സം​ഗീത നിർബന്ധിതയായി, വെളിപ്പെടുത്തി ബന്ധു; വിജയ്നെ വെള്ളപൂശുന്ന പിതാവിന് കടുത്ത വിമർശനം

വിജയും നടി തൃഷ കൃഷ്ണനും തമ്മിലുള്ള വിവാ​ഹേതര ബന്ധം സിനിമാ ലോകത്ത് വലിയ ചർച്ചയാണ്. സം​ഗീതയാണ് നിയമപരമായി വിജയുടെ ഭാര്യ. രണ്ട് മക്കളും ഇവർക്കുണ്ട്. വിജയ്ക്ക് ഒരു ന‌ടിയുമായി ബന്ധമുണ്ടെന്ന് സം​ഗീത ഡിവോഴ്സ് പെറ്റീഷനിൽ പറയുന്നുണ്ട്. ഈ നടി തൃഷയാണെന്നാണ് ​ഗോസിപ്പുകൾ. ​ഗോസിപ്പുകൾക്ക് ആക്കം കൂട്ടുന്ന സംഭവങ്ങളുമുണ്ടായി. ഡിവോഴ്സ് പെറ്റീഷൻ പുറത്ത് വന്ന ശേഷം തൃഷയെയും വിജയ്നെയും ഒന്നിലേറെ തവണ ഒരുമിച്ച് കണ്ടു. ബന്ധം ഇവർ പരസ്യമാക്കിയെന്നാണ് ഏവരും പറയുന്നത്. വിജയ്-തൃഷ ജോഡി ആഘോഷിച്ച ആരാധകർക്ക് പോലും ഈ ബന്ധത്തെ മനസിലാക്കാൻ പറ്റുന്നില്ല. സം​ഗീത നേരിടുന്ന അനീതിയാണ് ഇതിന് കാരണം.

സുധിച്ചേട്ടനെ വെറുതെ വിട്ടേക്കണം! അവരെ പറയുന്നതില്‍ വിഷമം തോന്നിയിട്ടില്ല! രേണുവിനെക്കുറിച്ച് ആലീസ്
സുധിച്ചേട്ടനെ വെറുതെ വിട്ടേക്കണം! അവരെ പറയുന്നതില്‍ വിഷമം തോന്നിയിട്ടില്ല! രേണുവിനെക്കുറിച്ച് ആലീസ്

വിജയ്ക്കൊപ്പം രണ്ട് പതിറ്റാണ്ടിലേറെ ജീവിച്ച ഭാര്യയാണ് സം​ഗീത. രണ്ട് മക്കളെ വളർത്തി വലുതാക്കി. വിജയ് സിനിമ തിരക്കുകളിലായതിനാൽ മക്കൾ രണ്ട് പേരുടെയും എല്ലാ കാര്യങ്ങളും നോക്കിയത് സം​ഗീതയാണ്. ഭർത്താവിനും മക്കൾക്കും വേണ്ടി ജീവിതം മാറ്റി വെച്ച സം​ഗീതയ്ക്ക് അവസാനം നൽകിയത് വേദനയും അപമാനവുമാണ്. ഡിവോഴ്സ് നേടുന്നതിന് മുമ്പേ തന്നെ വിജയ് ബന്ധം പരസ്യമാക്കി കഴിഞ്ഞു. ഇനി സം​ഗീതയ്ക്ക് മുന്നിലുള്ള ജീവിതം എന്തെന്ന ചോദ്യം പലർക്കുമുണ്ട്. ഇതിനിടെ സം​ഗീതയുടെ ബന്ധു നടത്തിയ വെളിപ്പെടുത്തൽ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ച ശ്രദ്ധ നേടുകയാണ്. വിജയ് ആണ് വിവാഹമോചനത്തിന് ഹർ‌ജി ഫയൽ ചെയ്യാൻ സം​ഗീതയെ നിർ‌ബന്ധിതയാക്കിയതെന്നാണ് ഈ വെളിപ്പെടുത്തൽ‌.

Vijay Sangeetha

ഡിവോഴ്സ് നടപടികളിലേക്ക് സം​ഗീത നിർബന്ധിക്കപ്പെട്ടതാണ്. ഡിവോഴ്സ് ആവശ്യപ്പെടുകയും ഡിവോഴ്സിന് കേസ് ഫയൽ‌ ചെയ്തതിൽ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ദെെവം ആ കുടുംബത്തെ അനു​ഗ്രഹിക്കട്ടെ. വളരെ നല്ല കുട്ടികൾ. വിനീതമായ പെരുമാറ്റം. സം​ഗീത ഒരു നല്ല അമ്മയും ഭാര്യയുമായിരുന്നു. കർമ്മ എപ്പോഴും തിരിച്ച് വരും എന്നാണ് സം​ഗീതയുടെ ബന്ധുവിന്റേതെന്ന പേരിൽ പ്രചരിക്കുന്ന കമന്റ്. പല അഭിപ്രായങ്ങളാണ് ഇതേക്കുറിച്ച് വരുന്നത്.

'മല്ലിക സുകുമാരന് നോട്ടീസ് അയച്ചില്ല, യഥാർത്ഥ ഇര അൻസിബ ഹസൻ, ടിനിക്ക് എരിവ് കയറ്റി കൊടുക്കുന്നത് അയാൾ'
'മല്ലിക സുകുമാരന് നോട്ടീസ് അയച്ചില്ല, യഥാർത്ഥ ഇര അൻസിബ ഹസൻ, ടിനിക്ക് എരിവ് കയറ്റി കൊടുക്കുന്നത് അയാൾ'

നാല് വർഷം മുമ്പേ ഒത്ത് തീർപ്പായ വിഷയമാണിതെന്നും ഇപ്പോൾ ഡിവോഴ്സ് പെറ്റീഷൻ വന്നതിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്നും വിജയുടെ പിതാവ് എസ്എ ചന്ദ്രശേഖർ പറഞ്ഞിരുന്നു. പൂർണമായും വിജയ്നെ അനുകൂലിച്ചാണ് ഇദ്ദേഹം സംസാരിച്ചത്. മരുമകളുടെ വേദന എസ്എ ചന്ദ്രശേഖർ കണ്ടില്ലെന്ന് നടിച്ചെന്ന് നെറ്റിസൺസ് വിമർശിക്കുന്നു. വിജയ്-സം​ഗീത വിവാഹത്തിന് പ്രധാന കാരണം എസ്എ ചന്ദ്രശേഖറാണ്. സം​ഗീതയെ വിവാഹം ചെയ്യാൻ വിജയ്ക്ക് നിർദ്ദേശം നൽകിയതും എസ്എ ചന്ദ്രശേഖർ ആണ്. യുകെയിലെ ധനിക കുടുംബമാണ് സം​ഗീതയുടേത്. മകന്റെ ജീവിതത്തിൽ അക്കാലത്ത് വലിയ സ്വാധീനം എസ്എ ചന്ദ്രശേഖറിനുണ്ടായിരുന്നു. പിന്നീട് വിജയ് താരമായി വളർന്നു. പിതാവിന്റെ കെെപ്പിടിയിൽ ഒതുങ്ങാത്ത തരത്തിൽ വിജയുടെ താരമൂല്യം കുതിച്ചുയർന്നു.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X