ഞാനും വൃദ്ധസദനത്തിൽ പോകും; ​ഗോപി സുന്ദർ വന്നതുകൊണ്ടാണോ അച്ഛൻ വീടുവിട്ടത്?; മറുപടിയുമായി അമൃത സുരേഷിന്റെ അമ്മ!

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ ചർച്ചയായ ഒന്നായിരുന്നു ​ഗായിക അമൃത സുരേഷിന്റെ അച്ഛനും അന്തരിച്ച സംഗീതജ്ഞനുമായ പിആർ സുരേഷ് അവസാനകാലത്ത് ജീവിച്ചത് എറണാകുളത്തെ മിത്രകുലം കമ്യൂണിൽ ആയിരുന്നു എന്നത്. കുടുംബം സുരേഷിനെ വൃ​ദ്ധ സദനത്തിൽ ഉപേക്ഷച്ചു എന്ന തരത്തിലായിരുന്നു സോഷ്യൽമീഡിയയിൽ ഇക്കാര്യം പ്രചരിച്ചത്. ഇതേ തുടർന്ന് വലിയ രീതിയിൽ സൈബർ ആക്രമണം അമൃത സുരേഷിനും കുടുംബത്തിനും നേരിടേണ്ടി വന്നു.

റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി പ്രിയങ്ക ചോപ്ര! വൈറലായി ചിത്രങ്ങള്‍
റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി പ്രിയങ്ക ചോപ്ര! വൈറലായി ചിത്രങ്ങള്‍

ഇപ്പോഴിതാ വിവാ​ദത്തിൽ കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് അമൃതയുടെ അമ്മ ലൈല. സുരേഷിന്റെ ചേട്ടന്റെ ഭാര്യയും സഹോദരിയും സന്ദർശിക്കാൻ എത്തിയപ്പോൾ അവരുടെ സാന്നിധ്യത്തിലാണ് ലൈല പ്രതികരിച്ചത്. അമൃതയുടെ അമ്മയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു... ഗോസിപ്പുകൾ വരാൻ തുടങ്ങിയിട്ട് പതിനാറ് വർഷമായി.

Amrutha Suresh

അതിനെ അഭിമുഖീകരിച്ച് മുന്നോട്ട് പോവുക എന്നത് മാത്രമെയുള്ളു. നിങ്ങൾ എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യം അമൃതയുടെ അച്ഛൻ 96 വയസുള്ള കെളവനായിരുന്നില്ല വൃദ്ധസദനത്തിൽ കൊണ്ട് ഇടാൻ. മരിക്കുമ്പോൾ അറുപത്തിരണ്ട് വയസ് മാത്രം പ്രായമുള്ള ഒരു യോ യോ മനുഷ്യനായിരുന്നു. സ്വതന്ത്ര്യമായി ‌ജീവിക്കുന്നതായിരുന്നു അദ്ദേഹത്തിന് ഇഷ്ടം.

അച്ഛനെ ജീവിനെപ്പോലെ കാണുന്ന മക്കളാണ് എന്റേത്.​ ​ഗോപി സുന്ദർ വന്നശേഷമാണ് സുരേഷ് മാറി താമസിക്കാൻ തുടങ്ങിയത് എന്നൊക്കെ പറയുന്നത് കേട്ടു. അതൊന്നുമല്ല കാരണം. ​ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ അച്ഛന്റെ നിരവധി വീഡിയോകൾ ഞാൻ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ടല്ലോ. മക്കൾ ഹാപ്പിയായി ഇരിക്കണം എന്ന് മാത്രം ആ​ഗ്രഹിക്കുന്ന അച്ഛനായിരുന്നു അദ്ദേഹം.

ഇത്രയധികം ഞാൻ വേദനിച്ചിട്ടില്ല, സ്വന്തം വീട്ടിൽ നിന്നാണ് ഞാനങ്ങനെ കേട്ടത്; അത് മാത്രം വേദനിപ്പിച്ചു: രഞ്ജിനി
ഇത്രയധികം ഞാൻ വേദനിച്ചിട്ടില്ല, സ്വന്തം വീട്ടിൽ നിന്നാണ് ഞാനങ്ങനെ കേട്ടത്; അത് മാത്രം വേദനിപ്പിച്ചു: രഞ്ജിനി

അല്ലാതെ ആരുടേയും സ്വാതന്ത്ര്യത്തിന് അദ്ദേഹം കൂച്ച് വിലങ്ങിടാറില്ല. പിന്നെയും മക്കൾക്ക് ശല്യമായിട്ടുള്ള അമ്മ ഞാനാണ്. ഞങ്ങളുടെ തലവിധിയാണ് ​ഗോസിപ്പുകൾ കാരണം വിഷമം അനുഭവിക്കുക എന്നത്. ഞങ്ങൾ മരിക്കുന്നത് വരെ അതുണ്ടാകും. ഈ കടമ്പയും ഞങ്ങൾ കടക്കും. ആത്മഹത്യ ചെയ്യില്ല. ദൈവം തന്ന ജീവൻ നശിപ്പിക്കാൻ ഞങ്ങൾക്ക് അവകാശമില്ല.

വിഷമം കൊണ്ടാണ് ഇതെല്ലാം ഞാൻ ഇവിടെ പറയുന്നത്. ഇതിന് മുമ്പ് ഒരിക്കലും ഞാൻ ഇതുപോലെ സംസാരിച്ചിട്ടില്ല. ആ മനുഷ്യന്റെ ആത്മാവ് സമാധാനത്തോടെ ഇരുന്നോട്ടെ. ഞാനും വൃദ്ധസദനത്തിൽ പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. എനിക്ക് ഒറ്റയ്ക്ക് ജീവിക്കാനാണ് ഇഷ്ടം. എന്റെ സ്വകാര്യത, എന്റെ പ്രാർത്ഥന, എന്റേതായ സമയം അതെല്ലാം എനിക്ക് വേണം. അതിനൊരു സമയം വരുമ്പോൾ ഞാനും സുരേഷ് ഭാ​ഗമായതുപോലുള്ള കമ്യൂണിന്റെ ഭാ​ഗമാകും.

Amrutha Suresh

ഒരു സത്യവും അറിയാതെ കാരണം അറിയാതെയാണ് ആളുകൾ കമന്റുകൾ എഴുതുന്നത് ലൈല പറഞ്ഞു. 24 ന്യൂസ് ചാനലിലെ തമ്മിൽ തമ്മിൽ എന്ന പരിപാടിയിൽ വൃദ്ധസദനങ്ങൾ പെരുകുന്ന കേരളം എന്ന വിഷയത്തിൽ മിത്രകുലം കമ്യൂൺ മാനേജിങ് ട്രസ്റ്റി അനിൽ ജോസ് നടത്തിയ പരാമർശങ്ങളാണ് വലിയ ചർച്ചകൾക്ക് വഴിവെച്ചത്. ലൈല മാത്രമല്ല അമൃതയും അഭിരാമിയും വിഷയത്തിൽ പ്രതികരിച്ചിരുന്നു.

അച്ഛന്‍ ഇതേപോലെ ഒരുപാട് കമ്യൂണുകളുടെ ഭാഗമായിട്ടുള്ള ആളാണ്. അവരെ സംഗീതം പഠിപ്പിക്കുക, അവരെ സ്റ്റേജില്‍ കൊണ്ടുവരിക, അവരുടെ കൂടെ സമയം ചെലവിടുക തുടങ്ങിയ കാര്യങ്ങളിലൊക്കെ സജീവമായ ആളാണ്. അത് അച്ഛന് ചെയ്യാന്‍ ഇഷ്ടമുള്ളൊരു കാര്യമായിരുന്നു. അച്ഛന്റെ തീരുമാനങ്ങളെ എതിര്‍ക്കുന്ന മക്കളുമല്ല ഞങ്ങള്‍. ഞങ്ങളും ആവുന്ന വിധത്തില്‍ അതിന്റെ ഭാഗമാകാന്‍ ശ്രമിക്കാറുണ്ട്.

പാവമായി നിന്നാല്‍ ആളുകള്‍ തലയില്‍ കയറും! എന്തിനായിരുന്നു ആ ഇന്റര്‍വ്യൂ! വിമര്‍ശനങ്ങളെക്കുറിച്ച് സിന്ധു കൃഷ്ണ
പാവമായി നിന്നാല്‍ ആളുകള്‍ തലയില്‍ കയറും! എന്തിനായിരുന്നു ആ ഇന്റര്‍വ്യൂ! വിമര്‍ശനങ്ങളെക്കുറിച്ച് സിന്ധു കൃഷ്ണ

ഒരു ചർച്ചയിലെ ചില വാചകങ്ങൾ മാത്രം അടർത്തിയെടുത്ത് അച്ഛനെ ഉപേക്ഷിച്ചു എന്ന തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് കാണുക എന്നത് വേദനാജനകമാണ്. വ്യാജ വാർത്തകളും ആരോപണങ്ങളും പ്രചരിപ്പിക്കുന്നവർക്ക് എതിരെ നിയമപരമായി നടപടിയെടുക്കും എന്നുമാണ് ഇരുവരും പ്രതികരിച്ച് പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X