സംഗീതയും വിജയും ഒരുമിക്കുമ്പോൾ തൃഷയുടെ കാര്യം...; പിന്നിൽ വലിയ കളികൾ; നടന്നതിങ്ങനെ?
വിജയുടെ വ്യക്തി ജീവിതം കഴിഞ്ഞ കുറേ നാളുകളായി വലിയ ചർച്ചയാണ്. ഭാര്യ സംഗീതയുമായുള്ള അകൽച്ച, തൃഷ കൃഷ്ണനുമായി ചേർത്തുള്ള ഹോസിപ്പുകൾ എന്നിവയെല്ലാം ഇതിന് കാരണമാണ്. സംഗീതയും വിജയും തമ്മിലുള്ള വിവാഹമോചന ഹർജി കോടതിയിലാണ്. സംഗീത ഉന്നയിച്ച ആരോപണങ്ങൾ വിജയുടെ പ്രതിച്ഛായക്ക് വലിയ കോട്ടമുണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും തമിഴ്നാട് മുഖ്യമന്ത്രിയെന്ന നിലയിൽ. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ ഒരു വാർത്ത വ്യാപകമായി പ്രചരിച്ചു. വിജയുടെ അമ്മ ശോഭ ചന്ദ്രശേഖർ ഇടപെട്ട് വിജയ്ക്കും സംഗീതയ്ക്കും ഇടയിലുള്ള പ്രശ്നം പരിഹരിച്ചെന്നും വിജയുടെ പിറന്നാൾ ദിനത്തിൽ ഇരുവരും വീണ്ടും ഒരുമിക്കുന്ന കാര്യം അറിയിക്കുമെന്നുമാണ് വാർത്ത.
എന്നാൽ ഈ വാർത്തയിൽ എത്രത്തോളം സത്യമുണ്ടെന്ന ചോദ്യം ഉയരുന്നുണ്ട്. കാരണം തൃഷയുമായുള്ള ബന്ധം വിജയ് ഏറെക്കുറെ പരസ്യമാക്കിക്കഴിഞ്ഞു. വിജയ് തന്റെ ജീവിത പങ്കാളിയാണെന്ന് ആത്മവിശ്വാസത്തിൽ തന്നെ തൃഷ സൂചിപ്പിക്കുന്നുണ്ട്. വിജയുടെ സത്യപ്രതിഞ്ജാ ചടങ്ങിൽ തൃഷ എത്തി. ശോഭ ചന്ദ്രശേഖറിനെ തൃഷ അന്ന് ആലിംഗനം ചെയ്യുകയും ചെയ്തു. തൃഷ-വിജയ് വിവാഹം ഉടനെയുണ്ടാകും എന്നാണ് അന്ന് വന്ന അഭ്യൂഹങ്ങൾ. ഇതിന് ശേഷമാണ് പുതിയ അഭ്യൂഹം.

ഇമേജ് തിരിച്ച് പിടിക്കാൻ വേണ്ടി വിജയുടെ പിആർ ടീമുകൾ പ്രചരിപ്പിക്കുന്ന വാർത്തയാണിതെന്നാണ് സോഷ്യൽ മീഡിയയിലെ നിരീക്ഷണം. സംഗീതയും വിജയും ഇനി ഒരുമിക്കാനേ സാധ്യതയില്ലെന്ന് ഇവർ പറയുന്നു. ജൂൺ 22 ന് വിജയുടെ പിറന്നാൾ ദിനമാണ്. അന്ന് ഇക്കാര്യത്തിൽ വ്യക്തത വന്നേക്കും. ഒരുപക്ഷെ നിയമപരമായി ഡിവോഴ്സിന് നീങ്ങാതെ സെറ്റിൽമെന്റിന് സംഗീത തയ്യാറായതായിരിക്കുമെന്നും വാദമുണ്ട്. കോടതി നടപടി ക്രമങ്ങൾക്ക് നാളുകളെടുക്കും. ഇത് ഒഴിവാക്കാൻ വേണ്ടിയായിരിക്കും ഇങ്ങനെ പിന്മാറുന്നത്. അതേസമയം വിജയുടെ പേര് മോശമാകാതിരിക്കാൻ വേണ്ടി അമ്മ ഇടപെട്ട് വിവാഹമോചനത്തിൽ നിന്നും പിന്മാറ്റിച്ചു എന്ന് ഇക്കാര്യത്തെ വ്യാഖ്യാനിച്ചതാകാനുമിടയുണ്ട്.
സംയമനത്തിന് വിജയും സംഗീതയും തയ്യാറാകുമെന്ന് വിശ്വസിക്കാൻ പറ്റില്ലെന്ന് വാദമുണ്ട്. അങ്ങനെയെങ്കിൽ കാര്യങ്ങൾ ഇത്രമാത്രം വഷളാക്കില്ലായിരുന്നു. സംഗീത ഡിവോഴ്സ് പെറ്റീഷൻ പുറത്ത് വിട്ടതിന് പിന്നാലെ വിജയ് ചെയ്തത് തൃഷയ്ക്കൊപ്പം പൊതുവിടങ്ങളിൽ എത്തുകയാണ്. അതുവരെ രഹസ്യമായിരുന്ന ബന്ധം പരസ്യമാക്കിയ നീക്കമായാണ് ഇത് പലരും കണ്ടത്. നടിയുമായുള്ള ബന്ധത്തിൽ പിന്മാറാമാമെന്ന് വിജയ് പറഞ്ഞിട്ടും അതുണ്ടായില്ലെന്ന് സംഗീത ഡിവോഴ്സ് പെറ്റീഷനിൽ പറയുന്നുമുണ്ട്. ഇനി വിജയുമായി ഒന്നിക്കാൻ സംഗീത താൽപര്യപ്പെടാനും സാധ്യതയില്ല. നിരാലംബയായ താരപത്നിയല്ല സംഗീത. ലണ്ടനിലെ ധനിക കുടുംബമാണ് സംഗീതയുടേത്. നിലവിൽ സംഗീത ലണ്ടനിലാണുള്ളതെന്നാണ് വിവരം. വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് വിജയ് ഇതുവരെയും തുറന്ന് സംസാരിച്ചിട്ടില്ല. വിജയ്നെയും സംഗീതയെയും ഒരുമിപ്പിക്കാൻ അമ്മ ശോഭ ചന്ദ്രശേഖർക്ക് കഴിയില്ലെന്ന വാദവും പ്രസക്തമാണ്. മാതാപിതാക്കൾക്ക് ഇന്ന് വിജയുടെ തീരുമാനങ്ങളിൽ വലിയ സ്വാധീനമില്ല.


Click it and Unblock the Notifications