ദുബായിൽ വെച്ച് സംശയം തോന്നി പരിശോധിച്ചു, രേണു സുധിക്ക് കാൻസറോ?; വോയ്സ് ക്ലിപ്പ് പുറത്തുവിട്ട് ഷെഫീന ബീവി!
രേണു സുധിയുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച ചില വിവരങ്ങൾ വീഡിയോ വഴി പുറത്തുവിട്ട് ഷെഫീന ബീവി. രേണുവിന് കാൻസർ കണ്ടെത്തിയതായി താരം ചികിത്സക്കായി എത്തിയ ആശുപത്രിയിൽ ജോലി ചെയ്യുന്ന വ്യക്തിയുടെ സഹോദരി തന്നോട് പറഞ്ഞുവെന്ന് ഷെഫീന ബീവി പറയുന്നു. ആ പെൺകുട്ടിയുടെ പേരും ചാറ്റും വോയ്സും ഷെഫീന പുറത്തുവിട്ടു. ഷെഫീനയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... രേണുവിന് എതിരെ വരുന്ന വീഡിയോകൾ നിർത്തലാക്കാൻ വേണ്ടിയാണോ ഇങ്ങനൊരു കാര്യം പറഞ്ഞതെന്ന് അറിയില്ല.
മറ്റെന്തെങ്കിലും ഉദ്ദേശങ്ങളുണ്ടോയെന്നും അറിയില്ല. രണ്ട് ദിവസം മുമ്പാണ് എന്റെ കയ്യിൽ ഈ വാർത്ത എത്തുന്നത്. എന്നിട്ടും രണ്ട് ദിവസം ഇതേ കുറിച്ച് ഞാൻ സംസാരിക്കാതിരുന്നതിന്റെ ഒരു കാരണം കൺഫർമേഷൻ കിട്ടിയില്ല എന്നതാണ്. കേട്ടത് ശരിയാണോ അല്ലയോ എന്നത് അറിയാതെ നമ്മൾ അത് പറയരുതല്ലോ.

നിരന്തരമായി ഇക്കാര്യം പറഞ്ഞ് ആ കുട്ടി എനിക്ക് മെസേജ് അയച്ചതുകൊണ്ട് പബ്ലിക്ക് സപ്പോർട്ടിന് വേണ്ടി ഞാൻ ഈ വീഡിയോ ഇടുകയാണ്. പക്ഷെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോധമുള്ളവർ ചെയ്യുന്ന പ്രവൃത്തികൾ അല്ല രേണു ചെയ്യുന്നത്. ലൈവിൽ വന്ന് കോഡ് വേർഡും കോഡ് പ്രവൃത്തികളുമെല്ലാം കാണിക്കുന്നുണ്ട്. ആ പ്രവൃത്തികളെല്ലാം ഇത്തരമൊരു അസുഖം വെച്ചിട്ടാണ് രേണു ചെയ്യുന്നതെന്ന് വിശ്വസിക്കാൻ എനിക്ക് ഇത്തിരി ബുദ്ധിമുട്ടുണ്ട്.
സത്യം എന്താണെന്ന് അറിയില്ല. കിട്ടിയ വിവരങ്ങൾ പങ്കുവെയ്ക്കുന്നവെന്ന് മാത്രം. എനിക്ക് വോയ്സ് മെസേജ് അയച്ച പെൺകുട്ടി വർക്ക് ചെയ്യുന്ന ആശുപത്രിയിലേക്ക് രേണു ചെക്കപ്പിന് വന്നിട്ടുണ്ടായിരുന്നുവത്രെ. ദുബായിൽ ബ്രെസ്റ്റ് സർജറിക്ക് പോയപ്പോഴാണ് ഇത് മനസിലായതെന്നും പറയുന്നു. അതിനുശേഷം കൂടുതൽ പരിശോധനയ്ക്കും ചെക്കപ്പിനും വേണ്ടിയാണത്രെ ഈ ആശുപത്രിയിലേക്ക് പോയത്. ചെക്കപ്പ് നടന്നു.
അതിൽ അങ്ങനൊരു അസുഖം ഉളളതായി കണ്ടെത്തിയെന്നും പറയുന്നു. ഇതെല്ലാം എന്നോട് വന്ന് പറഞ്ഞതിലൂടെ എന്താണ് ആ കുട്ടി ഉദ്ദേശിച്ചതെന്നും മനസിലാകുന്നില്ല. എന്റെ കാലുകളെ കളിയാക്കിയ രേണുവിന് വേണ്ടി ഞാൻ സംസാരിക്കണമെന്നാണോ കുട്ടി ഉദ്ദേശിക്കുന്നതെന്നും മനസിലാകുന്നില്ല. എന്നെ കൊണ്ട് അത് പറ്റില്ല ഷെഫീന ബീവി പറഞ്ഞു.
ഷെഫീന പുറത്തുവിട്ട വോയ്സ് ക്ലിപ്പിൽ ആ പെൺകുട്ടി പറഞ്ഞത് ഇങ്ങനെയാണ്... പരുമലയിലെ ആശുപത്രിയിലാണ് ട്രീറ്റ്മെന്റിന് ചെന്നത്. എന്റെ ചേച്ചി അവിടെയാണ് ജോലി ചെയ്യുന്നത്. അതുൽ വ്ലോഗ്സിനൊക്കെ അറിയാം ഇക്കാര്യം. ദുബായിൽ വെച്ച് ചെക്കപ്പിൽ അറിഞ്ഞതുകൊണ്ടാണ് അതുമായി ഇവിടെ ട്രീറ്റ്മെന്റിന് വന്നത്. പിഇടിഎസ് സ്കാനിങിനാണ് വന്നത്. ആരും പക്ഷെ വീഡിയോ ഇട്ടിട്ടില്ല. രേണുവിനെ ഇഷ്ടമായിരുന്നില്ല.

പക്ഷെ ഇത് കേട്ടപ്പോൾ വിഷമം തോന്നുന്നു. എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല. പുള്ളിക്കാരി ലേറ്റസ്റ്റ് വീഡിയോ ഇട്ടപ്പോൾ രണ്ട്, മൂന്ന് വട്ടം കമന്റ് ടൈപ്പ് ചെയ്തിരുന്നു പെൺകുട്ടിയുടെ വോയ്സ് ഇതായിരുന്നു. ഞാൻ ഇത് നേരത്തെ അറിഞ്ഞിരുന്നു. ഒരാഴ്ചയായി അറിഞ്ഞിട്ടെന്ന് യുട്യൂബർ അതുൽ വ്ലോഗ്സും പറയുന്നത് വീഡിയോയിൽ കേൾക്കാം. വിവരം തന്ന ആ കുട്ടിയുടെ ദുബായ് നമ്പറിലെ വാട്സ്ആപ്പിൽ നിന്നാണ് മെസേജ് വന്നത്. മെഡിക്കൽ റിപ്പോർട്ട് ചോദിച്ചപ്പോൾ എന്നെ വിരട്ടി.
പ്രോപ്പർ ഡോക്യുമെന്റ് ഇല്ലാതെ ഞാൻ പറയാറില്ല എന്നതുകൊണ്ടാണ് ഞാൻ ചോദിച്ചത്. ആർക്കും ഈ അസുഖം വരരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് രണ്ട് നാത്തൂന്മാരെ ഈ അസുഖം മൂലം നഷ്ടപ്പെട്ടിട്ടുണ്ട്. അത്രത്തോളം വേദന അനുഭവിക്കേണ്ടി വരും. സ്ട്രഗിളും ഉണ്ടാകും. ഈ ഒരു അസുഖമാണെങ്കിൽ പോലും അതിനെ സാധൂകരിക്കുന്ന പ്രവൃത്തിയോ ആറ്റിറ്റ്യൂഡോ അല്ല രേണുവിന്റേത്.
ഒരുങ്ങി നടക്കുന്നതിനേ ഒന്നുമല്ല ഞാൻ പറയുന്നത്. അറിയപ്പെടുന്ന ഒരു വ്യക്തിയുടെ ഭാര്യയാകുമ്പോൾ അച്ചടക്കം വേണ്ടേ?. ആ അഡ്രസിൽ നിന്ന് എന്ത് കാണിച്ചാലും അയാളുമായി ബന്ധപ്പെട്ടവർക്കെല്ലാം നാണക്കേടല്ലേ. അങ്ങനെ പണമുണ്ടാക്കിയിട്ട് വേണോ ട്രീറ്റ്മെന്റ് നടത്താൻ.
ഇതുവെച്ച് പിച്ചയെടുപ്പാണ് ഉദ്ദേശമെങ്കിൽ ഇനി ആരെങ്കിലും സഹായിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. സഹായിച്ചവരെ തെറിവിളിച്ചവരല്ലേ. ഞാൻ അറിഞ്ഞ കാര്യങ്ങൾ പബ്ലിക്കിലേക്ക് വെച്ചുവെന്ന് മാത്രം. കേട്ടത് സത്യമാകരുത് എന്നതാണ് എന്റെ ആഗ്രഹമെന്നും ഷെഫീന പറഞ്ഞു.


Click it and Unblock the Notifications


