ജേസണ്‍ സഞ്ജയിനൊപ്പം തൃഷ! ഒരൊറ്റ ഫോട്ടോ! ആയിരം ചോദ്യങ്ങളും! വൈറല്‍ ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം?
തൃഷയും വിജയും ഒന്നിച്ചുള്ള ചിത്രങ്ങളും, അഭിമുഖങ്ങള്‍ക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തിരഞ്ഞെടുപ്പില്‍ വിജയിച്ചതും, മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുത്തപ്പോഴുമെല്ലാം സന്തോഷം പങ്കിട്ട് തൃഷയും ഒപ്പമുണ്ടായിരുന്നു. അതീവ സന്തോഷത്തോടെയായിരുന്നു ചടങ്ങുകളിലെല്ലാം അവരെത്തിയത്. അമ്മയോടൊപ്പമായി വന്നതും, വിജയിന്റെ അമ്മയുടെ സ്വീകരണത്തിന്റെയുമെല്ലാം വീഡിയോ വൈറലായിരുന്നു. വിജയിന്റെ കുടുംബാംഗങ്ങളും ഈ ബന്ധം അംഗീകരിച്ചോ എന്നായിരുന്നു ചോദ്യങ്ങളെല്ലാം. സിനിമയില്‍ തന്നെയുള്ള പ്രമുഖ നടിയുമായി വിജയിന് വഴിവിട്ട ബന്ധമുണ്ടായിരുന്നു. അത് ചോദ്യം ചെയ്തപ്പോള്‍ എല്ലാം അവസാനിപ്പിക്കാമെന്ന് പറഞ്ഞതാണ്. പക്ഷേ, ആ വാക്ക് അദ്ദേഹം പാലിച്ചില്ല. ഇനിയും ഒന്നിച്ച് കഴിയാന്‍ താല്‍പര്യമില്ല. വിവാഹമോചനം ആവശ്യപ്പെട്ടായിരുന്നു സംഗീത കോടതിയെ സമീപിച്ചത്.
ആ നടി ആരാണെന്നായിരുന്നു തുടക്കത്തിലെ ചോദ്യങ്ങളെല്ലാം. പിന്നെയായിരുന്നു തൃഷയുമായുള്ള ബന്ധം പരസ്യമായത്. തൃഷ ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന് കാരണം ഈ ബന്ധമാണെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തങ്ങളുടെ ബന്ധം വിവാദമായി തുടരുമ്പോഴും ഇരുവരും ഒന്നിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു. നിര്‍മ്മാതാവിന്റെ മകളുടെ വിവാഹത്തില്‍ നവദമ്പതികളെപ്പോലെ മാച്ചിംഗ് ഡ്രസില്‍, കൈകോര്‍ത്ത് പിടിച്ചായിരുന്നു ഇരുവരും വന്നത്. അന്നത്തെ ചിത്രങ്ങളും, വീഡിയോയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബന്ധം പരസ്യമാക്കിയില്ലെങ്കിലും ഇരുവരും ഒന്നിച്ച് തന്നെയാണെന്നായിരുന്നു ആരാധകരുടെയും കണ്ടെത്തല്‍.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് പോലും സംഗീതയോ, മക്കളോ വിജയിനൊപ്പമുണ്ടായിരുന്നില്ല. ഇവരുടെ അസാന്നിധ്യം വലിയ ചര്‍ച്ചയായിരുന്നു. ചെന്നൈയിലെ വീട്ടിലേക്ക് പോലും തനിക്ക് ഇപ്പോള്‍ പ്രവേശിക്കാനാവില്ലെന്നും, മക്കളോടൊപ്പമായി താനും വിദേശത്താണെന്നുമായിരുന്നു സംഗീത പറഞ്ഞത്. വിവാഹമോചന തീരുമാനം വന്നതോടെ പേരിലെ വിജയ് മകന്‍ മാറ്റിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മാതൃദിനത്തിലായിരുന്നു സത്യപ്രതിജ്ഞ. അന്ന് വിജയുടെ അമ്മയ്ക്ക് സന്തോഷമായിരുന്നുവെങ്കില്‍, അമ്മയെ വിഷമിപ്പിക്കാതിരിക്കാനായിരിക്കും മക്കളും ആ ചടങ്ങില്‍ നിന്നും വിട്ട് നിന്നതെന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍.
തൃഷയും ജേസണ്‍ സഞ്ജയും ഒന്നിച്ചുള്ളൊരു ഫോട്ടോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതെപ്പോഴത്തെ ഫോട്ടോയാണ്, ഈ കൂടിക്കാഴ്ച എന്നെത്തെയാണ് തുടങ്ങി ഫോട്ടോ കണ്ടവരുടെ ചോദ്യങ്ങള്‍ ഏറെയായിരുന്നു. ഒരായിരം ചോദ്യങ്ങളായിരുന്നു. സാധാരണ പോലെയൊരു ചിത്രമായിട്ടല്ല, മറിച്ച് വലിയൊരു സത്യം പോലെയൊക്കെയാണ് തോന്നിയതെന്നായിരുന്നു ചില കമന്റുകള്‍. ജേസണ്‍ സഞ്ജയ് ടീം എന്ന ഗ്രൂപ്പിലൂടെയായിരുന്നു ചിത്രം വൈറലായത്. മകനും തൃഷയെ അംഗീകരിച്ചോ എന്നായിരുന്നു സംശയങ്ങള്‍.ഫോട്ടോയെക്കുറിച്ചായിരുന്നു ചര്‍ച്ചകളെല്ലാം. അതിനിടയിലാണ് ഇത് എ ഐ പിക്ചറാണെന്ന് കണ്ടെത്തിയത്. കണ്ടാല്‍ ഒറിജിനല്‍ പോലെ തോന്നുമെങ്കിലും അത് എ ഐ സൃഷ്ടിയായിരുന്നു.


Click it and Unblock the Notifications