സൂര്യയെ ജ്യോതികയുമായി തെറ്റിക്കണം, അസിനെ വെച്ച് സൂര്യയുടെ പിതാവ് കളിച്ച കളി; അന്നുണ്ടായ പ്രശ്നങ്ങൾ?

കോളിവുഡിലെ പ്രിയ താര ദമ്പതികളാണ് ജ്യോതികയും സൂര്യയും. കോളിവുഡ് താരങ്ങളുടെ വിവാഹമോചന വാർത്ത ഒന്നൊന്നായി പുറത്ത് വരവെ സൂര്യ-ജ്യോതിക, ശാലിനി-അജിത്ത് കുമാർ എന്നീ താരദമ്പതികൾ ചർച്ചയാകുന്നുണ്ട്. പരസ്പരം മനസിലാക്കി മുന്നോട്ട് പോകുന്നവരാണ് ഇവർ. വർഷങ്ങൾ നീണ്ട വിവാ​ഹ ജീവിതത്തിനെ ​ഗോസിപ്പിന് ഇവർ ഇട വരുത്തിയില്ല. ജ്യോതികയ്ക്ക് വേണ്ടി ചെന്നെെ വിട്ട് മുംബെെയിലേക്ക് താമസം മാറാൻ പോലും സൂര്യ തയ്യാറായി. 2006 ലാണ് സൂര്യ ജ്യോതികയെ വിവാഹം ചെയ്യുന്നത്. മുംബെെക്കാരിയായ ജ്യോതിക ഒരുപാട് കാര്യങ്ങൾ ഈ വിവാഹ ജീവിതത്തിന് വേണ്ടി മാറ്റി വെച്ചിട്ടുണ്ട്.

കരിയറിലെ തിരക്കേറിയ സമയത്തായിരുന്നു വിവാഹം. വിവാഹ ശേഷം അഭിനയത്തിൽ നിന്നും നീണ്ട ഇടവേളയെടുത്തു. മുംബെെയിൽ നിന്നും ചെന്നെെയിൽ സ്ഥിര താമസമായി. സൂര്യയുടെ യാഥാസ്ഥിതിക കുടുംബത്തിന് വേണ്ടി ഇഷ്ടാനിഷ്ടങ്ങൾ മാറ്റി വെക്കേണ്ടി വന്നു. സൂര്യ-ജ്യോതിക പ്രണയത്തിൽ വില്ലൻ സൂര്യയുടെ പിതാവ് ശിവകുമാറായിരുന്നു. സൂര്യ ജ്യോതികയെ വിവാഹം ചെയ്യുന്നതിൽ കടുത്ത എതിർപ്പ് ശിവകുമാറിനുണ്ടായിരുന്നു.

Suriya  Jyotika  Asin

വിവാഹം നീണ്ട് പോകാൻ കാരണവും ഇതായിരുന്നു. അക്കാലത്ത് ജ്യോതികയ്ക്കും ശിവകുമാറിനുമിടയിൽ ചില അസ്വാര്യങ്ങളുണ്ട്. യാഥാസ്ഥിതികനായ ശിവകുമാറിന് ഒരു സിനിമാ നടി, അതും മറ്റൊരു ജാതിയിൽ നിന്നുള്ള നടി മരുമകളാകുന്നതിൽ കടുത്ത എതിർപ്പുണ്ടായിരുന്നു. അക്കാലത്ത് സൂര്യയും നടി അസിനും ​ഹിറ്റ് താരജോഡിയാണ്. ​ഗജിനി എന്ന സിനിമ വൻഹിറ്റായ ശേഷം ഈ താരജോഡികൾ ആഘോഷിക്കപ്പെട്ടു.

അതുവരെ ജ്യോതികയായിരുന്നു സൂര്യയുടെ ഹിറ്റ് ജോഡി. ശിവകുമാറിന് ജ്യോതികയേക്കാൾ അന്ന് ഇഷ്ടമായത് അസിനെയാണെന്നാണ് റെഡിറ്റിൽ വന്നിരിക്കുന്ന പോസ്റ്റ്. ജ്യോതികയോട് ശിവകുമാർ സംസാരിക്കാറ് പോലുമില്ലായിരുന്നു. എന്നാൽ അസിനോട് സ്നേഹം കാണിച്ചു. ഒരിക്കൽ വീട്ടിലേക്ക് വിരുന്നിന് ക്ഷണിക്കുകയും ചെയ്തു. എന്നാൽ ജ്യോതികയെ ക്ഷണിച്ചില്ല. ഇത് ജ്യോതികയ്ക്ക് നീരസമുണ്ടാക്കി. സൂര്യയെയും ജ്യോതികയെയും അകറ്റാനുള്ള ശ്രമമാണ് ശിവകുമാർ നടത്തിയതെന്ന് വാദമുണ്ട്. സൂര്യയാണെങ്കിൽ അസിനുമായി നല്ല സൗഹൃദത്തിലുമാണ്.

തന്നെ സൂര്യയുടെ ജീവിതത്തിൽ നിന്നും മാറ്റി നിർത്താനുള്ള ശിവകുമാറിന്റെ ശ്രമങ്ങൾ ജ്യോതികയെ ബാധിച്ചു. അക്കാലഘട്ടത്തിൽ ഇത് പ്രകടമായിരുന്നു. ചന്ദ്രമുഖി എന്ന സിനിമയുടെ സക്സസ്മീറ്റിൽ ജ്യോതിക പങ്കെടുത്തില്ല. ജ്യോതികയുടെ മാനസികാവസ്ഥ മനസിലാക്കിയ സൂര്യ വിവാഹം ചെയ്യാമെന്ന് ജ്യോതികയ്ക്ക് ഉറപ്പ് നൽകി. ജ്യോതികയെ അല്ലാതെ മറ്റൊരാളെ വിവാഹം ചെയ്യില്ലെന്ന് ശിവകുമാറിനോട് പറയുകയും ചെയ്തു. അങ്ങനെ വിവാഹത്തിന് ശിവകുമാറിന് സമ്മതിക്കേണ്ടി വന്നു. അസിനോട് ജ്യോതികയ്ക്ക് അകൽച്ചയുണ്ടായിരുന്നു, മരുമകളായി സൂര്യയുടെ കുടുംബം ആ​ഗ്രഹിച്ചത് അസിനെ എന്നിങ്ങനെ പല കഥകൾ അക്കാലത്ത് പ്രചരിച്ചു. എന്നാൽ ഇവ സത്യമാണോ എന്ന് വ്യക്തമല്ല. എന്നാൽ അസിന് വേണ്ടി സൂര്യയുടെ കുടുംബം വിരുന്നൊരുക്കിയിരുന്നു.

Read more about: suriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X