ഇത്തരം പുരുഷന്മാർ പുറംലോകത്തിന് മുന്നിൽ നല്ലവർ, അനുഭവം പറഞ്ഞാലും ആരും വിശ്വസിക്കില്ല; ചർച്ചയായി പോസ്റ്റ്!

കഴിഞ്ഞ കുറച്ച് ദിവസമായി ധ്രുവ് വിക്രവും അനുപമ പരമേശ്വരനുമാണ് ഇന്റർനെറ്റിലെ ചർച്ച വിഷയം. ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ​ഗോസിപ്പുകൾ ഏറെ നാളുകളായി പ്രചരിക്കുന്നുണ്ട്. പക്ഷെ താരങ്ങളുടെ ഭാ​ഗത്ത് നിന്ന് ഔദ്യോ​ഗികമായ പ്രതികരണം ഒന്നും വന്നിരുന്നില്ല. എന്നാൽ ചില സൂചനകൾ ഇരുവരുടേയും സോഷ്യൽമീഡിയ പോസ്റ്റുകൾ വഴി നിരന്തരം ​പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു.

Also Read
വിജയിയെ മിസ് ചെയ്യും; പ്രിയപ്പെട്ടവന്റെ അവസാന സിനിമയായ ജനനായകൻ കാണാനെത്തി തൃഷയും അമ്മ ഉമ കൃഷ്ണനും!
വിജയിയെ മിസ് ചെയ്യും; പ്രിയപ്പെട്ടവന്റെ അവസാന സിനിമയായ ജനനായകൻ കാണാനെത്തി തൃഷയും അമ്മ ഉമ കൃഷ്ണനും!

താരങ്ങൾ പ്രണയം ഔദ്യോ​ഗികമാക്കുന്നത് കാണാൻ കാത്തിരുന്ന ആരാധകർക്കിടയിലേക്കാണ് ഇടിത്തീപോലെ കഴിഞ്ഞ ദിവസം അനുപമയുടെ ഒരു പോസ്റ്റ് വന്നത്. ആ കുറിപ്പ് വായിച്ചശേഷം ഭൂരിഭാ​ഗം പേരും നടി സംസാരിച്ചത് തന്റെ ബ്രേക്കപ്പിനെ കുറിച്ചും പങ്കാളി എത്തരത്തിലുള്ള ആളായിരുന്നുവെന്ന് പറയുന്നതുമാണെന്നായിരുന്നു.

Anupama Parameswaran

തന്റെ പ്രണയ ബന്ധത്തിൽ അനുപമ ഒട്ടും സന്തോഷവതിയായിരുന്നില്ലെന്നാണ് കുറിപ്പ് വായിക്കുന്നവർക്ക് തോന്നുക. ധ്രുവാണ് അനുപമയുടെ കഥയിലെ വില്ലനെന്ന നി​ഗമനത്തിലാണ് താരത്തിന്റെ ആരാധകരും. അതിനുള്ള കാരണമായി അവർ പറയുന്നത് ധ്രുവിനെ നടി അൺഫോളോ ചെയ്തുവെന്നതാണ്. ഇപ്പോഴിതാ ​അനുപമയ്ക്ക് സംഭവിച്ചത് ബ്രേക്കപ്പാണെന്നതിനും അതിനുള്ള കാരണങ്ങളും കണ്ടെത്തിയിരിക്കുകയാണ് റെഡ്ഡിറ്റ് യൂസേഴ്സ്.

അനുപമ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ലൈക്ക് ചെയ്യുകയും റീ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. ആ പോസ്റ്റിൽ എഴുതിയിരുന്നത് ഇങ്ങനെയാണ്... സ്ത്രീകളെ ശാരീരികമായോ, മാനസികമായോ, വൈകാരികമായോ പീഡിപ്പിക്കുന്ന പുരുഷന്മാർ പലപ്പോഴും പുറംലോകത്തിന് ഏറ്റവും നല്ലവരും സൗഹൃദപരരുമായ ആളുകളായി തോന്നും.

Recommended For You
സുരക്ഷിത ഇരിപ്പിടങ്ങളും കിരീടങ്ങളും മാത്രം സ്വീകരിച്ചിരുന്ന താരങ്ങളുടെ മക്കൾ നിർഭയർ-ശ്രദ്ധ നേടി കുറിപ്പ്
സുരക്ഷിത ഇരിപ്പിടങ്ങളും കിരീടങ്ങളും മാത്രം സ്വീകരിച്ചിരുന്ന താരങ്ങളുടെ മക്കൾ നിർഭയർ-ശ്രദ്ധ നേടി കുറിപ്പ്

അവരിൽ പലരും മര്യാദയുള്ളവരും തമാശ പറയുന്നവരും സഹായ സന്നദ്ധരുമായിരിക്കും. സമൂഹത്തിൽ ബഹുമാനിക്കപ്പെടുന്നവരും ചുറ്റുമുള്ള എല്ലാവർക്കും സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിവുള്ളവരുമായിരിക്കും. അതുകൊണ്ടുതന്നെയാണ് ഒടുവിൽ ഒരു സ്ത്രീ തന്റെ അനുഭവങ്ങൾ തുറന്ന് പറയുമ്പോൾ പലർക്കും അത് വിശ്വസിക്കാൻ കഴിയാതെ പോകുന്നത്. അവർ പറയുന്നത് ഇങ്ങനെയായിരിക്കും... പക്ഷെ അയാൾ ഞങ്ങളോട് എപ്പോഴും വളരെ നല്ല രീതിയിലല്ലേ പെരുമാറിയിട്ടുള്ളത്... എന്നാൽ അതുതന്നെയാണ് യഥാർത്ഥ കാര്യം.

നിങ്ങളോട് അയാൾ നല്ലവനായിരുന്നു എന്നത് മറ്റൊരാളോട് അയാൾ ക്രൂരനായിരുന്നില്ല എന്നതിന് തെളിവാകില്ല എന്ന് എഴുതിയ പോസ്റ്റാണ് അനുപമ റീ ഷെയർ ചെയ്തത്. പോസ്റ്റിലെ അനുഭവം സ്വന്തം ജീവിതത്തിൽ ഉണ്ടായതുകൊണ്ടാകും അനുപമ റീ ഷെയർ ചെയ്തതെന്നും ചിലർ കുറിച്ചു.

Anupama Parameswaran

അനുപമ പോസ്റ്റ് റീ ഷെയർ ചെയ്തതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ധ്രുവ് തന്റെ മുൻ കാമുകിമാരോടും മോശമായും ക്രൂരമായും പെരുമാറിയിരുന്നുവെന്ന് മുമ്പും പലരും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും അനുപമ എന്തുകൊണ്ടാണ് ധ്രുവുമായി പ്രണയത്തിലായതെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിരുന്നത്. ഒരുപക്ഷെ തുടക്കത്തിൽ അദ്ദേഹം നല്ല ആളാണെന്ന് അവളും വിശ്വസിച്ചിരിക്കാം.

എന്തായാലും ആ ബന്ധത്തിൽ നിന്ന് പുറത്തുവരാൻ അവൾക്ക് കഴിഞ്ഞത് നല്ല കാര്യമാണ് എന്നാണ് ഒരു യൂസർ റെഡ്ഡിറ്റിൽ കുറിച്ചത്. അതേസമയം കഴിഞ്ഞ ദിവസം മുതൽ ഇരുവരും തമ്മിൽ ചെന്നൈയിൽ ഒരു ഹോട്ടലിൽ വെച്ച് വഴക്കുണ്ടായതായുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ധ്രുവുമായി അനുപമ വാക്കേറ്റത്തിൽ ഏർപ്പെട്ടുവെന്നും തർക്കം മുറുകിയപ്പോൾ നടി ധ്രുവിനെ ചെരുപ്പൂരി അടിച്ചതായും പ്രചരിക്കുന്നുണ്ട്.

You May Also Like
അവസാന പടം ക്രിഞ്ച് ഫെസ്റ്റാക്കി, ഇലക്ഷന് മുമ്പ് റിലീസ് തടഞ്ഞത് നന്നായി; ജനനായകന് ട്രോളോട് ‌‌ട്രോൾ
അവസാന പടം ക്രിഞ്ച് ഫെസ്റ്റാക്കി, ഇലക്ഷന് മുമ്പ് റിലീസ് തടഞ്ഞത് നന്നായി; ജനനായകന് ട്രോളോട് ‌‌ട്രോൾ

എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ടെന്നത് വ്യക്തമല്ല. ബൈസൺ കാലമാടൻ എന്ന സിനിമയിൽ ഇരുവരും ജോഡികളായി അഭിനയിച്ചിരുന്നു. സിനിമയുടെ പ്രമോഷനിടയിലെ ഇവരുടെ വീ‍ഡിയോകളും ഫോട്ടോകളും വൈറലുമായിരുന്നു. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ ധ്രുവ് അച്ഛനെ പോലെ തന്നെ കഥാപാത്രത്തിന് വേണ്ടി ഏത് അറ്റം വരെയും പോകാൻ തയ്യാറുള്ള താരമാണ്. ഇതുവരെ താരം ചെയ്തിട്ടുള്ളതും നടൻ എന്ന രീതിയിൽ ധ്രുവിന്റെ കഴിവ് തെളിയിക്കുന്നവയായിരുന്നു.

Read more about: anupama parameswaran dhruv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X