എന്തൊരു സ്ത്രീയാണ്! ഉളുപ്പുണ്ടോ! പണവും സ്വര്‍ണവും ദാനമായി കരുതിക്കോ! പ്രതികരിച്ച് ദര്‍ഫ ഷിയാസ്

വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് ഷിയാസ് കരീം. പീഡന ആരോപണവുമായി ഒരു സ്ത്രീ രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ശബ്ദ സന്ദേശവും പരസ്യമായത്. അത് താനല്ലെന്നായിരുന്നു ഷിയാസിന്റെ പ്രതികരണം. അറുപത് വയസുള്ള സ്ത്രീയാണ് ഇപ്പോള്‍ എനിക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്. അവരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കേണ്ട കാര്യമില്ല. തന്റെ കുടുംബവുമായി നല്ല അടുപ്പമുണ്ട് പരാതിക്കാരിക്ക്. എന്റെ ഉമ്മയോടും, സഹോദരിയുടെ അടുത്ത് നിന്നും സ്വര്‍ണവും, പണവുമൊക്കെ വാങ്ങിയിട്ടുണ്ട് അവര്‍. അത് തിരികെ ചോദിച്ചതാണെന്ന് ഇപ്പോഴത്തെ ആരോപണത്തിന് കാരണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇന്‍സ്റ്റഗ്രാം വീഡിയോ വൈറലായിരുന്നു ഷിയാസിന്റെ ഭാര്യയും ദര്‍ഫയും കമന്റിലൂടെ പിന്തുണ അറിയിച്ചിരുന്നു. നമ്മുടെ കൈയ്യില്‍ എല്ലാ തെളിവുമുണ്ട്. അതുമായി നമുക്ക് മുന്നോട്ട് പോവാമെന്നായിരുന്നു ദര്‍ഫ കമന്റ് ചെയ്തത്. അവിടുന്നും, ഇവിടുന്നും എടുത്ത് ഒരു റെക്കോര്‍ഡാക്കിയതാണ് ആ വോയ്‌സ് ക്ലിപ്പ്. അധികം വൈകാതെ എല്ലാം തെളിയുമെന്നും അവര്‍ മറുപടിയായി കുറിച്ചിരുന്നു. ആരോപണം ഉന്നയിച്ചവരോടൊപ്പമുള്ള ഫോട്ടോയും ദര്‍ഫ പങ്കുവെച്ചിരുന്നു. അവരുടെ മുഖം മറച്ചാണ് ഇന്‍സ്റ്റഗ്രാമിലൂടെ അവരെക്കുറിച്ച് എഴുതിയിട്ടുള്ളത്.

Dharfa Shiyas instagram story goes viral
Photo Credit: Dharfa Shiyas / Instagram

ഞങ്ങളുടെ കൂടെയുള്ള ഈ പ്രായമായ സ്ത്രീക്ക് ഇങ്ങനെയൊരു മുഖമുണ്ടെന്ന് അറിയില്ലായിരുന്നു. ഭര്‍ത്താവ് ഇട്ടിട്ട് പോയി, കാമുകന്റെ കൂടെ മക്കളും പോയി, ഉമ്മ വീട്ടില്‍ കയറ്റില്ല. എനിക്ക് ആരുമില്ല. ഷിയാസ് എനിക്ക് എന്റെ മൂത്ത മകനെപ്പോലെയാണ്. നിബാസ് രണ്ടാമത്തെ മകനും. ദര്‍ഫയ്ക്ക് എന്റെ മകളുടെ പ്രായം. മോളാണ് പോലും.

ഉളുപ്പുണ്ടോ തള്ളേ കുറച്ചെങ്കിലും. സ്വന്തം കഴിവ് കൊണ്ട് വേണം ഫെയ്മസ് ആവാന്‍. അല്ലാതെ മറ്റൊരാളുടെ പെരടിയില്‍ തൂങ്ങിയാവരുത്. ഷുഗറും, പ്രഷറുമല്ലാതെ നിങ്ങള്‍ക്ക് വേറൊന്നുമില്ലല്ലോ. എന്തായാലും നന്നായിട്ടുണ്ട്. ഞാന്‍ തന്ന പണവും, സ്വര്‍ണവും നിനക്ക് തന്ന ഓസ്‌കാര്‍ ആയിട്ട് വെച്ചോ, പാവം കല്യാണം കഴിഞ്ഞത് അറിഞ്ഞില്ല. പീഡനം ആസ്വദിച്ച് നമ്മുടെ കൂടെ എല്ലായിടത്തും വന്നു എന്നുമായിരുന്നു ദര്‍ഫ കുറിച്ചത്.

അടുത്തിടെയായിരുന്നു ദര്‍ഫ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. നോര്‍മല്‍ ഡെലിവറിയായിരുന്നു. പ്രസവ സമയത്ത് ഞാനും ലേബര്‍ റൂമിലുണ്ടായിരുന്നു. അവള്‍ അനുഭവിച്ച വേദന നേരില്‍ കണ്ടതാണ്. പ്രസവം എളുപ്പമുള്ള കാര്യമാണെന്ന് ഞാനൊരിക്കലും പറയില്ല. എല്ലാ അമ്മമാരെയും ബഹുമാനിക്കുന്നു. പൊതുവെ സ്ത്രീകളോട് ബഹുമാനത്തോടെയേ ഞാന്‍ ഇടപെടാറുള്ളൂവെന്നും ഷിയാസ് പറഞ്ഞിരുന്നു. നേരത്തെ എനിക്കെതിരെയൊരു ആരോപണം വന്നതാണ്. അതിലെ വാസ്തവം എന്താണെന്ന് എല്ലാവരു മനസിലാക്കിയതാണെന്നും അന്ന് ്അദ്ദേഹം പറഞ്ഞിരുന്നു.

Read more about: shiyas kareem
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X