മുടക്കമില്ലാതെ അതെല്ലാം ചെയ്തെങ്കില്‍ തുടരണം! എന്റെ ഇഷ്ടത്തിനല്ല പ്രസക്തി! ശ്വേതയെക്കുറിച്ച് ധ്യാന്‍
അമ്മയുടെ തലപ്പത്തേക്ക് യുവതലമുറ കടന്നുവരണമെന്ന ആവശ്യം ശക്തമായി തുടരുകയാണ്. ശ്വേത മേനോന്റെ ഇറങ്ങിപ്പോക്കും, തിരിച്ചുവരവുമൊക്കെ സംഘടനയക്ക് അകത്തും, പുറത്തും വന്‍ചര്‍ച്ചയാണ്. ധ്യാന്‍ ശ്രീനിവാസനെ പ്രസിഡന്റാക്കിയാല്‍ നന്നായിരിക്കും എന്നായിരുന്നു കഴിഞ്ഞ ദിവസം അജു വര്‍ഗീസ് പറഞ്ഞത്. മുഖ്യമന്ത്രിയാവണമെന്ന ആഗ്രഹമുണ്ട്. അതിന് മുന്നോടിയായി ആദ്യം അമ്മയുടെ പ്രസിഡന്റായി നോക്കണം എന്നായിരുന്നു ധ്യാന്‍ പറഞ്ഞത്. ഞാന്‍ പ്രസിഡന്റായി വന്നേക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളൊക്കെ കണ്ടിരുന്നു. ആരൊക്കെയോ ചേര്‍ന്ന് പ്രസിഡന്റാക്കിയെങ്കിലും ഞാന്‍ അത് രാജി വെക്കുകയാണെന്നായിരുന്നു ധ്യാന്‍ പറഞ്ഞത്. ശ്വേത ചേച്ചി തന്നെ തുടരണമെന്നും, കാര്യങ്ങളെല്ലാം ചെയ്യണമെന്നും, കാലാവധി കഴിഞ്ഞ് ഇറങ്ങുന്നതാണ് തന്റെ അഭിപ്രായം എന്നും അദ്ദേഹം പറയുന്നു.
അമ്മയുടെ പ്രസിഡന്റായാല്‍ ഈ വില എനിക്ക് കിട്ടില്ല. അജുവിനെ ആക്കാം നമുക്ക്. ആലോചനകള്‍ പല തരത്തില്‍ നടക്കാമല്ലോ. അങ്ങനെയൊരു ആലോചനയൊന്നും നടന്നിട്ടില്ല. അച്ഛന് വളരെയധികം ഇമോഷണല്‍ കണക്ഷനുള്ളൊരു സംഘടനയാണ്. ഞാന്‍ മെമ്പറായിട്ട് കുറച്ച് വര്‍ഷങ്ങളായതേയുള്ളൂ. സിദ്ദിക്ക വന്ന സമയത്താണ് അവിടെ ആദ്യമായിട്ട് ഒരു പരിപാടിക്ക് പോവുന്നത്. അതിനകത്തെ മെമ്പേഴ്‌സുമായി എനിക്ക് ബന്ധമുണ്ട്. പലരുമായും സിനിമകള്‍ ചെയ്തിട്ടുണ്ട്. അച്ഛന് ആ ഓര്‍ഗൈനൈസേഷനായിട്ട് തന്നെ വലിയ ബന്ധമുണ്ട്. അവിടെ ഇത്തരം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ നമുക്ക് വിഷമം വരും. അപ്പോള്‍ പലരും പല പല പരിഹാരങ്ങള്‍ പറയും. എനിക്കറിയാവുന്ന, എന്നെ അറിയാവുന്ന കുറച്ചുപേരാണ് എന്നോട് പ്രസിഡന്റാവുന്നതിനെക്കുറിച്ച് പറയുന്നത്. അത്രേയുള്ളൂ. അതൊരു പറച്ചില്‍ മാത്രമാണ്.

ഞാനിപ്പോള്‍ പറഞ്ഞാല്‍ ഉടന്‍ അവിടെ പോയി പ്രസിഡന്റാവാനൊന്നും പറ്റില്ലല്ലോ. തിരഞ്ഞെടുക്കപ്പെട്ടവര്‍ അവിടെയുണ്ട. അവരുടെ ടേം കഴിഞ്ഞിട്ടില്ല. മൂന്ന് വര്‍ഷമാണ് അവരുടെ കാലാവധി. പല വിഷയങ്ങള്‍ വരുമ്പോള്‍ ഇറങ്ങിപ്പോവുന്നതല്ലല്ലോ സൊല്യൂഷന്‍. അവിടെ തന്നെ നിന്ന് അത് പരിഹരിക്കുകയല്ലേ ചെയ്യേണ്ടത്. മൂന്ന് വര്‍ഷം അവര്‍ കംപ്ലീറ്റ് ചെയ്യട്ടെ. എന്റെ ഇഷ്ടത്തിനൊന്നും ഇവിടെ യാതൊരുവിധ പ്രസക്തിയുമില്ല. ഇപ്പോഴത്തെ കമ്മിറ്റി കാലാവധി പൂര്‍ത്തിയാക്കിയിട്ട് ഇറങ്ങണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ചില കാര്യങ്ങള്‍ക്ക് കോട്ടം തട്ടിയിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യം. വ്യക്തിപരമായതൊക്കെ രണ്ടാമത്. കൃത്യമായ പെന്‍ഷന്‍ കൊടുത്തിട്ടുണ്ടോ, ഇന്‍ഷുറന്‍സ് കൊടുത്തിട്ടുണ്ടോ, ഇതൊക്കെ കൃത്യമായി, മുടക്കമില്ലാതെ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ തന്നെ തുടരണം.
അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഈ സംഘടന നില്‍ക്കുന്നത്. അതിനെന്തെങ്കിലും കോട്ടം തട്ടിയിട്ടുണ്ടെങ്കില്‍ അത് പറയണം. അല്ലാതെ വ്യക്തിപരമായിട്ടുള്ള പ്രശ്‌നങ്ങളുടെ പുറത്താണെങ്കില്‍ അത് വേറെയാണ്. പുറത്തുവെച്ച് അല്ലാതെ തന്നെ കേസും കാര്യങ്ങളുമൊക്കെ നടക്കുന്നുണ്ടല്ലോ. അത് അതിന്റെ വഴിക്ക് നടക്കട്ടെ. ജനറല്‍ ബോഡിയിലുള്ളവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ ചിലപ്പോള്‍ ഈയൊരു കമ്മിറ്റി ഇറങ്ങി കൊടുക്കേണ്ടി വരും. അതാണല്ലോ അവിടെ സംഭവിച്ചത്.
ശ്വേത ചേച്ചി ഒരുപാട് മാറ്റങ്ങളുണ്ടാവണം, ചരിത്രപരമായ നേട്ടമാണ് വനിത പ്രസിഡന്റ്. ഒരുപാട് കാര്യങ്ങള്‍ ചെയ്യണം എന്ന് ആഗ്രഹിച്ച് വന്ന വ്യക്തിയാണ്. ഈ മുന്ന് കാര്യങ്ങളില്‍ അവര്‍ക്ക് പ്രശ്‌നമുണ്ടായിട്ടില്ലെങ്കില്‍ ബാക്കി അതിനകത്തുണ്ടായ വിഷയങ്ങള്‍ അവരവര്‍ തന്നെ കൈകാര്യം ചെയ്യട്ടെ. അവരെ ജയിപ്പിച്ച ആള്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ അവര്‍ക്കെതിരെ പറയുന്നത്.ഒരുവിഭാഗം രൂക്ഷമായി വിമര്‍ശിക്കുമ്പോള്‍ മറ്റ് ചിലര്‍ ശക്തമായ പിന്തുണയാണ് ശ്വേതയ്ക്ക് നല്‍കുന്നത്.


Click it and Unblock the Notifications