നഗ്മയെക്കുറിച്ചുള്ള സത്യങ്ങൾ പുറത്ത് വന്നു, ദേഷ്യം വന്ന് ശിവകുമാർ; ജ്യോതികയുമായുള്ള ബന്ധം വേണ്ടെന്ന് പറഞ്ഞു?
തമിഴകത്ത് നിന്നും തുടരെ വരുന്നത് വിവാഹമോചന വാർത്തകളാണ്. വിജയ്-സംഗീത, രവി മോഹൻ-ആരതി രവി എന്നിങ്ങനെ ഈ ലിസ്റ്റ് നീളുന്നു. എന്നാൽ വിവാഹം ചെയ്ത് വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും സന്തോഷകരമായി ജീവിക്കുന്നവർ തമിഴകത്തുണ്ട്. സൂര്യയും ജ്യോതികയും ഇതിനുദാഹരണമാണ്. 2006 ലായിരുന്നു ഇവരുടെ വിവാഹം. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. പരസ്പരം മനസിലാക്കി ഇവർ മുന്നോട്ട് പോകുന്നു. ജ്യോതികയുടെ സന്തോഷത്തിന് വലിയ പ്രാധാന്യം നൽകുന്ന സൂര്യ കുറച്ച് വർഷങ്ങൾക്ക് മുമ്പ് താമസം ജ്യോതികയുടെ നാടായ മുംബെെയിലേക്ക് മാറ്റി.
അതേസമയം സൂര്യക്കും ജ്യോതികയ്ക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും ഇവരുടെ പ്രണയത്തിലും വില്ലൻ ഉണ്ടായിട്ടുണ്ട്. സൂര്യയുടെ പിതാവ് ശിവകുമാറായിരുന്നു ഈ വില്ലൻ. സൂര്യ ജ്യോതികയെ വിവാഹം ചെയ്യുന്നതിൽ കടുത്ത എതിർപ്പ് ശിവകുമാറിനുണ്ടായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ജ്യോതികയുടെ അർധ സഹോദരി നടി നഗ്മയുടെ പേര് പോലും ശിവകുമാർ തന്റെ വാദത്തിനായി വലിച്ചിഴച്ചു.

ജ്യോതികയുടെ അമ്മ ഷമ കാസിയുടെ ആദ്യ ഭർത്താവ് അരവിന്ദ് മൊറാർജിയുടെ മകളാണ് നഗ്മ. വ്യവസായിരുന്നു ഇദ്ദേഹം. നഗ്മ ജനിച്ചതിന് ശേഷം ഷമ കാസിയും അരവിന്ദ് മൊറാർജിയും പിരിഞ്ഞു. ഈ വിവാഹബന്ധം വേർപിരിഞ്ഞ ശേഷമാണ് സിനിമാ നിർമാതാവായ ചന്ദർ സദ്ന ഷമയുടെ ജീവിത പങ്കാളിയായത്. ഈ വിവാഹബന്ധത്തിൽ പിറന്ന മകളാണ് ജ്യോതിക. നഗ്മയുടെ പിതാവും ചന്ദർ സദ്ന ആണെന്നാണ് ആരാധകർ കരുതിയത്.
എന്നാൽ ഒരിക്കൽ ഒരു അഭിമുഖത്തിൽ തന്റെ അച്ഛനെക്കുറിച്ചും അമ്മയുടെ രണ്ടാം വിവാഹത്തെക്കുറിച്ചുമെല്ലാം നഗ്മ തുറന്ന് സംസാരിക്കുകയുണ്ടായി. അപ്പോഴേക്കും ജ്യോതിക തമിഴ് സിനിമാ രംഗത്തെ താരമായി മാറിയിട്ടുണ്ട്. ഇരുവരുടെയും കുടുംബ രഹസ്യങ്ങളെന്ന പേരിൽ നഗ്മയുടെ അഭിമുഖങ്ങൾ ഗോസിപ്പ് കോളങ്ങളിൽ ചർച്ചയായി.
യാഥാസ്ഥിതികനായ ശിവകുമാറിന് ഇത് ഇഷ്ടമായില്ല. ജ്യോതികയുടെ കുടുംബ വിഷയം വാർത്തയായത് ശിവകുമാർ സൂര്യയോട് സംസാരിച്ചു. ഇങ്ങനെയൊരു കുടുംബത്തിൽ നിന്ന് ബന്ധം വേണ്ടെന്ന തരത്തിൽ സംസാരിക്കുകയും ചെയ്തു എന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ സൂര്യ തീരുമാനം മാറ്റിയില്ല. കുടുംബ ചരിത്രമൊന്നും തനിക്ക് വിഷയമല്ലെന്ന് സൂര്യ വ്യക്തമാക്കി. മറ്റാരെയും താൻ വിവാഹം ചെയ്യില്ലെന്ന് സൂര്യ പറഞ്ഞതോടെ ശിവകുമാറിന് വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു.
മുംബെെക്കാരിയായ ജ്യോതിക തന്റെ യാഥാസ്ഥിതിക കുടുംബത്തിലെ ചിട്ടവട്ടങ്ങൾക്കനുസരിച്ച് ജീവിക്കണമെന്ന ആഗ്രഹം ശിവകുമാറുനുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾ അങ്ങനെ ഒതുങ്ങി കഴിഞ്ഞെങ്കിലും പിന്നീട് ജ്യോതിക സിനിമാ രംഗത്തേക്ക് തിരിച്ചെത്തി. വെെകാതെ താമസം മാറുകയും ചെയ്തു. ജ്യോതികയും ശിവകുമാറും തമ്മിലുളള അസ്വാരസ്യങ്ങൾ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് അഭ്യൂഹങ്ങൾ. തമിഴ് സിനിമാ രംഗത്തും ഇപ്പോൾ ജ്യോതികയെ കാണാറില്ല. ബോളിവുഡിലാണ് സജീവം.


Click it and Unblock the Notifications
















