രവിയെ ഇവിടെ കാണാം. ഒപ്പം നടി തൃഷയും ഉണ്ട്. ഇരുവരും തമ്മിലുള്ള വാക്കേറ്റം നോക്കി നിൽക്കുകയാണ് തൃഷ. ഇതിനിടെ തൃഷയെയും ധനുഷിനെയും കുറിച്ചുള്ള ചർച്ചകളാണ് റെഡിറ്റിൽ ശ്രദ്ധ നേടുന്നത്.
കോളിവുഡിൽ നടക്കുന്ന പ്രശ്നങ്ങളിലെല്ലാം എപ്പോഴും ഉയർന്ന് വരുന്ന പേരാണല്ലോ തൃഷയുടെയും ധനുഷിന്റേതുമെന്നാണ് ഇവരുടെ ചോദ്യം. പ്രത്യേകിച്ചും ധനുഷ് ഇല്ലാത്ത വിവാദങ്ങൾ കോളിവുഡിൽ ഇല്ലെന്ന് തന്നെ പറയാം. ധനുഷുമായി ഒരു ബന്ധവുമില്ലാത്ത പ്രശ്നമാണെങ്കിൽ പോലും വിവാദ പ്രസ്താവന നടത്തുന്ന ഗായിക സുചിത്ര ധനുഷിന്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കും.
ഇതേ സാഹചര്യമാണ് പലപ്പോഴും തൃഷയ്ക്ക്. എന്തിനും ഏതിനും സുചിത്ര ആരോപണം ഉന്നയിക്കുന്നവരിൽ ഒരാളാണ് തൃഷ. സുചി ലീക്ക്സിൽ വന്ന രണ്ട് പ്രധാന ആളുകൾ ധനുഷും തൃഷയും ആയിരുന്നു. ഇവർ രണ്ട് പേരും ഒന്നിച്ചാൽ കോളിവുഡിലെ ഗോസിപ്പുകൾക്കും വിവാദങ്ങൾക്കും അവസാനമാകുമെന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ.അതേസമയം ധനുഷും തൃഷയും സുഹൃത്തുക്കൾ മാത്രമാണ്.
ധനുഷിനൊപ്പം കൊടി എന്ന സിനിമയിൽ തൃഷ അനുഭവിച്ചിട്ടുണ്ട്. അഭിനേതാവെന്ന നിലയിൽ ധനുഷിനെ തൃഷ പ്രശംസിച്ചിട്ടുമുണ്ട്. എന്നാൽ ഇരുവരും തമ്മിൽ വലിയ സൗഹൃദം ഇന്ന് ഇല്ല. ധനുഷ് ഇന്ന് വിവാഹമോചിതനാണ്. ഡിവോഴ്സിന് കാരണമെന്ന് പറഞ്ഞ് പല ഗോസിപ്പുകളും വന്നെങ്കിലും ധനുഷോ മുൻ ഭാര്യ ഐശ്വര്യ രജിനികാന്തോ പ്രതികരിച്ചില്ല. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റാത്തതിനാൽ പിരിയുകയാണെന്നും സൗഹൃദം നിലനിൽക്കുമെന്നുമാണ് പുറത്ത് വിട്ട പ്രസ്താവനയിൽ ഇവർ വ്യക്തമാക്കിയത്. രണ്ട് മക്കളാണ് ഇരുവർക്കുമുള്ളത്.
മറുവശത്ത് തൃഷ അവിവാഹിതയാണ്. തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയുടെ ജീവിത പങ്കാളിയാണ് തൃഷയെന്ന് വ്യാപകമായി ഗോസിപ്പുകളുണ്ട്. ഗോസിപ്പുകളെ ശരിവെക്കുന്ന ചില സംഭവങ്ങളും അടുത്തിടെയുണ്ടായി. വിജയുടെ ഭാര്യ സംഗീത വിവാഹമോചനക്കേസ് ഫയൽ ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications

