27 റീടേക്കുകൾ വേണ്ടി വന്നു വിജയ് ഒക്കെ പറയാൻ; ലിയോയിലെ കിസ്സിങ് സീൻ റീടേക്കുകൾക്ക് പിന്നിലെ സത്യാവസ്ഥ!
മാസ്റ്ററിനുശേഷം പാൻ ഇന്ത്യൻ തലത്തിൽ ആഘോഷിക്കപ്പെട്ട വിജയ് സിനിമയായിരുന്നു ലിയോ. ഏറ്റവും കൂടുതൽ ആരാധകരുള്ള സംവിധായകൻ ലോകേഷ് കനകരാജും ദളപതി വിജയിയും കൈകോർത്ത സിനിമ എന്നതുകൊണ്ട് തന്നെ പ്രഖ്യാപനം മുതൽ ലിയോ വാർത്തകളിൽ ഇടം നേടിയിരുന്നു. ലോകേഷ് കനകരാജ് സിനിമാറ്റിക്ക് യൂണിവേഴ്സിൽ നിന്നും എത്തുന്ന സിനിമ എന്നതുകൊണ്ടും ലിയോ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു.
ബോക്സോഫീസിൽ നിന്നും കോടികൾ വാരിയ സിനിമയിലെ വിജയിയുടെ പ്രകടനവും പ്രേക്ഷകർക്ക് പുതിയ അനുഭവമായിരുന്നു. മാത്രമല്ല ചില സർപ്രൈസുകളും സിനിമയിൽ ലോകേഷ് സിനിമയിൽ ഒളിപ്പിച്ചിരുന്നു. അതിൽ ഒന്ന് ക്ലൈമാക്സിനോട് അടുക്കുമ്പോൾ ഉള്ള വിജയ്-തൃഷ ലിപ് കിസ്സിങ് സീനായിരുന്നു.

ഒരു ഇമോഷണൽ സീനിന് ഇടയിലാണ് ഭാര്യഭർതൃ ബന്ധത്തിന്റെ ആഴം കാണിക്കാനായി കിസ്സിങ് സീൻ ലോകേഷ് ഉൾപ്പെടുത്തിയത്. ഈ സീനും വിവാദമായിരുന്നു. ഡയലോഗിൽ വിജയ് ചില ചീത്ത വാക്കുകൾ വില്ലനെ കുറിച്ച് വിവരിക്കാൻ ഉപയോഗിച്ചുവെന്നതുകൊണ്ടായിരുന്നു സീൻ വിവാദമായത്. ഏറെ വർഷങ്ങൾക്കുശേഷം വിജയിയും തൃഷയും ഒരുമിച്ച് അഭിനയിച്ച ഇന്റിമേറ്റ് രംഗം എന്നതുകൊണ്ടും ലിയോയിലെ കിസ്സിങ് സീൻ വൈറലായിരുന്നു.
സംഗീത-വിജയ് വിവാഹമോചനം വലിയ വിവാദമായ സാഹചര്യത്തിൽ ലിയോയിലെ കിസ്സിങ് സീൻ വീണ്ടും ചർച്ച വിഷയമായി മാറിയിട്ടുണ്ട്. ഇരുപത്തിയേഴോളം റീ ടേക്കുകൾ ആ കിസ്സിങ് സീൻ എടുക്കാൻ വേണ്ടി വന്നുവെന്നും അതിനുശേഷമാണ് വിജയ് ഓക്കെ പറഞ്ഞത് എന്ന തരത്തിലാണ് പ്രചരിക്കുന്നത്.
എന്നാൽ ഈ കിസ്സിങ് സീനുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ സത്യമല്ലെന്ന് വേണം മനസിലാക്കാൻ. കാരണം റിപ്പോർട്ടുകൾ ശരിവെക്കുന്ന ഒരു പ്രസ്താവനയും സിനിമയുടെ സംവിധായകന്‍ ലോകേഷ് കനകരാജോ ആ രംഗത്തിൽ അഭിനയിച്ച വിജയിയോ തൃഷയോ സിനിമയുടെ അണിയറപ്രവർത്തകരിൽ മറ്റാരെങ്കിലുമോ എവിടേയും പറഞ്ഞിട്ടില്ല.
അതിനാൽ തന്നെ ലിപ് കിസ് സീനിന് വേണ്ടി 27 റീടേക്കുകൾ എടുത്തുവെന്നത് വ്യാജമാണെന്നത് വ്യക്തമാകും. വിജയ്-തൃഷ പ്രണയം ചർച്ച വിഷയമായതുകൊണ്ടാകാം ഇരുവരുമായി ബന്ധപ്പെട്ട് ഇത്തരം ഗോസിപ്പുകൾ പ്രചരിക്കുന്നത്. ലിയോയ്ക്ക് മുമ്പും വിജയ് ലിപ് കിസ്സിങ് സീനുകളിൽ അഭിനയിച്ചിട്ടുണ്ട്. ഖുഷിയുടെ ക്ലൈമാക്സിലും അത്തരം രംഗങ്ങളുണ്ട്. കുരുവിക്ക് ശേഷം വിജയിയും തൃഷയും ഒരുമിച്ച് വർഷങ്ങളോളം സിനിമകൾ ചെയ്തിരുന്നില്ല.

വലിയൊരു ഇടവേളയ്ക്കുശേഷം ലിയോയിലൂടെയാണ് ഹിറ്റ് ജോഡിയായ തൃഷയും വിജയിയും വീണ്ടും ബിഗ് സ്ക്രീനിൽ ഒരുമിച്ചത് ലിയോ സക്സസ് മീറ്റിൽ തൃഷയെ വാനോളം പുകഴ്ത്തി വിജയ് പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. ഇരുപത് വയസിൽ ഒരു പെൺകുട്ടി നായികയാകുന്നത് വലിയ വിഷയമല്ലെന്നും ഇരുപത് വർഷമായി ഒരു പെൺകുട്ടി ഇൻ്റസ്ട്രിയിൽ തുടരുന്നത് വലിയ കാര്യമാണെന്നുമാണ് വിജയ് പറഞ്ഞത്.
ലിയോയിൽ ഒരുമിച്ച് അഭിനയിച്ച ശേഷമാണ് വിജയ്-തൃഷ ബന്ധം ശക്തമായതെന്നും റിപ്പോർട്ടുകളുണ്ട്. 2021ന് ശേഷമാണ് വിജയിയുടെ പിറന്നാൾ ദിനത്തിൽ തൃഷ മുടങ്ങാതെ ആശംസകൾ നേർന്ന് തുടങ്ങിയതും വിജയിയുമായി അടുപ്പത്തിലാണെന്ന് സൂചിപ്പിക്കുന്ന ഹിന്റുകൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് തുടങ്ങിയതും.
തൃഷയുമായുള്ള നടന്റെ അടുപ്പമാണ് വിവാഹമോചനത്തിന് തയ്യാറാകാൻ നടന്റെ ഭാര്യ സംഗീതയെ പ്രേരിപ്പിച്ച പ്രധാന ഘടകം. 2021ന്റെ ആദ്യ മാസങ്ങൾ മുതൽ തന്നെ ഇവരുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. സംഗീത പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആഗ്രഹിച്ചെങ്കിലും വിജയ് ആദ്യം അതിന് തയ്യാറായിരുന്നില്ല. അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് സംഗീത കോടതിയെ സമീപിച്ചത്. 27 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് വിവാഹമോചനത്തിന് സംഗീതയും വിജയിയും ഒരുങ്ങുന്നത്.


Click it and Unblock the Notifications

















