വർഷങ്ങളായുള്ള പ്ലാൻ, തകർന്നത് അഹാനയുടെ സ്വപ്നങ്ങൾ; കൃഷ്ണകുമാറിന്റെ വാക്കുകൾ ചർച്ചയാകുമ്പോൾ

കഴിഞ്ഞ ദിവസമാണ് നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാർ ഒരു അഭിമുഖത്തിൽ തന്റെ കുടുംബത്തെക്കുറിച്ച് തുറന്ന് സംസാരിച്ചത്. അഭിമുഖത്തിൽ ഏവരും ശ്രദ്ധിച്ച പരാമർശം കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന കൃഷ്ണയെക്കുറിച്ചാണ്. അഹാനയുടെ വിവാഹം ഉടനെയുണ്ടാകുമെന്ന സൂചന കൃഷ്ണകുമാർ നൽകി.

കടുംപിടുത്തക്കാരനാണെങ്കിലും അങ്ങോട്ട് വിരട്ടിയാൽ മമ്മൂക്ക പേടിച്ച് പോകും, പൊതുവിൽ പുള്ളി ഒരു വല്യേട്ടനാണ്!
കടുംപിടുത്തക്കാരനാണെങ്കിലും അങ്ങോട്ട് വിരട്ടിയാൽ മമ്മൂക്ക പേടിച്ച് പോകും, പൊതുവിൽ പുള്ളി ഒരു വല്യേട്ടനാണ്!

അഹാന കഴിഞ്ഞ ദിവസം ഒരു മെസേജ് ഇട്ടിരുന്നു. കല്യാണം കഴിക്കാൻ പോകുന്നെന്ന്. നിമിഷിന്റെ അച്ഛൻ രവിയും ഞാനും മുപ്പത് കൊല്ലം മുമ്പുള്ള പരിചയമുണ്ട്. സിനിമയിലെ പ്രൊഡ്യൂസർ ആയിരുന്നു. അഹാനയും നിമിഷുമെല്ലാം ഷോർട്ട് ഫിലിം ചെയ്യുമ്പോഴാണ് ഞാൻ നിമിഷിനെ പരിചയപ്പെടുന്നത്. നിമിഷ് വളരെ സിപിംളും ഹമ്പിളുമാണെന്നും കൃഷ്ണകുമാർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഈ പരാമർശം ചർച്ചയാകുന്നുണ്ട്. അഹാന ഇതുവരെയും തന്റെ റിലേഷൻഷിപ്പും വിവാഹ പ്ലാനിം​ഗും രഹസ്യമാക്കി വെച്ചതായിരുന്നു. ഇതേക്കുറിച്ച് പല അഭിമുഖങ്ങളിൽ ചോദ്യം വന്നപ്പോൾ അഹാന ഒഴിഞ്ഞ് മാറുകയാണുണ്ടായത്.

Krishna Kumar  Ahaana Krishna

തന്റെ സോഷ്യൽ മീഡിയ ആരാധകർക്ക് വേണ്ടി പ്രത്യേകം സർപ്രെെസായി ഇക്കാര്യങ്ങൾ വെളിപ്പെടുത്താനായിരിക്കും അഹാന ആ​ഗ്രഹിച്ചത്. എന്നാൽ കൃഷ്ണകുമാർ ഈ പ്ലാനിം​ഗെല്ലാം തകർത്തെന്ന് നെറ്റിസൺസ് പറയുന്നു. ആരാധകർ പറയുന്നത് പ്രകാരം അഹാനയും നിമിഷും വർഷങ്ങളായി പ്രണയത്തിലാണ്. എന്നാൽ ഒരിക്കൽ പോലും തങ്ങൾ പ്രണയത്തിലാണെന്ന് അഹാന തുറന്ന് പറഞ്ഞിട്ടില്ല. എന്നാൽ കൃഷ്ണകുമാർ രണ്ട് സെക്കന്റ് കൊണ്ട് ഈ രഹസ്യം പുറത്താക്കി. ഇഷാനി കൃഷ്ണയുടെ കാമുകനെന്ന് പറയപ്പെടുന്ന അർജുനെക്കുറിച്ചും കൃഷ്ണകുമാർ അഭിമുഖത്തിൽ സംസാരിച്ചിട്ടുണ്ട്. ഇതോടെ ഇക്കാര്യത്തിലും ആരാധകർക്ക് വ്യക്തത ലഭിച്ചു.

പാർട്ടികൾ കുറഞ്ഞു, ഹോർമോണൽ ഷിഫ്റ്റ് വന്നു; വേദനകളുണ്ട്, നാൽപതുകളിലെ ബുദ്ധിമുട്ടികളെക്കുറിച്ച് രഞ്ജിനി ഹരിദാസ്
പാർട്ടികൾ കുറഞ്ഞു, ഹോർമോണൽ ഷിഫ്റ്റ് വന്നു; വേദനകളുണ്ട്, നാൽപതുകളിലെ ബുദ്ധിമുട്ടികളെക്കുറിച്ച് രഞ്ജിനി ഹരിദാസ്

ഇഷാനി അടുത്തിടെ നൽകിയ അഭിമുഖത്തിൽ പോലും അർജുനുമായുളള അടുപ്പത്തിൽ വ്യക്തത വരുത്തിയിരുന്നില്ല. അർജുൻ സുഹൃത്താണെന്ന് മാത്രമാണ് ദിയ പറഞ്ഞത്. റിലേഷൻഷിപ്പിനെക്കുറിച്ച് പറയാൻ താൽപര്യമില്ലെന്നും ഭാവിയിൽ എന്തും സംഭവിക്കാമെന്നും അനാവശ്യ ചർച്ചകളുണ്ടാക്കാൻ താൽപര്യമില്ലെന്നുമാണ് ഇഷാനി പറഞ്ഞത്. സോഷ്യൽ മീഡിയയിൽ ആക്ടീവാണെങ്കിലും സ്വകാര്യമായ ചില കാര്യങ്ങൾ അഹാനയും ഇഷാനിയും വ്ലോ​ഗുകളിലോ പോസ്റ്റുകളിലോ പങ്കുവെക്കാറില്ല. നിമിഷ് രവിയെ അഹാനയുടെ വ്ലോ​ഗുകളിലും കാണാറില്ല.

അതേസമയം ദിയ കൃഷ്ണ തന്റെ പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചുമെല്ലാം സോഷ്യൽ മീഡിയയിൽ സംസാരിക്കാറുണ്ട്.
ദിയയുടെ മുൻ പ്രണയവും ബ്രേക്കപ്പും സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയായതാണ്. ഇത് പലപ്പോഴും ദിയക്ക് തലവേദനായിട്ടുണ്ട്. കുഞ്ഞ് പിറന്ന ശേഷം തന്റെ ജീവിതത്തിൽ കുറച്ച് സ്വകാര്യത വേണമെന്ന് ദിയ ആ​ഗ്രഹിക്കുന്നുണ്ട്. തന്റെ കുഞ്ഞിന്റെ കാര്യത്തിൽ ആരും ഉപദേശിക്കേണ്ടെന്നും ജീവിതം ഒരു തുറന്ന പുസ്തകമാക്കേണ്ടെന്നാണ് ഇനി തീരുമാനമെന്നും ദിയ അടുത്തിടെ പറഞ്ഞിരുന്നു.

More from Filmibeat

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X