മീരയെ നിരന്തരം ശല്യപ്പെടുത്തിയതാര്? ഉദ്ദേശം നടക്കാതായപ്പോൾ നടിയോട് ചെയ്തത്; മീര ജാസ്മിന് സംഭവിച്ചത്
സിനിമാ രംഗത്ത് വലിയ നേട്ടങ്ങൾ കെെവരിക്കാൻ കഴിഞ്ഞ നടിയാണ് മീര ജാസ്മിൻ. മലയാളത്തിൽ മീരയെ പോലെ ശ്രദ്ധേയ റോളുകൾ തുടരെ ലഭിച്ച നടിമാർ വിരളമാണ്. വിവാദങ്ങളാണ് മീരയുടെ കരിയറിനെ സാരമായി ബാധിച്ചത്. ദേഷ്യം, സെറ്റിൽ നിന്ന് ഇറങ്ങിപ്പോകുന്നു, ഷൂട്ടിംഗുമായി സഹകരിക്കുന്നില്ല എന്നൊക്കെ മീരയെക്കുറിച്ച് ആരോപണം വന്നു. സംവിധായകൻ കമൽ ഉന്നയിച്ച ആരോപണം മീരയ്ക്കെതിരെ പലരും ആയുധമാക്കി.
ഒരുഘട്ടത്തിൽ മീര സിനിമാ രംഗത്ത് സജീവമല്ലാതായി. അക്കാലത്ത് നടി ചില അഭിമുഖങ്ങളിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഈയിടെ ആരോ ഒരാൾ എന്റെ ഇന്റർവ്യൂ എടുത്തിട്ട് നിങ്ങൾ നല്ല ആളാണല്ലോ എന്ന് പറഞ്ഞു. എനിക്ക് ചിരി വന്നു. ഞാനെന്താ എല്ലാവരെയും കടിച്ച് കീറാൻ പോകുന്നോ. ഭയങ്കര ദേഷ്യക്കാരിയാണെന്ന് ഞങ്ങൾ കേട്ടിട്ടുണ്ടെന്ന് അവർ. എന്നോട് നന്നായി നിന്നാൽ ഞാൻ തിരിച്ചും നല്ല രീതിയിൽ നിൽക്കും. എന്നെ കടിച്ച് കീറാൻ വന്നാൽ ഞാൻ പ്രതികരിക്കും. ആരോപണങ്ങളിൽ ഇപ്പോഴും എനിക്ക് വിശദീകരണം കൊടുക്കാൻ താൽപര്യമില്ല. കാരണം എനിക്കത് വിഷയമേ അല്ല. ഇവരൊക്കെ ഇങ്ങനെ പറയുമ്പോഴും ഞാൻ എന്റെ ജീവിതത്തിൽ തിരക്കിലാണ്.

എനിക്കിത് ബാലിശമായാണ് തോന്നുന്നത്. എന്നെക്കുറിച്ച് എന്തെങ്കിലുമങ്ങനെ പറയണമെങ്കിൽ തീർച്ചയായും അതിലൊരു ഹിഡൻ അജണ്ട കാണുമല്ലോ. വെറുതെ ഒരാൾ പറയില്ലല്ലോ. ഞാൻ ഉറങ്ങാൻ പോകുന്നതിന് മുമ്പ് എന്റെ മനസാക്ഷിയോട് സംസാരിക്കും. ഞാനാരോടും തെറ്റ് ചെയ്തിട്ടില്ല. അവരിങ്ങനെ കാലും കയ്യുമിട്ടടിച്ച് പറയണമെങ്കിൽ അവർ അശാന്തരാണ്. അത് അവരുടെ പ്രശ്നമാണ്. എനിക്കൊരു പ്രശ്നവുമില്ല.
സിനിമാ രംഗത്ത് വന്ന് ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഈ സ്ഥലം ഞാൻ വെറുക്കാൻ തുടങ്ങി. കല എനിക്കിഷ്ടമാണ്. പക്ഷെ കല നിലനിൽക്കുന്ന ഈ സ്ഥലം എനിക്കിഷ്ടമല്ല. കലയെന്നാൽ എനിക്കെല്ലാമാണ്. പക്ഷെ അത് നിലനിൽക്കുന്ന ഈ ഇടത്തിൽ ഞാൻ കംഫർട്ടബിൾ അല്ലെന്നും മീര ജാസ്മിൻ പറഞ്ഞു.
എന്റെ ക്യാരക്ടർ വെച്ച് എനിക്ക് ആരുടെയും അടിമയായി നിൽക്കാൻ പറ്റില്ല. ഈശ്വര്യ വിശ്വാസി ആയത് കൊണ്ട് മാത്രമായിരിക്കാം എനിക്ക് ആരുടെയും അടിമയാകാൻ പറ്റാത്തത്. സംവിധായകരെയും നിർമാതാക്കളെയും ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അവരെ മാത്രമല്ല, എല്ലാവരെയും ബഹുമാനിക്കുന്നു. പക്ഷെ നമ്മളെ ചൂഷണം ചെയ്യാൻ ശ്രമിക്കുമ്പോൾ അത് അംഗീകരിച്ച് കൊടുക്കാൻ പറ്റില്ല.
പുതിയതായി വന്ന ആർട്ടിസ്റ്റാണ്, നമുക്ക് വേറെ വഴിയില്ല എന്നൊക്കെയുള്ള ധാരണ കൊണ്ടായിരിക്കാം അവരങ്ങനെ ചെയ്യുന്നത്. അന്നും എന്റേതായ രീതിയിൽ ഞാൻ ഫെെറ്റ് ചെയ്യുമായിരുന്നു. അതെന്താണെന്ന് അറിയില്ല. ദെെവമായിരിക്കാം അങ്ങനെ ചെയ്യിക്കുന്നത്. ആരുടെയും അടിമയാകാനല്ല വന്നത്. തുറന്ന് പറയുന്നതിൽ ഭയമില്ലെന്നും മീര ജാസ്മിൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
മീരയെ ദുരുദ്ദേശ്യത്തോടെ സമീപിച്ച ആളുകൾ സിനിമാ രംഗത്തുണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്. മോശമായി എന്നോട് പെരുമാറാൻ വന്നാൽ ഞാൻ പ്രതികരിക്കും. മോശമായി പെരുമാറിയാൽ റിയാക്ട് ചെയ്യാതെ പാവം പോലെ നിൽക്കുന്ന കുട്ടിയല്ല ഞാൻ. അവർക്കിട്ട് തട്ടിക്കളിക്കാനുള്ള പന്തല്ല ഞാൻ. അവരുടെ ഉദ്ദേശത്തിനനുസരിച്ച് ഞാൻ നിൽക്കാതെ വരുമ്പോൾ പറഞ്ഞ് പ്രചരിപ്പിക്കുന്നതാണ് തെറ്റായ വാർത്തകളെന്നും മീര ജാസ്മിൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications

