കെകെ കുടുംബം കിണഞ്ഞ് പരിശ്രമിക്കുന്നു, ഒന്നിലും താൽപര്യമില്ലാതെ അശ്വിൻ; അൺഫോളോ ചെയ്തെന്ന് വാദം
കൃഷ്ണകുമാർ കുടുംബത്തിലേക്കാണ് ഈയിടെയായി സോഷ്യൽ മീഡിയയുടെ മുഴുവൻ ശ്രദ്ധയും. മരുമകനായി അശ്വിൻ ഗണേശ് വന്ന് കയറിയതോടെ കെ കെ കുടുംബത്തിന് ഊണിലും ഉറക്കത്തിലും കുറ്റപ്പെടുത്തലാണ്. ദിയ കൃഷ്ണയ്ക്ക് അശ്വിനെ വിവാഹം ചെയ്ത അന്ന് മുതൽ കേൾക്കുന്ന വിമർശനം ഇപ്പോഴും തുടരുന്നു. അശ്വിനേക്കാളും സാമ്പത്തികമായി മുന്നിലാണ് ദിയയും കുടുംബവും. പോരാത്തതിന് പ്രശസ്തരും. സിന്ധു കൃഷ്ണ അശ്വിന് ചിക്കൻ കറി വിളമ്പിക്കൊടുക്കാത്തതിനുണ്ടായ പൊല്ലപ്പുകൾ ചെറുതല്ല. ദിയയുടെ സഹോദരിമാരായ അഹാനയും ഇഷാനിയും ഹൻസികയും അശ്വിനെ ഗൗനിക്കുന്നേയില്ലെന്നും അഭിപ്രായങ്ങൾ വന്നു.
ഇന്ന് ഈ വിമർശനങ്ങൾ രൂക്ഷമായ സാഹചര്യമാണ്. ദിയ അശ്വിന്റെ അമ്മയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിതിന് കാരണം. ദിയയുടെ വാക്കുകളിലെ പ്രശ്നം പറഞ്ഞ് കൊടുക്കാൻ കൃഷ്ണകുമാറും സിന്ധു കൃഷ്ണയും തയ്യാറല്ലേയെന്ന ചോദ്യങ്ങളുമുണ്ട്. അശ്വിനും ദിയയുടെ സഹോദരിമാരുമാണ് ഇപ്പോഴത്തെ സജീവ ചർച്ചാ വിഷയം.

അഹാന കൃഷ്ണയും അശ്വിൻ ഗണേശും ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തെന്നാണ് റെഡിറ്റിൽ വന്നിരിക്കുന്ന പോസ്റ്റ്. എന്നാൽ ഇവർ നേരത്തെ ഫോളോ ചെയ്തിരുന്നെന്ന് വ്യക്തമല്ല. മുമ്പ് അശ്വിനും അഹാനയും തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു. എന്നാൽ ഇപ്പോൾ ആ സൗഹൃദമില്ലേയെന്ന ചോദ്യങ്ങളുമുണ്ട്. ഇതിന് ചില കാരണങ്ങളും റെഡിറ്റ് യൂസേർസ് നിരത്തുന്നുണ്ട്.
അഹാന കൃഷ്ണയുടെയോ വീട്ടുകാരുടെയോ പ്രൊഫഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും അശ്വിൻ വലിയ താൽപര്യം കാണിക്കാറില്ല. ഈയടുത്താണ് അഹാനയുടെ പൂക്കൾ എന്ന മ്യൂസിക് ആൽബം റിലീസ് ചെയ്തത്. കുടുംബത്തിലെ എല്ലാവരും ഈ ആൽബത്തിന്റെ പ്രൊമോഷൻ കാര്യമായെടുത്തു. സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടു. അൽബം ഹിറ്റാക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയാണിവർ. എന്നാൽ അശ്വിൻ പോസ്റ്റൊന്നും ചെയ്തില്ല.
കുഞ്ഞ് പിറന്ന ശേഷവും മിക്കപ്പോഴും അഹാനയുടെ വീട്ടിൽ തന്നെയാണ് അശ്വിനുമുള്ളത്. എന്നാൽ ഇവരാരും തമ്മിൽ വലിയൊരു അടുപ്പം ഇപ്പോൾ കാണുന്നില്ലെന്ന് അഭിപ്രായങ്ങളുണ്ട്. അശ്വിനേക്കാൾ അടുപ്പം അഹാനയ്ക്ക് ഇഷാനിയുടെ സുഹൃത്ത് അർജുനുമായുണ്ട്. അതേസമയം അഹാനയുടെ ആരാധകർക്ക് മറ്റൊരു വാദമുണ്ട്. കാര്യങ്ങൾ തുറന്ന്, പക്വമായി സംസാരിക്കുന്നയാളാണ് അഹാന. അശ്വിനുമായി വലിയ സൗഹൃഗമില്ലെങ്കിൽ അതിന് അതിന്റേതായ കാരണമുണ്ടാകുമെന്ന് ഇവർ പറയുന്നു, റിലേഷൻഷിപ്പിൽ ബഹുമാനമാണ് പരമപ്രധാനമെന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് അഹാന. ദിയ അശ്വിന് കൊടുക്കാത്തത് ബഹുമാനമാണെന്നാണ് നെറ്റിസൺസിന്റെ വിമർശനം.
അതേസമയം ഭാര്യയും ഭർത്താവും എന്നതിലുപരി സുഹൃത്തുക്കളെ പോലെയാണ് അശ്വിനും ദിയയും. അതുകൊണ്ടായിരിക്കും അങ്ങനെ സംസാരിക്കുന്നതെന്ന് വാദമുണ്ട്. അങ്ങനെയെങ്കിൽ അശ്വിൻ എന്തുകൊണ്ട് ദിയ കൃഷ്ണയോട് ഇത്തരത്തിൽ സംസാരിക്കുന്നില്ലെന്നും അശ്വിനങ്ങനെ സംസാരിച്ചാൽ ദിയക്ക് ഇഷ്ടപ്പെടുമോ എന്നും ചോദ്യങ്ങളുണ്ട്. വ്യക്തി ജീവിതം സോഷ്യൽ മീഡിയയിൽ തുറന്ന് കാണിക്കുന്നയാളാണ് ദിയ കൃഷ്ണ. ഇതാണ് പലപ്പോഴും വെല്ലുവിളിയാകുന്നത്. അഹാന കൃഷ്ണയോ ഇഷാനി കൃഷ്ണയോ ഹൻസികയോ ഇത്രത്തോളം സ്വകാര്യ ജീവിതം സോഷ്യൽ മീഡിയയിൽ കാണിക്കുന്നില്ല. കുറേക്കൂടി ക്രിയേറ്റീവ് കണ്ടന്റുകളുമായാണ് ഇവരിപ്പോൾ സോഷ്യൽ മീഡിയയിൽ എത്താറ്. പൂക്കൾ എന്ന മ്യൂസിക് ആൽബം ഇതിന് ഉദാഹരണമാണ്. എന്നാൽ മറുവശത്ത് ദിയയുടെ കണ്ടന്റ് ഭർത്താവും കുഞ്ഞുമാണ്. വ്ലോഗുകൾ വലുതായി എഡിറ്റ് ചെയ്യാറുമില്ല.


Click it and Unblock the Notifications

