'എപ്സ്റ്റൈൻ ഫയൽസ് പോലെ കുട്ടി ഫയൽസ്, നാല് വർഷമായി പ്രണയം'; ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ വൈറലാകുന്നത് ബി​ഗ് ബോസ് മലയാളം സീസൺ മൂന്നിൽ പങ്കെടുത്ത താരദമ്പതികളായ പൊളി ഫിറോസ് എന്ന ഫിറോസ് ഖാനും സജ്ന നൂറുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ്. ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങി രണ്ട് വർഷം കഴിഞ്ഞശേഷം ഇരുവരും വേർപിരിഞ്ഞു. 2023ൽ ആണ് വിവാഹ ബന്ധം അവസാനിപ്പിച്ചുവെന്ന് ഇരുവരും വെളിപ്പെടുത്തിയത്.

ബിഗ് ബോസ് സീസണ്‍ 3ല്‍ മത്സരിച്ചതോടെയാണ് താരദമ്പതികളായ ഫിറോസും സജ്‌നയും കൂടുതല്‍ ശ്രദ്ധേയരായത്. രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തിൽ സജ്നയ്ക്ക് ഒരു മകളുണ്ട്. ഫിറോസുമായുള്ള ദാമ്പത്യത്തിൽ ഒരു മകനുമുണ്ട്. കുഞ്ഞുങ്ങളുടെ സംരക്ഷണം സജ്നയാണ് ഏറ്റെടുത്തിരിക്കുന്നത്.

Firoz Khan Sajna Noor

എന്തുകൊണ്ടാണ് വേർപിരിയാമെന്ന് തീരുമാനിച്ചതെന്ന് ഇരുവരും വെളിപ്പെടുത്തിയി‌രുന്നില്ല. എന്നാൽ ഇരുവരുടേയും ദാമ്പത്യ ജീവിതം തകർത്തത് സിനിമാ മേഖലയിൽ സജീവമായി നിൽക്കുന്ന ഒരു പ്രമുഖ വ്യക്തി കാരണമാണെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ടുകൾ. നാല് വർഷമായി സജ്നയും പ്രമുഖ വ്യക്തിയും പ്രണയത്തിലാണെന്നും അതിനാലാണ് ഫിറോസുമായുള്ള ദാമ്പത്യം അവസാനിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

ഇതുവരെയും വിഷയത്തിൽ സജ്ന പ്രതികരിച്ചിട്ടില്ല. പക്ഷെ പ്രമുഖ വ്യക്തിയാണ് തന്റെ ജീവിത‍ത്തിലെ വില്ലനെന്ന് പലപ്പോഴായി ഫിറോസ് പറയാതെ പറഞ്ഞിട്ടുണ്ട്. അന്ന് പക്ഷെ ആരും അതിന് അത്ര ശ്രദ്ധ കൊടുത്തില്ലെന്ന് മാത്രം. നിങ്ങൾ ഇന്ന് ആരാധിക്കുന്ന പല ബിംബങ്ങളും തീർച്ചയായും തകർന്ന് തരിപ്പണമാകും.

ഇപ്പോൾ ഞാൻ ഈ പറയുന്ന വാക്കുകൾ നിങ്ങൾക്ക് ഒരു കളിയായിട്ടാകും തോന്നുക. നിങ്ങൾ ആരാധിച്ച് വലിയ സ്ഥാനത്ത് വെച്ചിരിക്കുന്ന പല ബിംബങ്ങളും തകരും. എനിക്ക് എപ്സ്റ്റൈൻ ഫയൽസിനെ കുറിച്ച് കേട്ടപ്പോൾ വലിയ ഞെട്ടലൊന്നും ഉണ്ടായില്ല. കാരണം ഇവിടെ നമ്മുടെ ഇന്റസ്ട്രിയിൽ ഇതുപോലൊരു ഫയൽ തുറക്കപ്പെടും. അന്ന് നിങ്ങൾ ആരാധിക്കുന്ന പലരും ഉടഞ്ഞ് തരിപ്പണമാകും.

അതിൽ വലിയ വലിയ അവാർഡുകൾ വാങ്ങിയിട്ടുള്ള അതായത് ലോകത്തിൽ തന്നെ ഏറ്റവും പ്രശസ്തമായ അവാർഡുകൾ വാങ്ങിയ ചില മലയാളി... എപ്സ്റ്റൈൻ ഫയൽസിൽ‌ കണ്ടതിനേക്കാൾ വികൃതമായി പലരേയും ഉപയോ​ഗിച്ചിട്ടുള്ള ആൾക്കാരാണ്. കാലം അത് തെളിയിക്കും കാത്തിരുന്ന് കാണൂ എന്നാണ് അടുത്തിടെ എപ്സ്റ്റൈൻ ഫയൽസ് പുറത്ത് വന്ന് വിവാദമായപ്പോൾ അതുമായി ബന്ധപ്പെട്ട് ഫിറോസ് ചെയ്തൊരു വീഡിയോയിൽ പറഞ്ഞത്.

Firoz Khan Sajna Noor

പത്ത് ആഴ്ച മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോയിൽ നിരവധി കമന്റുകൾ വന്നിരുന്നു. അതിൽ മുൻ ​ബി​ഗ് ബോസ് താരം സായ് കൃഷ്ണൻ കുറിച്ചൊരു കമന്റുണ്ട്. ഞാൻ ആ ഫയൽസിനെ കുട്ടി ഫയൽസ് എന്ന് വിശേഷിപ്പിക്കും എന്നാണ് സായ് കൃഷ്ണൻ കുറിച്ചത്. കുട്ടി എന്നതിലൂടെ സായ് അന്ന് ഉദ്ദേശിച്ചത് പ്രമുഖ വ്യക്തിയെയാകുമെന്നാണ് പ്രേക്ഷകരുടെ നി​ഗമനം.

ഫിറോസ് പറഞ്ഞ വാക്കുകളും സായിയുടെ കമന്റും ചേർത്ത് വായിക്കുമ്പോൾ പ്രമുഖ വ്യക്തിക്ക് സജ്ന-ഫിറോസ് വേർപിരിയലിൽ പങ്കുണ്ടെന്നത് വ്യക്തമാകുന്നുവെന്നും സോഷ്യൽമീഡിയയിൽ ഇരുവരുടേയും ഫോളോവേഴ്സിൽ ചിലർ കുറിക്കുന്നു. മുമ്പും പ്രമുഖ വ്യക്തിയോടുള്ള എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളയാളാണ് ഫിറോസ്. 2025ലെ ഐഎഫ്എഫ്‌കെ കാലത്ത് ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്നു പ്രമുഖ വ്യക്തി.

ആ പ്രമുഖ വ്യക്തിയാണ് ഐഎഫ്എഫ്‌കെയുടെ പ്രവർത്തനങ്ങൾ ഭം​ഗിയായി നടക്കാത്തതിന് പിന്നിലെ കാരണമെന്ന് ഫിറോസ് അന്ന് പറഞ്ഞത് വിവാ​ദമായിരുന്നു. പൊട്ടൻ എന്നാണ് അന്ന് ആ പ്രമുഖ വ്യക്തിയെ ഫിറോസ് വിശേഷിപ്പിച്ചത്. മാത്രമ‌ല്ല വേദിയിൽ കയറി ആ പ്രമുഖ വ്യക്തിയെ പിടിച്ച് നിർത്തി ഫിറോസ് സംസാരിച്ചതും ചർച്ചയായിരുന്നു. അന്നത്തെ ദേഷ്യത്തിന് പിന്നിൽ ഇങ്ങനൊരു കാരണം കൂടി ഉണ്ടായിരുന്നോ എന്നാണിപ്പോൾ ഫിറോസിനെ ഫോളോ ചെയ്യുന്നവർ ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X