കേരളത്തിന് കൊടുക്കാൻ ആഗ്രഹിക്കുന്ന പൂവ് താമര! എയറിൽ പോകാൻ റെഡിയായിക്കോളൂ! രാഷ്ട്രീയം പറയാതെ പറഞ്ഞോ?
കൊവിഡ്-ലോക്ക്ഡൗൺ കാലത്താണ് നടൻ കൃഷ്ണകുമാറും കുടുംബവും സോഷ്യൽമീഡിയയിൽ ആക്ടീവായത്. അതിന് മുമ്പ് വല്ലപ്പോഴും പോസ്റ്റുകളും റീലുകളും മാത്രം പങ്കിടുകയാണ് ചെയ്തിരുന്നത്. എന്നാൽ യുട്യൂബ് ചാനലിന്റെയും വ്ലോഗിങിന്റെയും അനന്ത സാധ്യതകൾ മനസിലായതോടെ കൃഷ്ണകുമാർ അടക്കം കുടുംബത്തിലെ ആറ് അംഗങ്ങളും യുട്യൂബ് ചാനൽ തുടങ്ങി. ഇന്ന് ഏറ്റവും കൂടുതൽ റീച്ചുള്ള കണ്ടന്റുകളും വ്ലോഗുകളും കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവിന്റെയും നാല് പെൺമക്കളുടേതുമാണ്.
നിലവിൽ അഹാനയും രണ്ടാമത്തെ അനിയത്തി ഇഷാനി കൃഷ്ണയും മാത്രമാണ് സിനിമ ഫീൽഡും അഭിനയവും സീരിയസായി കണ്ട് സജീവമായി പ്രവർത്തിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ആശകൾ ആയിരം എന്ന ജയറാം സിനിമയിൽ നായിക ഇഷാനിയായിരുന്നു.

അഹാന കൃഷ്ണ അവസാനമായി പ്രത്യക്ഷപ്പെട്ടത് ലോകയിലാണ്. പക്ഷെ അത് സെക്കന്റുകൾ മാത്രമുള്ള ഒരു ഗസ്റ്റ് അപ്പിയേറൻസായിരുന്നു. വാരി വലിച്ച് എണ്ണം തികയ്ക്കാൻ സിനിമകൾ ചെയ്യുക എന്നതിലുപരി നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കുക നല്ല സിനിമകളുടെ ഭാഗമാവുക എന്നതാണ് അഹാന ലക്ഷ്യം വെയ്ക്കുന്നത്. അഭിനയത്തിന് ഒപ്പം സംവിധാനം, എഴുത്ത് എന്നിവയുമായും നടി സജീവമാണ്.
കഴിഞ്ഞ ദിവസമാണ് അഹാന തന്നെ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച രണ്ടാമത്തെ മ്യൂസിക്ക് വീഡിയോയായ പൂക്കൾ റിലീസ് ചെയ്തത്. അഹാന ആദ്യം സംവിധാനം ചെയ്തത് തോന്നൽ എന്ന മ്യൂസിക്ക് വീഡിയോ ആയിരുന്നു. മികച്ച പ്രതികരണം ലഭിച്ചതിനാലാണ് പൂക്കൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ അഹാന ഇറങ്ങി തിരിച്ചത്.
നടിയുടെ ഏറ്റവും ഇളയ സഹോദരി ഹൻസിക കൃഷ്ണയായിരുന്നു മ്യൂസിക്ക് വീഡിയോയിൽ മറ്റൊരു പ്രധാന വേഷം ചെയ്തത്. പൂക്കളുടെ പ്രമോഷന്റെ ഭാഗമായി അഹാന കഴിഞ്ഞ ദിവസം രേഖ മേനോന് ഒരു അഭിമുഖം നൽകിയിരുന്നു. അതിൽ രേഖ ചോദിച്ച ചോദ്യങ്ങളിൽ ഒന്നിന് അഹാന നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. പൂക്കൾ എന്നതാണ് മ്യൂസിക്ക് വീഡിയോയുടെ പേര് എന്നതുകൊണ്ട് തന്നെ വിവിധ തരം പൂക്കൾ ഉത്തരങ്ങളായി വരുന്ന ചില ചോദ്യങ്ങൾ രേഖ മേനോൻ ചോദിച്ചിരുന്നു.
അതിൽ ഒന്ന് കേരളത്തിന് വേണ്ടി ഒരു പൂവ് കൊടുക്കണമെങ്കിൽ അഹാന എന്ത് പൂവാകും കൊടുക്കുക എന്നാണ് രേഖ ചോദിച്ചത്. താമര എന്നായിരുന്നു അഹാനയുടെ മറുപടി. കേരളത്തിന് ഞാൻ നല്ലൊരു താമര പൂവ് കൊടുക്കും. അത് വളരെ ഏസ്തെറ്റിക്കാണ്. താമരയുടെ ഏസ്തെറ്റിക്ക്സ് എനിക്ക് ഇഷ്ടമാണ് അഹാന പറഞ്ഞു.

അഭിമുഖം റിലീസായപ്പോൾ ഈ ഭാഗം സോഷ്യൽമീഡിയയിൽ വൈറലായി. എയറിൽ പോകാൻ റെഡിയായിക്കോളൂ എന്നായിരുന്നു ചിലരുടെ കമന്റുകൾ. അതേസമയം തന്റെ രാഷ്ട്രീയം എന്താണെന്ന് അഹാന പറയാതെ പറഞ്ഞോ? എന്നായിരുന്നു മറ്റ് കമന്റുകൾ. അതേസമയം ക്രിസ്ത്യൻ മതത്തിൽ നിന്നുള്ളയാളെ പങ്കാളിയായി എന്തിന് തെരഞ്ഞെടുത്തുവെന്ന തരത്തിലുള്ള ചോദ്യങ്ങളും കമന്റ് ബോക്സിലുണ്ട്.
ഛായാഗ്രഹകനായ നിമിഷ് രവിയുമായി അഹാന പ്രണയത്തിലാണെന്നും വൈകാതെ വിവാഹമുണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ. നിമിഷ് ക്രിസ്ത്യൻ മതത്തിൽ നിന്നാണ്. അച്ഛൻ ബിജെപി അനുഭാവിയാണ് എന്നതുകൊണ്ട് തന്നെ പലപ്പോഴായി സോഷ്യൽമീഡിയ സൈബർ ആക്രമണം നേരിട്ടിട്ടുള്ളവരാണ് അഹാനയും സഹോദരിമാരും. അഹാനയുടെ സഹോദരി ദിയ കൃഷ്ണ മാത്രമാണ് ബിജെപിയോടുള്ള ചായ്വ് പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളത്.
രാഷ്ട്രീയത്തിൽ സജീവമായശേഷം വിരളമായി മാത്രമാണ് കൃഷ്ണകുമാർ സിനിമയിൽ അഭിനയിക്കുന്നത്. ദേശീയ ചലച്ചിത്ര വികസന കോർപറേഷന്‍റെ പാർട് ടൈം ചെയർമാനുമാണ് ഇപ്പോൾ ബിജെപി നേതാവായ കൃഷ്ണകുമാർ. മൂന്ന് വർഷത്തേക്കാണ് നിയമനം. ബിജെപി അംഗമായ കൃഷ്ണകുമാർ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്നും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് നിന്നും ജനവിധി തേടിയിരുന്നു.


Click it and Unblock the Notifications


