രജിസ്റ്റർ വിവാഹം കഴിഞ്ഞു, നിമിഷ് കൂടുതൽ ജാ​ഗ്രത പുലർത്തണം, ദിയയെപ്പോലെയാവില്ല അഹാന; റെഡ്ഡിറ്റിൽ ചർച്ച!

കുടുംബത്തിലെ മൂ‌ത്ത പെൺകുട്ടി നിൽക്കുമ്പോൾ മറ്റ് സഹോദരങ്ങളുടെ വിവാഹം നടത്തുക എന്നത് നാട്ടുനടപ്പിന് എതിരാണ്. അത്തരം എഴുതപ്പെടാത്ത നിയമങ്ങളെല്ലാം പൊളിച്ച് എഴുതി മുന്നോട്ട് പോകുന്നവരാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. സമൂഹം എന്ത് ചിന്തിക്കും എന്നതിലുപരി കുടുംബാം​ഗങ്ങളുടെ സന്തോഷത്തിനാണ് എന്നും നടൻ പ്രധാന്യം നൽകിയിട്ടുള്ളത്.

അധോലോകം പോലെയാണ് പ്രവർത്തനങ്ങൾ, കുക്കു ഉള്ളതുകൊണ്ട് ഓഫീസിൽ സേഫ് അല്ല, ടിനി മോശമായി പെരുമാറിയിട്ടില്ല!
അധോലോകം പോലെയാണ് പ്രവർത്തനങ്ങൾ, കുക്കു ഉള്ളതുകൊണ്ട് ഓഫീസിൽ സേഫ് അല്ല, ടിനി മോശമായി പെരുമാറിയിട്ടില്ല!

അതുകൊണ്ട് തന്നെ മൂത്ത മകൾ നിൽക്കെ രണ്ടാമത്തെ മകൾ ദിയയുടെ വിവാഹം നടത്തി കൊടുത്തപ്പോൾ സമൂഹത്തെ ബോധിപ്പിക്കേണ്ട സാഹചര്യവും അദ്ദേഹത്തിന് ഉണ്ടായില്ല. ചേച്ചി അഹാനയ്ക്ക് നിലവിൽ വിവാഹം കഴിക്കാൻ പ്ലാൻ ഇല്ലാത്തതിനാലാണ് താൻ ഓവർടേക്ക് ചെയ്യുന്നതെന്ന് വിവാഹത്തിന് മുന്നോടിയായി നൽകിയ അഭിമുഖത്തിൽ ദിയ പറഞ്ഞിരുന്നു.

Ahaana Krishna Nimish Ravi

ഒന്നര വർഷം മുമ്പായിരുന്നു ദിയയുടെ വിവാഹം. ഇന്ന് താരപുത്രിക്ക് ഒമ്പത് മാസക്കാരനായ ഒരു മകനുണ്ട്. കഴിഞ്ഞ കുറച്ച് നാളു‌കളായി അഹാനയുടെ വിവാഹവുമായി ബന്ധപ്പെട്ട റൂമറുകൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വർഷം വിവാഹം കാണുമെന്ന സൂചനകൾ പലപ്പോഴായി കെകെ ഫാമിലി അം​ഗങ്ങളും വ്ലോ​​ഗുകളിലൂടെയും മറ്റും നൽകിയിട്ടുമുണ്ട്.

അതേസമയം അഹാനയും നിമിഷും ഇതിനോടകം വിവാഹം രജിസ്റ്റർ ചെയ്ത് കഴിഞ്ഞുവെന്നും അവർ ഇനി നടത്താൻ പോകുന്നത് താലികെട്ട് ചടങ്ങ് മാത്രമാണെന്നും ചിലർ റെഡ്ഡിറ്റിൽ കുറിച്ചു. മുമ്പും സമാനമായ കമന്റ് അഹാന-നിമിഷ് രവി ഫോട്ടോകൾ ഉൾപ്പെട്ട റീലിന് താഴെയും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതാണിപ്പോൾ ചർച്ചയാകുന്നത്. ദിയയും ഔദ്യോ​ഗികമായി വിവാഹിതയാകും മുമ്പ് ഒരു ക്ഷേത്രത്തിൽ വെച്ച് സ്വകാര്യമായി താലികെട്ട് ചടങ്ങ് നടത്തിയിരുന്നു.

ഒടിടിയിൽ ഇന്ന് വമ്പൻ റിലീസുകൾ; ഫാന്റസി കോമഡിയും ത്രില്ലറും റൊമാന്റിക് സീരീസും ഒരേസമയം എത്തിയത് ഇങ്ങനെ!
ഒടിടിയിൽ ഇന്ന് വമ്പൻ റിലീസുകൾ; ഫാന്റസി കോമഡിയും ത്രില്ലറും റൊമാന്റിക് സീരീസും ഒരേസമയം എത്തിയത് ഇങ്ങനെ!

അത് വിവാഹശേഷമാണ് ദിയ പുറത്തുവിട്ടത്. കെകെ ഫാമിലിക്ക് വ്ലോ​ഗുകളിലൂടെയും മറ്റും പണം വരാനും അടുത്തിടെയുണ്ടായ വിവാദങ്ങൾ മൂലം നഷ്ടപ്പെട്ടുപോയ സബ്സ്ക്രൈബേഴ്സിനെ തിരിച്ച് പിടിക്കാനുള്ള സുവർണ്ണാവസരവുമാകും അഹാനയുടെ വിവാഹം. എല്ലാ കാര്യങ്ങളിലും വളരെ പ്ലാനിങ്ങുള്ളയാളാണ് അഹാന. അതിനാൽ തന്നെ വിവാഹം, പ്രണയ കഥ എന്നിവയെല്ലാം എങ്ങനെയാകും പ്രേക്ഷകരിലേക്ക് എത്തിക്കുകയെന്ന് അറിയാനും ആരാധകർ ആകാംഷയിലാണ്.

നിമിഷിനെ പരിചയപ്പെടുത്തിയും പ്രണയകഥ പറഞ്ഞും ഒരു വ്ലോഗ് ഇതിനോടകം തന്നെ അഹാന റെഡിയാക്കിയിട്ടുണ്ടാകും. ഇതുവരെ പോസ്റ്റ് ചെയ്യാത്ത ഫോട്ടോകളും വീഡിയോകളും എല്ലാം അതിൽ ഉണ്ടാകാം. ഇരുവരുടേയും ദീർഘകാലമായുള്ള ബന്ധമാണല്ലോ അതിനാൽ ഒരുപാട് ഓർമ്മകളും അവരുടെ കൈവശമുണ്ടാകും.

ഇരുവരും ചേർന്ന് യൂറോപ്പിന്റെ പകുതിയോളം സഞ്ചരിച്ചിട്ടുണ്ട്. അഹാന സമയം കിട്ടുമ്പോഴൊക്കെ ഹൈദരാബാദിൽ നിമിഷിനൊപ്പം ചിലവഴിച്ചിട്ടുണ്ടെന്നും അറിയാൻ കഴിഞ്ഞു. ഇത്രയും യാത്രകളും ഒരുമിച്ചുള്ള സമയം ചെലവഴിച്ചതും കണക്കിലെടുത്താൽ സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരാളായിട്ടും പ്രണയം എങ്ങനെ പൊതുജനങ്ങളിൽ നിന്ന് മറച്ചുവെച്ചു എന്നത് അതിശയിപ്പിക്കുന്നു.

2023-24 വരെ ഇവരുടെ ബന്ധത്ത കുറിച്ച് ഭൂരിഭാഗം ആളുകൾക്കും അറിവുണ്ടായിരുന്നില്ല. ഫോട്ടോകളും വീഡിയോകളും ഒരുപാട് ഉണ്ടായിരിക്കുമെന്നതിൽ സംശയമില്ല. നിരവധി വിദേശയാത്രകളുടെയും ഓർമ്മകൾ ഉണ്ടാകും. ഹൈദരാബാദിൽ താമസിക്കുമ്പോൾ ട്രെയിനിംഗിനായി അഹാന പേഴ്സണൽ ട്രെയിനറെ അന്വേഷിച്ചത് ഓർമ്മയുണ്ട്. കൂടാതെ ഇതിനോടകം രജിസ്റ്റർ മാരേജ് ചെയ്തിട്ടുണ്ടാകാമെന്നും തോന്നുന്നു.

Ahaana Krishna Nimish Ravi

കാരണം ദിയയുടെ ബ്രൈഡൽ ഷവർ വ്ലോ​ഗിൽ അഹാന ഞാൻ ഒന്ന് മനസുവെച്ചിരുന്നെങ്കിൽ എന്റെയും ബേബി ഷവർ ആയേനെ എന്ന തരത്തിൽ പറഞ്ഞിരുന്നു. വിവാഹം കഴി‍ഞ്ഞുവെന്ന് പറയാതെ പറയുന്നതായി തോന്നി. ഫ്ലാറ്റ് വാങ്ങുന്നതിന് മുമ്പ് തന്നെ ഇരുവരും രജിസ്റ്റർ മാരേജ് ചെയ്തുവെന്നാണ് കേട്ടത്. ഹൗസിംഗ് ലോൺ ഭർത്താവും ഭാര്യയും എന്ന നിലയിൽ ഒരുമിച്ച് എടുക്കാൻ വേണ്ടിയാകാം അത്തരത്തിൽ ചെയ്തത് എന്നാണ് ചിലർ റെഡ്ഡിറ്റിൽ കുറിച്ചത്.

പ്ലാനിംഗ് നടത്തുന്ന ആളായതുകൊണ്ട് തന്നെ പ്രണയകഥ, വിവാഹ ഒരുക്കങ്ങൾ, ഓരോ ചടങ്ങിന്റെയും ബിടിഎസ്, കുടുംബത്തിന്റെ അനുഗ്രഹം വാങ്ങൽ തുടങ്ങി എല്ലാം അഹാന നേരത്തെ തന്നെ പ്ലാൻ ചെയ്തിട്ടുണ്ടാകും. ദിയയുടെ വിവാഹ വ്ലോഗ് കണ്ടപ്പോൾ തോന്നിയത് വിവാഹം കൂടുതൽ നന്നായി പ്ലാൻ ചെയ്യാമായിരുന്നു എന്നതാണ്.

'മുഖം കരുവാളിച്ചു കരൾ അടിച്ചുപോയി, രണ്ട് കുടുംബം തുലച്ചതല്ലേ'; ആദിത്യൻ ജയന്റെ രൂപം കണ്ട് അമ്പരന്ന് ആരാധകർ!
'മുഖം കരുവാളിച്ചു കരൾ അടിച്ചുപോയി, രണ്ട് കുടുംബം തുലച്ചതല്ലേ'; ആദിത്യൻ ജയന്റെ രൂപം കണ്ട് അമ്പരന്ന് ആരാധകർ!

ആകെ ഒരു മെസ്സിയായ ഫീൽ ആയിരുന്നു. ഫ്ലോറൽ ഡെക്കോറുകളും ബാക്ക്ഡ്രോപ്പും ഒന്നും അത്ര ഭംഗിയായി തോന്നിയില്ല. വികാരനിമിഷങ്ങൾ കുറവായിരുന്നു, ഏസ്തറ്റിക് ഫീലും കിട്ടിയില്ല. എങ്ങനെയെങ്കിലും പെട്ടെന്ന് വിവാഹം കഴിക്കണം എന്ന തിരക്കുള്ള പോലെ തോന്നി.

അഹാനയുടേത് മനോഹരമായിരിക്കുമെന്നും ചിലർ പ്രതീക്ഷ പങ്കുവെച്ച് കുറിച്ചു. കൃഷ്ണകുമാറിന്റെ മരുമകനായി കഴിഞ്ഞശേഷം പ്രൈവറ്റ് ലൈഫ് നിമിഷിന് ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്നും ജാ​ഗ്രത പുലർത്തിയില്ലെങ്കിൽ സൈബർ ബുള്ളിയിങിന് ഇരയാകേണ്ടി വരുമെന്നും അശ്വിന്റെ അനുഭവം മുൻ നിർത്തി ചിലർ കുറിച്ചു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X